നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം

Published : Dec 05, 2025, 02:52 PM IST
Car Loan, Car Loan EMI, Car Loan New Rules, Car Loan RBI, Car Loan RBI Repo Rate

Synopsis

ആർബിഐ റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചതോടെ  കാർ ലോൺ ഇഎംഐയിൽ കുറവ് വരാൻ സാധ്യതയുണ്ട്. ബാങ്കുകൾ ഈ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറുകയാണെങ്കിൽ, 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ പ്രതിമാസ തിരിച്ചടവിൽ എത്ര രൂപ ലാഭിക്കാമെന്ന് പരിശോധിക്കാം 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു. റിപ്പോ നിരക്കിലെ ഈ കുറവ് നിങ്ങളുടെ ഇഎംഐയെ നേരിട്ട് ബാധിക്കും. 2025 ൽ നേരത്തെ, ആർ‌ബി‌ഐ ഫെബ്രുവരി 2025, ഏപ്രിൽ 2025, ജൂൺ 2025 മാസങ്ങളിൽ റിപ്പോ നിരക്ക് കുറച്ചിരുന്നു. നിങ്ങൾ മുമ്പ് എത്ര ഇഎംഐ അടച്ചിരുന്നുവെന്നും ആർ‌ബി‌ഐയുടെ ഈ തീരുമാനത്തിന് ശേഷം നിങ്ങളുടെ കാർ ലോൺ ഇഎംഐ എത്രയായിരിക്കുമെന്നും പരിശോധിക്കാം. ശ്രദ്ധിക്കുക, ബാങ്ക് മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കൾക്ക് കൈമാറുകയാണെങ്കിൽ മാത്രമായിരിക്കും ഈ കുറവ് ലഭിക്കുക . 

 2025 ഒക്ടോബർ 13 മുതൽ ഏറ്റവും കുറഞ്ഞ കാർ ലോൺ ഇഎംഐ 8.75 ശതമാനമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ, റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റ് കുറവു വരുത്തിയ ശേഷം, കാർ ലോൺ ഇഎംഐ 8.50 ശതമാനം ആയിരിക്കാനാണ് സാധ്യത. പുതിയതും പഴയതുമായ നിരക്കുകളെ അടിസ്ഥാനമാക്കി നിങ്ങളുടെ പുതിയ കാർ ലോൺ ഇഎംഐ ഏകേദശം എത്രയാകുമെന്ന് കണക്കാക്കാം. 

10 ലക്ഷം രൂപയുടെ വായ്പയ്ക്ക് എത്ര ഇഎംഐ (പഴയതും പുതിയതും)?

ഒരാൾ 10 ലക്ഷം രൂപ വിലമതിക്കുന്ന കാറിന് അഞ്ച് വർഷത്തെ വായ്പ എടുത്തിട്ടുണ്ടെങ്കിൽ, 8.75 ശതമാനം പലിശ നിരക്കിൽ പ്രതിമാസം 20,673 രൂപ ആയിരുന്നു ഇഎംഐ. ഇപ്പോൾ, പുതിയ 8.50 ശതമാനം പലിശ നിരക്കിൽ, നിങ്ങളുടെ പ്രതിമാസ ഇഎംഐ 20,517 ആകാനാണ് സാധ്യത. അതായത് 10 ലക്ഷം രൂപ വിലമതിക്കുന്ന വായ്പയ്ക്ക് നിങ്ങൾ ഇപ്പോൾ പ്രതിമാസം 120 രൂപ കുറവ് നൽകിയാൽ മതിയാകും.

15 ലക്ഷം രൂപയുടെ (പഴയതും പുതിയതും) വായ്പയുടെ ഇഎംഐ എത്രയാണ്?

15 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കാറിന് അഞ്ച് വർഷത്തെ വായ്പയാണെങ്കിൽ, 8.75 ശതമാനം പലിശ നിരക്കിൽ പ്രതിമാസം 30,956 ആയിരുന്നു ഇഎംഐ. ഇപ്പോൾ, പുതിയ 8.50 ശതമാനം പലിശ നിരക്കിൽ, നിങ്ങളുടെ പ്രതിമാസ ഇഎംഐ 30,775 രൂപ ആകാനാണ് സാധ്യത. അതായത് ഇത്രയും തുക വായ്പയ്ക്ക് നിങ്ങൾ ഇപ്പോൾ ഓരോ മാസവും 181 രൂപ കുറവ് നൽകിയാൽ മതിയാകും.

20 ലക്ഷം രൂപയുടെ വായ്പയുടെ (പഴയതും പുതിയതും) ഇഎംഐ എത്ര കുറഞ്ഞു?

20 ലക്ഷം രൂപ വിലയുള്ള ഒരു കാറിന് 5 വർഷത്തെ വായ്പയാണെങ്കിൽ, 8.75 ശതമാനം പഴയ പലിശ നിരക്കിൽ പ്രതിമാസം 41,274 രൂപ ഇഎംഐ ആകുമായിരുന്നു. ഇപ്പോൾ, പുതിയ 8.50 ശതമാനം പലിശ നിരക്കിൽ, നിങ്ങളുടെ പ്രതിമാസ ഇഎംഐ 41,033 രൂപ ആകാനാണ് സാധ്യത. അതായത് 20 ലക്ഷം രൂപ വായ്പയ്ക്ക് നിങ്ങൾ ഇപ്പോൾ പ്രതിമാസം 241 രൂപ കുറവ് നൽകിയാൽ മതിയാകും.

ശ്രദ്ധിക്കുക, ബാങ്ക് മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കൾക്ക് കൈമാറുകയാണെങ്കിൽ മാത്രമായിരിക്കും ഈ കുറവ് ലഭിക്കുക എന്ന കാര്യം ശ്രദ്ധിക്കണമെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ