കിടിലന്‍ ഡിസംബര്‍ ഓഫറുകളുമായി ഹ്യുണ്ടായി

Published : Dec 06, 2019, 11:26 PM IST
കിടിലന്‍ ഡിസംബര്‍ ഓഫറുകളുമായി ഹ്യുണ്ടായി

Synopsis

ദക്ഷിണ കൊറിയന്‍ വാഹ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഡിസംബർ ഡിലൈറ്റ് എന്ന പേരിലാണ് ഓഫറുകളുമായി എത്തിയിരിക്കുന്നത്.

വര്‍ഷാവസാനം ആയതോടെ ഓഫറുകളുമായി എത്തിയിരിക്കുകയാണ് വിവിധ വാഹന നിര്‍മ്മാതാക്കള്‍. ദക്ഷിണ കൊറിയന്‍ വാഹ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഡിസംബർ ഡിലൈറ്റ് എന്ന പേരിലാണ് ഓഫറുകളുമായി എത്തിയിരിക്കുന്നത്. വിവിധ മോഡലുകളിലായി ഏകദേശം 95000 രൂപ വരെയാണ് ഓഫർ നൽകുക. 

ഗ്രാൻഡ് ഐ 10 ന് 75000 രൂപ വരെയാണ് ഓഫറുകൾ. പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് ഐ20ക്ക് 65000 രൂപ വരെ ഇളവുണ്ട്. കൂടാതെ എലൈറ്റ് ഐ20 ബുക്ക് ചെയ്തവർക്ക് 10000 രൂപ അധികം നൽകിയാൽ ക്രോസ് ഓവറായ ഐ20 ആക്ടിവിലേക്ക് മാറാൻ സാധിക്കും. 

ഹ്യുണ്ടേയ്‌യുടെ ചെറു കാറായ സാൻട്രോയ്ക്ക് 55000 രൂപ വരെ ഇളവാണ് നൽകുന്നത്. 4.26 ലക്ഷം മുതലാണ് സാൻട്രോയുടെ വില ആരംഭിക്കുന്നത്.  പുതിയ കാറായ നിയോസിന് 1.2 ലീറ്റർ പെട്രോൾ, ഡീസൽ മോഡലുകൾക്ക് 20000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് നൽകുന്നുണ്ട്.

കോംപാക്റ്റ് സെ‍ഡാനായ എക്സ്‌സെന്റിന് 95000 രൂപ വരെയാണ് ഓഫർ. പ്രീമിയം സെ‍ഡാനായ വെർണയ്ക്ക് 60000 രൂപ വരെ ഓഫറാണ് നൽകുന്നത്. ക്രേറ്റയുടെ പെട്രോൾ‌ ഡീസൽ വകഭേദങ്ങൾക്ക് 95000 രൂപ വരെ ഇളവുകളുണ്ട്. കൂടാതെ എല്ലാ വാഹനങ്ങൾക്കും മൂന്നു വർഷ വാറന്റിയും റോ‍ഡ് സൈഡ് അസിസ്റ്റൻസും ലഭിക്കും.

എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ്, സർക്കാർ ജീവനക്കാർക്കുള്ള ഓഫറുകൾ, ക്യാഷ് ഡിസൗണ്ട് എന്നിവ ചേർത്താണ് ഇളവുകൾ നൽകുന്നത്. ഈ മാസം അവസാനം വരെ ഓഫറുകൾ ലഭ്യമാണ്.   
 

PREV
click me!

Recommended Stories

താഴത്തില്ലെടാ..! ഡീസൽ കാർ വിൽപ്പനയിലെ തർക്കമില്ലാത്ത രാജാവായി മഹീന്ദ്ര
കാറിനേക്കാൾ വില കൂടിയ ബൈക്ക് വാങ്ങി തേജ് പ്രതാപ് യാദവ്; ഗാരേജിൽ എത്തിയത് പുതിയ മിന്നൽപ്പിണർ!