കുട്ടിയുമായി റോഡരികിലൂടെ നടക്കുന്നതിന്‍റെ നാല് ചിത്രങ്ങൾ പങ്കുവെച്ച് ശരിയായ രീതി ഏതെന്ന് കേരള പൊലീസ് ചോദിക്കുന്നു. കാൽനടയാത്രക്കാർ റോഡിന്റെ വലതുവശത്തുകൂടി വാഹനങ്ങളെ അഭിമുഖീകരിച്ച് നടക്കണം. കുട്ടി വാഹനങ്ങളിൽ നിന്ന് അകന്ന സുരക്ഷിത ഭാഗത്തായിരിക്കണം.
റോഡരികിലൂടെ കുട്ടിയുടെ കയ്യിൽ പിടിച്ചു നടന്നുപോകുന്ന ആളുടെ ചിത്രം പങ്കുവച്ച് ചോദ്യവുമായി കേരള പൊലീസ്. കുട്ടിയുടെ കയ്യിൽ പിടിച്ച് നടക്കുന്ന ആളുടെ പല ആംഗിളിൽ ഉള്ള ചിത്രങ്ങളാണ് പൊലീസ് പങ്കുവച്ചിരിക്കുന്നത്. റോഡിന്‍റെ ഇടതു വശത്തുകൂടി കുട്ടിയുടെ വലം കയ്യിൽ പിടിച്ചു നടക്കുന്ന ആളാണ് ഒന്നാമത്തെ ചിത്രത്തിൽ. കുട്ടിയുടെ വലം കയ്യിൽ പിടിച്ച് റോഡിന്‍റെ വലതുവശത്തു കൂടി നടക്കുന്നതാണ് രണ്ടാമത്തെ ചിത്രം. കുട്ടിയുടെ ഇടതുകൈയ്യും പിടിച്ച് റോഡിന്‍റെ ഇടതുവശത്തുകൂടി നടക്കുന്നതാണ് മൂന്നാമത്തേത്. കുട്ടിയുടെ ഇടതുകയ്യും പിടിച്ച് റോഡിന്‍റെ വലതുവശത്തു കൂടി നടക്കുന്ന ചിത്രമാണ് നാലാമത്തെ ചിത്രം. ഈ നാല് ചിത്രങ്ങളിലും ഒരു കാറിന്‍റെ സാനിധ്യവും കാണാം. കാര്യം നിസാരമെന്ന് തോന്നും എങ്കിലും അത്ര നിസാരം അല്ലെന്നും എന്നാലും പറയൂ എന്താണ് ശരി എന്നുമാണ് പൊലീസിന്‍റെ ചോദ്യം.
ഈ ചോദ്യത്തിന് നിരവധി പേരാണ് ഉത്തരവുമായി എത്തിയിരിക്കുന്നത്. പലരും നാലാമത്തെ ചിത്രമായ സി ആണ് ഉത്തരമായി ചൂണ്ടിക്കാണിക്കുന്നത്. കുട്ടിയുടെ ഇടതുകയ്യും പിടിച്ച് റോഡിന്‍റെ വലതുവശത്തു കൂടി നടക്കുന്ന ചിത്രമാണിത്. ചിലർ വിശദമായിത്തന്നെ അതിനുള്ള കാരണങ്ങളും എഴുതിയിട്ടുണ്ട്.
ഇതാ അത്തരത്തിലുള്ള ചില മറുപടികൾ വായിക്കാം.
C ആണ് ശരി ഉത്തരം. നാല് ചിത്രങ്ങളിലും കാർ വരുന്നത് റോഡിൻ്റെ ഇടതു വശത്തുകൂടി തന്നെയാണ്. എന്നാൽ നടന്നു പോകുന്ന അച്ഛനെയും മകളെയും നോക്കൂ. A, B എന്നീ ചിത്രങ്ങളിൽ അവർ റോഡിൻ്റെ ഇടതുവശത്ത് കൂടിയാണ് നടക്കുന്നത്, കാൽനടക്കാർ എപ്പോഴും വലതുവശത്ത് കൂടി നടക്കണം, എതിരെ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ വേണ്ടിയാണത്. C,D എന്നീ ചിത്രങ്ങളിൽ അച്ഛനും മകളും വലതുവശത്ത് കൂടെ തന്നെയാണ് നടക്കുന്നത്, എന്നാൽ D എന്ന ചിത്രത്തിൽ മകൾ വാഹനങ്ങളുള്ള ഭാഗത്തും അച്ഛൻ വലതുവശത്തുമാണ്.കുട്ടി കൈവിട്ട് റോഡിൻ്റെ നടുവിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.എന്നാൽ C എന്ന ചിത്രത്തിൽ അച്ഛനും മകളും വലതുവശത്തുകൂടി നടക്കുന്നു മകൾ വാഹനങ്ങൾ വരാൻ സാധ്യതയില്ലാത്ത ഭാഗത്തുകൂടി നടക്കുന്നു. കൈവിട്ടാൽ കൂടി കുട്ടി റോഡിൽ വാഹനങ്ങൾ വരുന്ന ഭാഗത്തേക്ക് ഓടാനുള്ള സാധ്യത കുറവാണ്. ഞാൻ എഴുതിയത് വായിച്ചവർക്ക് നന്ദി. എപ്പോഴും നടന്നു പോകാൻ ഇഷ്ടപ്പെടുന്ന എനിക്ക് ഒരു വലിയ പരാതിയുണ്ട്, നമ്മുടെ നാട്ടിൽ ഫുട്പാത്ത് എന്ന സങ്കല്പം ഇല്ലാത്തതു പോലെയാണ് പലയിടത്തും, ഉള്ള സ്ഥലങ്ങളിൽ പലയിടത്തും അവ കച്ചവടക്കാർ കയ്യേറിയിട്ടുണ്ടാവും അല്ലെങ്കിൽ മുൾചെടികൾ വളർന്നിട്ടുണ്ടാകും അതുമല്ലെങ്കിൽ അന:ധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടാവും. ഇതിന് ഒരു മാറ്റം വരണം.
**********************************************
C, വലതുവശത്ത് ഒരു കാൽനട നടപ്പാത ഉണ്ടെങ്കിൽ, B എന്നത് കേരളത്തിലെ യാഥാർത്ഥ്യമാണ്, കാരണം കേരളത്തിൽ കാൽനട നടപ്പാതകളില്ല, മിക്ക കേസുകളിലും, റോഡിന്റെ ഇരുവശത്തും ഒരു നടക്കാനുള്ള ഷോൾഡർ പോലുമില്ല, കാൽനട നടപ്പാത പോലുള്ള നിർമ്മാണം മഴവെള്ളം/ഡ്രയിനേജ് മൂടുന്ന ഒരു നടപ്പാതയാണ്. ഇത് ഡ്രെയിനേജ് സിസ്റ്റത്തിലേക്ക് ആളുകൾ വീഴാനുള്ള സാധ്യത ഉയർത്തുന്നു, ഇത് നിരവധി തവണ സംഭവിച്ചിട്ടുള്ള ഒരു സാഹചര്യമാണ്. കൂടാതെ, കേരള തെരുവുകളുടെ പ്രത്യേകത കാരണം, ആളുകൾക്ക് അവരുടെ ഒരു നടക്കാവുന്ന ദൂരത്തിൽ തന്നെ റോഡിന്റെ ഇരുവശത്തും അവരുടെ ലക്ഷ്യസ്ഥാനം ഉണ്ടായിരിക്കാം. അതിനാൽ, ഇടയ്ക്കിടെ റോഡുകൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കാൻ, ആളുകൾ യഥാർത്ഥത്തിൽ റോഡിന്റെ ഒരു വശത്ത് കൂടി നടന്നേക്കാം, അവിടെ അവരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്നത് ഒരു കുറ്റകൃത്യമായി തോന്നുന്നില്ല.
ബുദ്ധിയുള്ള ഒരു രക്ഷിതാവും തങ്ങളുടെ കുട്ടിയെ ഗതാഗതത്തിനിടയിൽ വാഹനങ്ങളുടെ അരികിൽ നിർത്തി നടക്കാൻ അനുവദിക്കുമെന്ന് ഞാൻ കരുതുന്നില്ല, അതിനാൽ ഓപ്ഷനുകൾ D, A എന്നിവ സ്ഥലം പൂരിപ്പിക്കൽ ഓപ്ഷനുകൾ മാത്രമാണ്. ശെരിയായ ഓപ്ഷൻ C, കാരണം, എതിർ ഭാഗത്ത് നിന്നും വരുന്ന വാഹനം കാണുന്ന രീതിയിലാണ് മുതിർന്ന ആളും കുട്ടിയും നടക്കുന്നത്. കുട്ടി മുതിർന്ന ആളിന്റെ വലതു വശത്ത് ആയതിനാൽ കൂടുതൽ സുരക്ഷിതവുമാണ്. ജെമിനിയുടെ സയന്റിഫിക് വിശകലനവും പറയുന്നത് ഇത് തന്നെയാണ്.
“ഏറ്റവും ദുർബലനായ വ്യക്തിയെ (കുട്ടിയെ) സംരക്ഷിക്കുന്നതിലൂടെയും ദൃശ്യത ഉറപ്പാക്കുന്നതിലൂടെയും അതിജീവന സാധ്യതകൾ പരമാവധിയാക്കുന്ന ഒരേയൊരു സാഹചര്യം ഓപ്ഷൻ സി ആണ്.” 1989 ലെ റോഡ് ചട്ടങ്ങളുടെ നിയമങ്ങൾ അനുസരിച്ച് (1988 ലെ മോട്ടോർ വാഹന നിയമപ്രകാരം): നിയമം 8: കാൽനടയാത്രക്കാരും സൈക്കിൾ യാത്രക്കാരും റോഡ് ഉപയോഗിക്കുമ്പോൾ, നടപ്പാതകൾ ഇല്ലാത്ത റോഡുകളിൽ, എതിരെ വരുന്ന വാഹനങ്ങളെ അഭിമുഖീകരിക്കുന്നതിനായി കാൽനടയാത്രക്കാർ റോഡിന്റെ വലതുവശത്തുകൂടി സഞ്ചരിക്കണം.
***************************


