കഴിഞ്ഞ മാസം റെനോ വിറ്റത് 8,805 ക്വിഡുകള്‍

By Web TeamFirst Published Oct 24, 2020, 3:01 PM IST
Highlights

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയ്ക്ക് ഇന്ത്യയില്‍ മികച്ച മുന്നേറ്റം. 

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയ്ക്ക് ഇന്ത്യയില്‍ മികച്ച മുന്നേറ്റം. 2020 സെപ്റ്റംബര്‍ മാസത്തില്‍ കമ്പനി ഇന്ത്യയില്‍ വിറ്റത് 8,805 യൂണിറ്റ് ക്വിഡുകള്‍ ആണെന്ന് ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 ൽ ഇതേ കാലയളവിൽ 8,345 യൂണിറ്റായിരുന്നു വിൽപന. കണക്കുകൾ അനുസരിച്ച് ബ്രാൻഡിന്റെ വാർഷിക വിൽപ്പനയിൽ ആറ് ശതമാനത്തോളം വർധവും ഉണ്ടായിട്ടുണ്ട്.

ക്വിഡ് തന്നെയാണ് കഴിഞ്ഞ മാസം റെനോയുടെ നിരയിൽ നിന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 2,995 യൂണിറ്റുകളിൽ നിന്ന് ഇത്തവണ 4,513 യൂണിറ്റുകളായി വിൽപ്പന ഉയർന്നിട്ടുണ്ട്.

ട്രൈബറിനും മികച്ച വിൽപ്പനയാണ് ലഭിക്കുന്നത്. എന്നാൽ, വാർഷിക വിൽപ്പനയിൽ ചെറിയ ഇടിവും ഉണ്ടിയിട്ടുണ്ട്. 2019 ൽ ഇതേ കാലയളവിൽ വിറ്റഴിച്ച 4,710 യൂണിറ്റുകളിൽ നിന്ന് ഇത്തവണ 4,159 യൂണിറ്റുകളായി ചുരുങ്ങിയിട്ടുണ്ടെന്ന് കണക്കുകൾ. ട്രൈബറിന്റെ പ്രതിമാസ വിൽപ്പനയിൽ 12 ശതമാനത്തോളം വളർച്ചയുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

click me!