സൂപ്പര്‍ 6 ഓഫറുമായി ഹോണ്ട

Web Desk   | Asianet News
Published : Oct 24, 2020, 03:15 PM IST
സൂപ്പര്‍ 6 ഓഫറുമായി ഹോണ്ട

Synopsis

ഹോണ്ട സൂപ്പര്‍ 6 ഓഫര്‍ പ്രഖാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ടൂ വീലേഴ്‍സ്

ഹോണ്ട സൂപ്പര്‍ 6 ഓഫര്‍ പ്രഖാപിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ടൂ വീലേഴ്‍സ്. ഹോണ്ട ഉപഭോക്താക്കള്‍ക്ക് 100 ശതമാനം വരെ ഫൈനാന്‍സ് ലഭിക്കുന്നതാണ് ഈ ഓഫര്‍. 

11,000 രൂപവരെ ലാഭം കിട്ടുന്ന 7.99 ശതമാനം എന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കും ആദ്യ മൂന്ന് മാസം ഇഎംഐയില്‍ 50 ശതമാനം ഡിസ്‌ക്കൗണ്ടും ഈ ഓഫറില്‍ ലഭ്യമാക്കിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോണ്ടയുടെ സാമ്പത്തിക പങ്കാളികളായ ഐഡിഎഫ്‍സി ഫസ്റ്റ് ബാങ്ക്, എല്‍ ആന്‍ഡ് ടി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, മുത്തൂറ്റ് ക്യാപ്പിറ്റല്‍, ചോളമണ്ഡലം ഫൈനാന്‍സ്, ടാറ്റാ കാപിറ്റല്‍ ടൂ വീലര്‍ ലോണ്‍സ് ഫിനാന്‍സ് കമ്പനികളില്‍നിന്നും വായ്‍പ ലഭ്യമാക്കും.

ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5,000 രൂപവരെ കാഷ്ബാക്ക് ഓഫറുകളുമുണ്ട്. ഇഎംഐയില്‍ കാഷ്ബാക്ക് ഓഫറും ലഭ്യമാക്കുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് അഞ്ച് ശതമാനം കാഷ്ബാക്കും. ഇഎംഐ ഓഫറുണ്ട്. പേടിഎം വഴി പേയ്മെന്റ് നടത്തുന്നവര്‍ക്ക് 2,500 രൂപയുടെ കാഷ്ബാക്കുമുണ്ട്.

സേവിങ്സിനൊപ്പം സ്പര്‍ശന രഹിത പര്‍ച്ചേസിലൂടെ ഹോണ്ട ഉപഭോക്താക്കളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നു. വീട്ടിലിരുന്ന് (https://www.honda2wheelersindia.com/BookNow) ലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഹോണ്ട ജോയ് ക്ലബിലൂടെ പര്‍ച്ചേസിനു ശേഷവും ഉപഭോക്താക്കള്‍ക്ക് പ്രിവിലേജുകള്‍, റിവാര്‍ഡുകള്‍,മറ്റ് നേട്ടങ്ങള്‍ തുടങ്ങിയ ആനൂകൂല്യങ്ങളും ആസ്വദിക്കാം.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം