
കൊവിഡ് (Covid) മഹാമാരിയുടെ തടസങ്ങള്‍ നീങ്ങി വിനോദ സഞ്ചാര മേഖലയാകെ (Tourism) ഉണര്‍ന്നുകഴിഞ്ഞു. കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങലില്‍ നിന്നുള്ള വിനോദ യാത്രകളും മറ്റും സജീവമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആഘോഷങ്ങളുടെ പേരില്‍ നടക്കുന്ന വിവേക രഹിതമായ പ്രവര്‍ത്തനങ്ങളും മുന്‍കാലങ്ങളിലേപ്പോലെ സജീവമാകുകയാണ് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
"അതൊരു അദൃശ്യശക്തിയോ..?" ഡ്രൈവറില്ലാതെ കാര്‍ നടുറോഡിലൂടെ, അമ്പരന്ന് ജനം!
കൊക്കയ്ക്ക് സമീപം നാട്ടുകാരുടെ വിലക്ക് ലംഘിച്ച് ടൂറിസ്റ്റ് ബസിന്റെ മുകളില്‍ അപകടകരമായ നൃത്തം ചെയ്‌ത സംഭവമാണ് ഇതില്‍ ഏറ്റവും പുതിയത്. വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിനുസമീപം കഴിഞ്ഞ ദിവസമാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. അഗാധകൊക്കയുള്ള സ്ഥലത്ത് റോഡരികില്‍ ബസ് നിര്‍ത്തിയശേഷം ഉച്ചത്തില്‍ പാട്ടുവെച്ച് പെണ്‍കുട്ടികളുള്‍പ്പെടെ നിരവധിയാളുകള്‍ ബസിനുമുകളില്‍ നൃത്തം ചെയ്യുകയായിരുന്നു. തമിഴ്‍നാട്ടില്‍നിന്നെത്തിയ ടൂറിസ്റ്റ് ബസിന്റെ മുകളിലായിരുന്നു അപകടകരമായരീതിയില്‍ നൃത്തം.
ചാക്ക് നിറയെ നാണയവുമായി വന്ന്; വണ്ടിയും വാങ്ങിപ്പോയി- വൈറലായി യുവാവ്
നൃത്തത്തിനിടെ കാല്‍ തെറ്റിയാല്‍ കൊക്കയില്‍ വീഴുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി. പക്ഷേ സംഘം അവഗണിച്ചു. നൃത്തം തുടരുകയും ചെയ്‍തു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ മോട്ടോര്‍വാഹന വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. എന്‍ഫോഴ്സ്മെന്റ് സംഘമെത്തി നടപടി സ്വീകരിക്കുകയുമായിരുന്നു. ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്നവരുടെ പേരില്‍ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു. ബസിന് പിഴ ചുമത്തുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശചെയ്യുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്താരാഷ്ട്ര വിമാന സര്‍വീസ് നിരക്കുകള്‍ 40 ശതമാനംവരെ കുറയാന്‍ സാധ്യത
മുംബൈ: കൊവിഡ് (Covid 19) മൂലം നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ (International Flights) വീണ്ടും പൂര്‍ണ്ണതോതില്‍ ആരംഭിച്ചതോടെ രാജ്യത്ത് നിന്നും വിദേശത്തേക്കുള്ള വിമാന സര്‍വീസുകളുടെ യാത്ര നിരക്ക് 40 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യയിലേക്കും, തിരിച്ചുമുള്ള സര്‍വീസുകള്‍ കൂട്ടാന്‍ വിമാന കമ്പനികള്‍ തയ്യാറായതോടെ വിമാനനിരക്കുകളില്‍ കുറവ് വരും എന്നാണ് കരുതപ്പെടുന്നത്. സര്‍വീസുകള്‍ കൂടുന്നതോടെ കൊവിഡിന് മുന്‍പ് ഉണ്ടായിരുന്ന നിരക്കിലേക്ക് രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസിനെ എത്തിക്കുമെന്നാണ് ഇക്സിഗോ റിപ്പോര്‍ട്ട് പറയുന്നത്.
കുട്ടികളെ കയറ്റി പെട്ടിഓട്ടോ; ന്യായീകരണത്തിനെതിരെ മോട്ടോര്‍ വാഹന വകുപ്പ്
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിച്ച് ഈ മാസം 27 മുതലാണ് അന്താരാഷ്ട്ര സർവീസുകൾ വീണ്ടും തുടങ്ങുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഇതു വരെ എയർ ബബിൾ സംവിധാനത്തിലുള്ള പ്രത്യേക സർവീസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
രാജ്യത്ത് കൊവിഡ് വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമായതോടെ കഴിഞ്ഞ വർഷം ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ ആലോചിച്ചിരുന്നു. എന്നാൽ പെട്ടെന്നുയർന്ന ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള ഭീതിയും ആശങ്കയും ജാഗ്രതയും തീരുമാനം മാറ്റാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചു. അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്ക് ജനുവരി 31 വരെ ദീർഘിപ്പിച്ചിരുന്നു.
2020 മാർച്ച് 23 ലാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ കേന്ദ്രസർക്കാർ നിർത്തിയത്. രണ്ട് വർഷം അന്താരാഷ്ട്ര സർവീസുകളുടെ സുഗമമായ നടത്തിപ്പിന് ഇത് തടസം സൃഷ്ടിച്ചു. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിലും രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ ഇന്ത്യക്കകത്തേക്കും പുറത്തേക്കും നടന്നിരുന്നു.
വന്ദേ ഭാരത് മിഷൻ പ്രകാരം തെരഞ്ഞെടുത്ത റൂട്ടുകളിൽ ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കും അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തിയിരുന്നു. നയതന്ത്ര തലത്തിലെ ചർച്ചകൾക്കും തീരുമാനങ്ങൾക്കും പിന്നാലെയാണ് ഇത്തരം സർവീസുകൾ നിശ്ചയിച്ചിരുന്നത്. 2020 ജൂലൈ മുതലായിരുന്നു ഇത്. നിലവിൽ ലോകത്തെ 28 ഓളം രാജ്യങ്ങളുമായി ഇന്ത്യക്ക് ഇത്തരം സർവീസ് നടത്താനുള്ള കരാർ ഉണ്ട്. ഇതിൽ അമേരിക്ക, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളുണ്ട്. മാർച്ച് 27 ഓടെ കൊവിഡിന് മുൻപത്തെ നിലയിലേക്ക് വ്യോമയാന മേഖല മാറും.
നേരത്തെ പരിമിത സീറ്റ് സര്‍വീസ് ആയതിനാല്‍ ഇന്ത്യയിലെ യാത്രക്കാര്‍ കൂടിയ നിരക്കാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് നല്‍കിയിരുന്നത്. അമേരിക്കയിലേക്കുള്ള സര്‍വീസിന് 100 ശതമാനംവരെ നിരക്ക് ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നതോടെ ലുഫ്താന്‍സ, സ്വിസ് എയര്‍ എന്നിവര്‍ ഒക്ടോബറോടെ സര്‍വീസുകള്‍ ഇരട്ടിയാക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കമ്പനികള്‍ ഇപ്പോള്‍ ആഴ്ചയില്‍ 22 സര്‍വീസുകളാണ് ഇപ്പോള്‍ നടത്തുന്നത്. ഇത് 42 സര്‍വീസായി വര്‍ദ്ധിപ്പിക്കും.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്ന് അടക്കം 52 സര്‍വീസുകള്‍ രാജ്യത്ത് നിന്നും നടത്തുന്നുണ്ട്. എട്ട് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നയാണ് ഇത്. മാര്‍ച്ച് 21 മുതല്‍ ഇത് 61 ആയി വര്‍ദ്ധിപ്പിക്കാന്‍ ഇവര്‍ ആലോചിക്കുന്നുണ്ട്. 100 അന്താരാഷ്ട്ര സര്‍വീസുകള്‍ വരും മാസങ്ങളില്‍ ഇന്‍ഡിഗോ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിസ്താരയും അന്താരാഷ്ട്ര സര്‍വീസുകള്‍ മുന്നില്‍ കണ്ടുള്ള നീക്കത്തിലാണ്.
ആഡംബര ടൂറിസ്റ്റ് ബസ് തൂക്കി വിൽക്കാനിട്ടു, വായ്‍പാ കുടിശ്ശിക അടയ്ക്കാനെന്ന് ഉടമ
കൊച്ചി: വായ്പാ കുടിശ്ശികയിൽ നട്ടംതിരിഞ്ഞ് കൊച്ചിയിൽ ആഡംബര ടൂറിസ്റ്റ് ബസ് തൂക്കി വിൽക്കാനിട്ട് ഉടമ. 12 വർഷം പഴക്കമുള്ള വാഹനത്തിന് കിലോ 45 രൂപയാണ് റോയ് ട്രാവൽസ് ഉടമ റോയ്സൺ ജോസഫ് വിലയിട്ടിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചെങ്കിലും സർക്കാർ പിന്തുണ ഇല്ലാത്തതിനാൽ കടം വീട്ടാൻ മറ്റ് വഴികളില്ലെന്ന് റോയ്സൺ പറയുന്നു.
കണ്ടം ചെയ്യാറായ വണ്ടിയൊന്നുമല്ല. 2010 മോഡലാണ്. കൊവിഡിന് തൊട്ട് മുൻപ് വരെ രണ്ടര ലക്ഷം രൂപ മുടക്കി പണിത് ഇറക്കി. എന്നാൽ കൊവിഡിൽ തുടങ്ങിയ കഷ്ടകാലം ഇന്നും അവസാനിക്കുന്നില്ല. നികുതിയായി മൂന്ന് മാസം കൂടുമ്പോൾ നൽകണം 40,000 രൂപ.ഇൻഷുറൻസ് വർഷാവർഷം 80,000 രൂപ.വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പൊറുതിമുട്ടി.ഇതോടെയാണ് കൈവശമുള്ള പത്ത് ബസ്സിൽ 3 എണ്ണം കിലോ 45 രൂപയ്ക്ക് വിൽക്കാനൊരുങ്ങുന്നത്
42വർഷമായി റോയ്സൺ ഈ മേഖലയിൽ.കൊവിഡിന് മുൻപ് 20 ബസ്സുണ്ടായിരുന്നു. കടം വീട്ടാൻ 10 എണ്ണം വിറ്റു.കൊവിഡിന് മുൻപ് 50തൊഴിലാളികൾ. ഇപ്പോൾ ആറ് പേർ മാത്രം. ടൂറിസ്റ്റ് ബസ് മേഖലയിൽ സർക്കാരിന്‍റെ അടിയന്തര ശ്രദ്ധ പതിയണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാക്കുകയാണ് ഉടമകളുടെ സംഘടന. മൂന്ന് ബസ് കിലോ വിലയ്ക്ക് വിറ്റാൽ കിട്ടുന്ന 12ലക്ഷം രൂപ കൊണ്ട് തത്കാലമെങ്കിലും പിടിച്ച് നിൽക്കാനാണ് റോയ്സന്‍റെ ശ്രമം.