ഈ കാർ വില വീണ്ടും കുറഞ്ഞു, കമ്പനി വിലക്കിഴിവ് ഇരട്ടിയാക്കി കൂട്ടി! i20യിൽ ഹ്യുണ്ടായിയുടെ സർപ്രൈസ് ഓഫർ!

Published : Nov 21, 2025, 10:38 AM IST
Hyundai i20, Hyundai i20 Safety, Hyundai i20 Offer, Hyundai i20 Sales, Hyundai i20 Bookings, Hyundai i20 Features

Synopsis

ഹ്യുണ്ടായി തങ്ങളുടെ i20 പ്രീമിയം ഹാച്ച്ബാക്ക് നവംബറിൽ 85,000 രൂപയുടെ വമ്പൻ കിഴിവ് നൽകുന്നു. i20 എൻലൈനിന് 70,000 രൂപ വരെ ആനുകൂല്യങ്ങളുണ്ട്. ഇന്ത്യൻ വിപണിയിൽ, ഇത് മാരുതി ബലേനോ, ടൊയോട്ട ഗ്ലാൻസ, ടാറ്റ ആൾട്രോസ് എന്നിവയുമായി മത്സരിക്കുന്നു. 

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ നവംബറിൽ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് i20 ന് മികച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ മാസം ഈ കാർ വാങ്ങുന്നവ‍ർക്ക് 85,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. ഈ മാസം ഈ കാറിന്റെ കിഴിവ് കമ്പനി 40,000 രൂപ വർദ്ധിപ്പിച്ചു. ഒക്ടോബറിൽ 45,000 കിഴിവിൽ ഈ കാർ ലഭ്യമായിരുന്നു. i20 എൻലൈനിന് 70,000 വരെ കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ ജിഎസ്‍ടി 2.0 നടപ്പിലാക്കിയതിനുശേഷം ഈ കാറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 712,385 ആയി. ഇന്ത്യൻ വിപണിയിൽ, ഇത് മാരുതി ബലേനോ, ടൊയോട്ട ഗ്ലാൻസ, ടാറ്റ ആൾട്രോസ് എന്നിവയുമായി മത്സരിക്കുന്നു.

ഹ്യുണ്ടായി i20 ഫെയ്‌സ്‌ലിഫ്റ്റിന്റെ സവിശേഷതകൾ

ഈ പ്രീമിയം ഹാച്ച്ബാക്കിന് 1.2 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ കരുത്തേകുന്നു. ഈ എഞ്ചിൻ 83 bhp പരമാവധി പവറും 115 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ, സിവിടി ട്രാൻസ്‍മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ഈ 1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ ഐഡൽ സ്റ്റോപ്പ് ആൻഡ് ഗോ (ISG) സവിശേഷതയും ലഭിക്കുന്നു. 7-സ്പീഡ് ഡിസിടി, 6-സ്പീഡ് ഐഎംടി എന്നിവയിൽ ലഭ്യമായിരുന്ന 1.0 ലിറ്റർ പെട്രോൾ വേരിയന്റ് കമ്പനി നിർത്തലാക്കി.

ഈ കാറിന്റെ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ, ആംബിയന്റ് ലൈറ്റിംഗ്, ഡോർ ആംറെസ്റ്റ്, ലെതറെറ്റ് പാഡിംഗ് തുടങ്ങിയ സവിശേഷതകൾ ഇതിൽ നിലനിർത്തിയിട്ടുണ്ട്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോയുള്ള ആപ്പിൾ കാർപ്ലേ, 7 സ്പീക്കറുകളുള്ള ബോസ് സൗണ്ട് സിസ്റ്റം, വയർലെസ് ചാർജർ എന്നിവ ഇതിൽ തുടരും. സിംഗിൾ പാൻ സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയുടെ സവിശേഷതയും ഇതിലുണ്ട്. യുഎസ്ബി ചാർജിംഗ് പോർട്ടും ഇതിൽ ലഭ്യമാകും. ആമസോൺ ഗ്രേ ഉൾപ്പെടെ 6 മോണോടോൺ, 2 ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ഈ കാർ ലഭ്യമാകും.

ഈ ഹാച്ച്ബാക്കിൽ 26 സവിശേഷതകൾ സ്റ്റാൻഡേർഡായി ലഭിക്കും. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ അസിസ്റ്റ് കൺട്രോൾ (HAC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSN), മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. 60ൽ അധികം കണക്റ്റഡ് കാർ സവിശേഷതകൾ, 127 എംബഡഡ് വിആ‍ർ കമാൻഡുകൾ, 52 ഹിംഗ്ലിഷ് വോയ്‌സ് കമാൻഡുകൾ, ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ, 10 പ്രാദേശിക ഭാഷകളയും രണ്ട് അന്താരാഷ്ട്ര ഭാഷകളെയും പിന്തുണയ്ക്കുന്ന മൾട്ടി-ലാംഗ്വേജ് യുഐ തുടങ്ങിയവയും ഈ കാറിൽ ഉണ്ട്. ഇബിഡി ഉള്ള എബിഎസ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ തുടങ്ങിയ ഫീച്ചറുകളും ഈ കാറിൽ ഉണ്ട്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ