എലാന്‍ട്ര എസ് വേരിയന്റ് നിര്‍ത്തി

By Web TeamFirst Published May 18, 2020, 10:32 AM IST
Highlights

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഫേസ് ലിഫ്റ്റ് ചെയ്‍ എലാന്‍ട്രയുടെ എസ് എന്ന ബേസ് വേരിയന്റ് ഒഴിവാക്കി. 

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഫേസ് ലിഫ്റ്റ് ചെയ്‍ത എലാന്‍ട്രയുടെ എസ് എന്ന ബേസ് വേരിയന്റ് ഒഴിവാക്കി. ഇനി എസ്എക്‌സ് എംടി, എസ്എക്‌സ് എടി, എസ്എക്‌സ്(ഒ) എടി എന്നീ മൂന്ന് വേരിയന്റുകളില്‍ മാത്രമായിരിക്കും പരിഷ്‌കരിച്ച ഹ്യുണ്ടായ് ഇലാന്‍ട്ര ലഭിക്കുന്നത്.

ഇതോടെ ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന എക്‌സിക്യൂട്ടീവ് സെഡാന്‍ എന്ന പേര് എലാന്‍ട്രയ്‍ക്ക് നഷ്ടമായി. ഹോണ്ട സിവിക്കിന് ഇനി ഈ വിശേഷണം നല്‍കാം. ഹ്യുണ്ടായ് ഇലാന്‍ട്രയുടെ ഇപ്പോഴത്തെ ഇന്ത്യ എക്‌സ് ഷോറൂം വില 18.49 ലക്ഷം (എസ്എക്‌സ് മാന്വല്‍) മുതല്‍ 20.39 ലക്ഷം (എസ്എക്‌സ്(ഒ) ഓട്ടോമാറ്റിക്) രൂപ വരെയാണ്.

2.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഹ്യുണ്ടായ് ഇലാന്‍ട്ര ലഭിക്കുന്നത്. ബിഎസ് 6 പാലിക്കുന്ന ഡീസല്‍ എന്‍ജിന്‍ ഓപ്ഷന്‍ വൈകാതെ ലഭ്യമാകും. ഹ്യുണ്ടായ് ക്രെറ്റ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ ആയിരിക്കും ഇലാന്‍ട്രയില്‍ നല്‍കുന്നത്. ഈ എന്‍ജിന്‍ 114 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മാന്വല്‍, ഓട്ടോമാറ്റിക് (6 സ്പീഡ്) ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. നിലവില്‍ ഹ്യുണ്ടായ് എലാന്‍ട്രയുടെ നിരത്തിലെ എതിരാളി ഹോണ്ട സിവിക് മാത്രമാണ്. 

click me!