കാശും സമയവും ലാഭം, ഒപ്പം തര്‍ക്കരഹിതം; ടോള്‍പ്ലാസകള്‍ ഇല്ലാതായി ഇവൻ വന്നാല്‍ സംഭവിക്കുന്നത്..!

By Web TeamFirst Published Sep 15, 2022, 2:53 PM IST
Highlights

ഈ ഉദ്യമത്തിലൂടെ ടോൾ ബൂത്തുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കല്‍, റോഡിന്‍റെ ഉപയോഗത്തിനനുസരിച്ച് പണം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളും നിറവേറ്റാൻ കഴിയും എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. 

രാജ്യത്തെ റോഡുകളില്‍ നിന്നും ടോള്‍ പ്ലാസകള്‍ ഒഴിവാക്കുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ടോള്‍ പ്ലാസകള്‍ക്ക് പകരമായി ക്യാമറകള്‍ സ്ഥാപിക്കുകയും അത് വഴി നമ്പര്‍ പ്ലേറ്റുകള്‍ റീഡ് ചെയ്യുന്ന സംവിധാനമാണ് കൊണ്ടുവരിക. ടോൾ പ്ലാസകളിലെ നീണ്ട കാത്തിരിപ്പും ഗതാഗതക്കുരുക്കും കുറയ്ക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം. 

യാത്രാ സമയം കുറയ്ക്കുന്നതിനും ഫാസ്റ്റ് ടാഗിന് പകരം വയ്ക്കുന്നതിനുമായി ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനത്തിന്‍റെ പണിപ്പുരയിലാണ് കേന്ദ്ര സര്‍ക്കാര്‍. വാഹനങ്ങൾ നിർത്താതെ ഓട്ടോമേറ്റഡ് ടോൾ പിരിവ് സാധ്യമാക്കുന്നതിന് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനത്തിലാണ് (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ) റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. ഈ ഉദ്യമത്തിലൂടെ ടോൾ ബൂത്തുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കല്‍, റോഡിന്‍റെ ഉപയോഗത്തിനനുസരിച്ച് പണം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളും നിറവേറ്റാൻ കഴിയും എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.  ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് എങ്ങനെയാണ് കാത്തിരിപ്പ് സമയം കുറയ്ക്കുന്നത് എന്നറിയാം.

പട പേടിച്ചുചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട, സിഎൻജി വണ്ടിക്കച്ചവടവും ഇടിയുന്നു!

ഗഡ്കരി പറയുന്നതുപോലെ ജിപിഎസ് അധിഷ്ഠിത ടോൾ കാത്തിരിപ്പ് സമയം കുറയ്ക്കും. ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ടോൾ ചെയ്ത ഹൈവേകളിൽ ഓടുന്ന കാറുകളുടെ കൃത്യമായ ദൂരം വാഹന ഉടമകളിൽ നിന്ന് ഈടാക്കുന്നതിനുമായി, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനത്തിനായി സർക്കാർ പൈലറ്റ് പ്രോജക്റ്റ് നടത്തുകയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പറയുന്നു. 

വാഹനങ്ങൾ നിർത്താതെ ഓട്ടോമാറ്റിക് ടോൾ പിരിവ് സാധ്യമാക്കുന്നതിനായി റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനത്തിന്റെ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ) പൈലറ്റ് പ്രോജക്ട് നടത്തുന്നുണ്ട്. 

തടസങ്ങളില്ലാത്തതും സുരക്ഷിതവുമായ ട്രാഫിക് ഓപ്പറേഷൻ നൽകുന്നതിനായി, പുതുതായി നിർമ്മിച്ച എല്ലാ ദേശീയ പാതകളിലും നിലവിലുള്ള നാല് ലൈൻ ദേശീയ പാതകളിലും അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എടിഎമ്മുകൾ) സ്ഥാപിക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു. റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി 2024 ഓടെ ദേശീയ പാതയുടെ 15,000 കിലോമീറ്ററിൽ ഇന്റലിജൻസ് ട്രാഫിക് സിസ്റ്റം (ഐടിഎസ്) നടപ്പിലാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രി വ്യക്തമാക്കുന്നു. 

പെട്രോൾ വിലയുടെ പകുതി മതി, എത്തനോള്‍ ഗുണം എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രി

ഇക്കാര്യത്തില്‍ സർക്കാർ ഇപ്പോൾ രണ്ട് ഓപ്ഷനുകളാണ് പരിശോധിക്കുന്നത് എന്ന് നിതിൻ ഗഡ്‍കരി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനമോ അല്ലെങ്കില്‍ നമ്പര്‍ പ്ലേറ്റുകള്‍ വഴിയോ. ആദ്യത്തെ രീതി അനുസരിച്ച് ഒരു കാറിൽ ജിപിഎസ് ഉണ്ടായിരിക്കും. യാത്രക്കാരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ നേരിട്ട് എടുക്കും. 

ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തുന്നത് ഒഴിവാക്കുകയും യാത്ര ചെയ്‍ത ദൂരത്തിനനുസരിച്ച് ടോൾ പിരിക്കുകയും ചെയ്യുമെങ്കിലും, ഫാസ്റ്റ് ടാഗുകൾ ഇന്ത്യൻ റോഡുകളിലെ തിരക്ക് ഒരുപരിധിവരെ കുറയ്ക്കാൻ സഹായിച്ചതായി നിതിൻ ഗഡ്‍കരി പറയുന്നു. മന്ത്രിയുടെ അഭിപ്രായത്തിൽ, 2018-19 കാലയളവിൽ, ടോൾ പ്ലാസകളിൽ വാഹനങ്ങൾക്കായുള്ള ശരാശരി കാത്തിരിപ്പ് സമയം എട്ട് മിനിറ്റായിരുന്നു. എന്നാല്‍ ഫാസ്‍ടാഗുകൾ അവതരിപ്പിച്ചതോടെ, 2020-21 ലും 2021-22 ലും വാഹനങ്ങളുടെ ശരാശരി കാത്തിരിപ്പ് സമയം ഇപ്പോൾ 47 സെക്കൻഡായി കുറഞ്ഞു എന്നാണ് കണക്കുകള്‍.

click me!