ഹോണ്ട കാറുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

By Web TeamFirst Published Apr 30, 2020, 4:19 PM IST
Highlights

ഇന്ത്യയില്‍ ഹോണ്ട കാറുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം. 

പുതുതായി ‘ഹോണ്ട ഫ്രം ഹോം’ ഡിജിറ്റല്‍ സേവനം ആരംഭിച്ചതായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ ഹോണ്ട കാറുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം.  ഓണ്‍ലൈന്‍ കാര്‍ ബുക്കിംഗ് പ്രക്രിയ ലളിതമാണ്. ഹോണ്ട കാര്‍സ് ഇന്ത്യയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ‘ബുക്ക് നൗ’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മതി.

കാര്‍ മോഡല്‍, വേരിയന്റ്, ഓട്ടോമാറ്റിക്/മാന്വല്‍, പെട്രോള്‍/ഡീസല്‍, കളര്‍ ഓപ്ഷന്‍ എന്നിവ തെരഞ്ഞെടുക്കാന്‍ കഴിയും. നഗരം, സൗകര്യപ്രദമായ ഡീലര്‍ഷിപ്പ് എന്നിവയും തെരഞ്ഞെടുക്കാം. ഇതേതുടര്‍ന്ന് പേമെന്റ് ഓപ്ഷന്‍ മുന്നില്‍ വരും. ഇതോടെ ഓണ്‍ലൈന്‍ കാര്‍ ബുക്കിംഗ് പൂര്‍ത്തിയാക്കാം.

ഉപയോക്താവിന് ഇപ്പോള്‍ എസ്എംഎസ്/ഇമെയില്‍ മുഖേന ബുക്കിംഗ് കണ്‍ഫര്‍മേഷന്‍ ഐഡി ലഭിക്കും. തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പിലെ സെയില്‍സ് എക്‌സിക്യൂട്ടീവ് നിങ്ങളെ ബന്ധപ്പെടും. വേണമെങ്കില്‍ വീട്ടില്‍ ഡെലിവറി ചെയ്യുന്നതിനും ഹോണ്ട കാര്‍സ് ഇന്ത്യ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ എവിടെയിരുന്നും 24 മണിക്കൂര്‍ നേരത്തും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താന്‍ കഴിയും. നിലവില്‍ ഏതാനും ഡീലര്‍ഷിപ്പുകളെ മാത്രമാണ് ഹോണ്ട ഫ്രം ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളും ക്രമേണ പദ്ധതിയുടെ ഭാഗമാകും.

click me!