എഞ്ചിൻ സ്‍തംഭനം; ഗുരുതര പിഴവ് കണ്ടെത്തിയത് 2.95 ലക്ഷം കാറുകളിൽ, നിർണായക തീരുമാനവുമായി ഒടുവിൽ യുഎസിലെ ഹോണ്ട

Published : Feb 01, 2025, 12:47 PM IST
എഞ്ചിൻ സ്‍തംഭനം; ഗുരുതര പിഴവ് കണ്ടെത്തിയത് 2.95 ലക്ഷം കാറുകളിൽ, നിർണായക തീരുമാനവുമായി ഒടുവിൽ യുഎസിലെ ഹോണ്ട

Synopsis

സാങ്കേതിക തകരാറുമൂലം ഹോണ്ട യുഎസിൽ ഏകദേശം 2.95 ലക്ഷം വാഹനങ്ങളെ തിരിച്ചുവിളിച്ചു. എഞ്ചിൻ സ്തംഭനത്തിന് കാരണമായേക്കാവുന്ന സോഫ്റ്റ്‌വെയർ പ്രശ്‌നമാണ് കാരണം. 2022-25 അക്യുറ എംഡിഎക്‌സ്, 2023-25 ഹോണ്ട പൈലറ്റ്, 2021-25 അക്യൂറ ടിഎൽഎക്‌സ് വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്.

സാങ്കേതിക തകരാറുമൂലം ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട യുഎസിൽ ഏകദേശം 2.95 ലക്ഷം വാഹനങ്ങളെ തിരിച്ചുവിളിച്ചതായി റിപ്പോർട്ട്. വാഹനങ്ങളിലെ എഞ്ചിൻ സ്‍തംഭനത്തിന് കാരണമായേക്കാവുന്ന സോഫ്റ്റ്‌വെയർ പ്രശ്‌നത്തെ തുടർന്നാണ് ഈ നീക്കം. 2022-25 അക്യുറ എംഡിഎക്‌സ് ടൈപ്പ് എസ്, 2023-25 ​​ഹോണ്ട പൈലറ്റ്, 2021-25 അക്യൂറ ടിഎൽഎക്‌സ് ടൈപ്പ് എസ് വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ഫ്യൂവൽ ഇഞ്ചക്ഷൻ ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിലെ സോഫ്‌റ്റ്‌വെയർ തകരാർ കാരണം എഞ്ചിൻ പവർ കുറയുമെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ഫ്യുവൽ ഇഞ്ചക്ഷൻ ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിൻ്റെ തെറ്റായ പ്രോഗ്രാമിംഗിനെക്കുറിച്ച് അറിയിച്ചുകൊണ്ട് വാഹന നിർമ്മാതാക്കൾ 2025 ജനുവരി 29 ബുധനാഴ്ച ഒരു വാർത്താക്കുറിപ്പ് പുറത്തിറക്കി.

കാറുകളിലെ എൻജിൻ തകരാർ മൂലം ത്രോട്ടിൽ പെട്ടെന്നുള്ള മാറ്റമുണ്ടാകാമെന്നും എഞ്ചിൻ്റെ ഡ്രൈവ് പവർ കുറയുകയോ എഞ്ചിൻ ഇടയ്ക്കിടെ പ്രവർത്തിക്കുകയോ പെട്ടെന്ന് നിലയ്ക്കുകയോ ചെയ്യുമെന്ന് ഹോണ്ട വാർത്താക്കുറിപ്പിൽ അറിയിച്ചു. വാഹനം ഓടിക്കുന്നതിനിടെ പെട്ടെന്ന് എഞ്ചിൻ തകരാറിലാകുന്നത് വലിയ അപകടത്തിന് കാരണമാകും.

എഞ്ചിൻ തകരാറുള്ള എല്ലാ മോഡലുകളുടെയും ഉടമകളെ മാർച്ചിൽ ബന്ധപ്പെടുമെന്ന് ഹോണ്ട അറിയിച്ചു. ഈ മെയിലിൽ, ആ കാർ ഉടമകളോട് അവരുടെ വാഹനങ്ങൾ ഒരു അംഗീകൃത ഹോണ്ട അല്ലെങ്കിൽ അക്യൂറ ഡീലറുടെ അടുത്തേക്ക് കൊണ്ടുപോകാനും അവിടെ FI-ECU സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യാനും പറയും. ഇതിന് വാഹന ഉടമകൾ ഒരു വിലയും നൽകേണ്ടതില്ല.

കാർ ഉടമകൾക്ക് ഉപഭോക്തൃ സേവന നമ്പറും ഹോണ്ട നൽകിയിട്ടുണ്ട്. 1-888-234-2138 എന്ന ഈ നമ്പറിൽ വിളിച്ച് കാർ ഉടമകൾക്ക് വിവരങ്ങൾ ലഭിക്കും. ഈ തിരിച്ചുവിളിക്കലിനായി EL1, AL0 എന്നീ നമ്പറുകൾ ഹോണ്ട നൽകിയിട്ടുണ്ട്. ഇത് കൂടാതെ  നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ (NHTSA) യുടെ വെഹിക്കിൾ സേഫ്റ്റി ഹോട്ട്‌ലൈനിലേക്ക് 1-888-327-4236 എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ nhtsa.gov വെബ്‌സൈറ്റ് സന്ദർശിച്ചോ കാർ ഉടമകൾക്ക് വിവരങ്ങൾ ലഭിക്കും.


 

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ