പുത്തന്‍ ഇലക്ട്രിക്ക് സ്‍കൂട്ടറുമായി ഹോര്‍വിന്‍

By Web TeamFirst Published Aug 7, 2020, 4:04 PM IST
Highlights

ഓസ്ട്രിയന്‍ ബ്രാന്‍ഡായ ഹോര്‍വിന്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. 

ഓസ്ട്രിയന്‍ ബ്രാന്‍ഡായ ഹോര്‍വിന്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. യൂറോപ്യന്‍ വിപണിക്കായി EK3 എന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് കമ്പനി അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഹോര്‍വിന്‍ EK3 എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 4,490 യൂറോ(ഏകദേശം 3.97 ലക്ഷം രൂപ), ഡീലക്‌സ് വേരിയന്റിന് 4,690 യൂറോ (ഏകദേശം 14 4.14 ലക്ഷം രൂപ) എന്നിങ്ങനെയാണ് വില.

സ്‍കൂട്ടറിന്‍റെ മുന്നിലും പിന്നിലുമുള്ള എല്‍ഇഡി ലൈറ്റുകള്‍ ലഭിക്കുന്നു. ഇത് സ്‌കൂട്ടറിന് പ്രീമിയം അനുഭവം നല്‍കുന്നു. കൂടാതെ കീലെസ് എന്‍ട്രി സിസ്റ്റവും EK3 വാഗ്ദാനം ചെയ്യുന്നു, ഉടമ സ്‌കൂട്ടര്‍ അടുത്തായിരിക്കുമ്പോള്‍ കീ ഫോബ് കണ്ടെത്തുന്നതിനുള്ള പ്രോക്‌സിമിറ്റി സെന്‍സര്‍ ഉപയോഗിക്കുന്നു.

ഒരു ആന്റി-തെഫ്റ്റ് അലാറം സിസ്റ്റം, കോംബി ബ്രേക്കിംഗ് സിസ്റ്റം (CBS), ഒരു ഡിജിറ്റല്‍ ഡാഷ്ബോര്‍ഡും ടച്ച്സ്‌ക്രീനും, ക്രൂയിസ് കണ്‍ട്രോള്‍, ഹെല്‍മെറ്റ് സൂക്ഷിക്കുന്നതിന് അണ്ടര്‍സീറ്റ് സ്റ്റോറേജ് എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹോർവിൻ EK3 -ക്ക് ഒന്നോ രണ്ടോ ബാറ്ററികൾ സജ്ജീകരിക്കാം. 4,200 W തുടർച്ചയായ പവറും 6,700 W പരമാവധി പവറും നൽകുന്ന മോട്ടോർ, 160 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ 95 കിലോമീറ്ററാണ് സ്കൂട്ടറിന്റെ ഉയർന്ന വേഗത. രണ്ട് ബാറ്ററികൾ റീചാർജ് ചെയ്യുന്നതിന് അഞ്ച് മണിക്കൂർ സമയമാണ് കമ്പനി പറയുന്നത്. നഗരത്തിനുള്ളിൽ 90 കിലോമീറ്ററിനും 200 കിലോമീറ്ററിനും ഇടയിൽ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

നേവി ബ്ലൂ, ലൈറ്റ് ഗ്രേ നിറങ്ങളിലാണ് ഡീലക്സ് വേരിയൻറ് എത്തുക. കൂടാതെ ബ്രൗൺ ലെതർ സാഡിൽ, ക്രോം മിററുകൾ, മെറ്റാലിക് പെയിന്റ്, ഫുട്ബോർഡിൽ കൂടുതൽ ആഡംബര അപ്ഹോൾസ്റ്ററി എന്നിവയും ഈ മോഡലില്‍ ഉണ്ട്. വൈറ്റ്, മാറ്റ് ബ്ലാക്ക്, റെഡ്, മാറ്റ് ഗ്രേ എന്നീ നാല് നിറങ്ങളിലാണ് സ്റ്റാൻഡേർഡ് വേരിയന്റ് വിപണിയില്‍ എത്തുക.

click me!