ഭാവിയില്‍ വാഹനങ്ങളില്‍ നിന്ന് ഡ്രൈവര്‍മാര്‍ ഔട്ടാകും എന്ന് പഠനം

Web Desk   | Asianet News
Published : Sep 11, 2021, 12:48 PM IST
ഭാവിയില്‍ വാഹനങ്ങളില്‍ നിന്ന് ഡ്രൈവര്‍മാര്‍ ഔട്ടാകും എന്ന് പഠനം

Synopsis

ഗവേഷക സ്ഥാപനമായ ഐഡിടെക്എക്‌സ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹനങ്ങളില്‍ നിന്ന് ഡ്രൈവര്‍മാര്‍ അപ്രത്യക്ഷരാകുന്ന കാലം ഏറെ വിദൂരമല്ലെന്ന് പഠന റിപ്പോര്‍ട്ട്. ഗവേഷക സ്ഥാപനമായ ഐഡിടെക്എക്‌സ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

2024- ആകുന്നതോടെ മനുഷ്യര്‍ നിയന്ത്രിക്കുന്നതിനെക്കാള്‍ സുരക്ഷിതമായി ഓട്ടോണമസ് വാഹനങ്ങള്‍ ഓടുന്ന സാഹചര്യം ഒരുങ്ങുമെന്നാണ് ഓട്ടോണമസ് കാര്‍സ്,  റോബോടാക്‌സിസ് ആന്‍ഡ് സെല്‍സേഴ്‍സ് 2022-2042 എന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.  മൊബൈല്‍ ഫോണ്‍, വാഹനത്തിലെ മറ്റ് യാത്രക്കാര്‍ തുടങ്ങി പല ഘടകങ്ങളും ഓട്ടോണമസ് വാഹനങ്ങളുടെ സുരക്ഷയ്ക്ക് തടസമാകില്ലെന്നും  5ജി കണക്ടിവിറ്റി സംവിധാനങ്ങളുടെ സഹായത്തോടെ ആയിരിക്കും ഇത്തരത്തിലുള്ള ഓട്ടോണമസ് കാറുകള്‍ പ്രവര്‍ത്തിക്കുകയെന്നും പഠനം പറയുന്നു. 

2024-ഓടെ ഓട്ടോണമസ് വാഹനങ്ങള്‍ സ്വയം സുരക്ഷിതമായി ഓടുന്ന സംവിധാനങ്ങള്‍ ഒരുങ്ങുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  2040-ഓടെ ആഗോളതലത്തില്‍ തന്നെ ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ സജീവമാകും. 2050 ആകുന്നതോടെ വാഹനങ്ങളിൽ  ഡ്രൈവര്‍മാര്‍ ഇല്ലാത്ത സ്ഥിതിവിശേഷമുണ്ടാകുമെന്നും ഐഡിടെക്എക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

2046 ആകുമ്പോഴേക്കും യു.എസില്‍ പ്രതിവര്‍ഷം മൂന്ന് ട്രില്ല്യണ്‍ മൈലുകള്‍ യാത്ര ചെയ്യുന്ന തലത്തിലേക്ക് ഓട്ടോണമസ് കാറുകള്‍ വികസിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2050-ഓടെ ലോകത്തിലെ എല്ലാ ഗതാഗത മേഖലയിലേക്കും ഓട്ടോണമസ് വാഹനങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുമെന്നുമാണ് ഐഡിടെക്എക്‌സ് വിലയിരുത്തുന്നത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

ഇന്ത്യൻ വാഹന വിപണിയിൽ കണ്ണുവച്ച് ചൈനയുടെ പുതിയ നീക്കം
കാർ മൈലേജ്: ഇനി കബളിപ്പിക്കപ്പെടില്ല! നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ