കയറ്റുമതിയിൽ നാഴികക്കല്ലുമായി ഹ്യുണ്ടായി ഇന്ത്യ, ഈ മോഡലിന് മാത്രം 15 ലക്ഷത്തിലധികം വിദേശ ഉപഭോക്താക്കൾ

Published : Feb 18, 2025, 03:39 PM IST
കയറ്റുമതിയിൽ നാഴികക്കല്ലുമായി ഹ്യുണ്ടായി ഇന്ത്യ, ഈ മോഡലിന് മാത്രം 15 ലക്ഷത്തിലധികം വിദേശ ഉപഭോക്താക്കൾ

Synopsis

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയിൽ 25 വർഷം പൂർത്തിയാക്കി, 3.7 ദശലക്ഷത്തിലധികം കാറുകൾ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്തു. ഹ്യുണ്ടായി i10, വെർണ എന്നിവയാണ് കയറ്റുമതിയിൽ മുന്നിൽ.

ക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) ഇന്ത്യയിൽ നിന്നുള്ള യാത്രാ വാഹന കയറ്റുമതിയിൽ 25 വർഷം പൂർത്തിയാക്കി. ഈ കാലയളവിൽ, രാജ്യത്തെ ഏറ്റവും വലിയ കാർ കയറ്റുമതി കമ്പനിയായി ഹ്യുണ്ടായി ഇന്ത്യ വീണ്ടും ഉയർന്നു. 1999 മുതൽ കമ്പനി ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര വിപണികളിലേക്ക് 3.7 ദശലക്ഷത്തിലധികം കാറുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളായി ഹ്യുണ്ടായി ഇന്ത്യ 150 ലധികം രാജ്യങ്ങളിലേക്ക് തങ്ങളുടെ മോഡലുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്.

മോഡൽ അടിസ്ഥാനത്തിൽ പറഞ്ഞാൽ, ഹ്യുണ്ടായി i10 സീരീസ് കയറ്റുമതി 1.5 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുന്നു. അതേസമയം, ഇന്ത്യയിൽ നിന്ന് 5 ലക്ഷത്തിലധികം യൂണിറ്റ് ഹ്യുണ്ടായി വെർണ കയറ്റുമതി ചെയ്തിട്ടുണ്ട്. 2024-ൽ ഹ്യുണ്ടായി ഇന്ത്യ ഇന്ത്യയിൽ നിന്ന് ആകെ 1,58,686 കാറുകൾ കയറ്റുമതി ചെയ്തു. ഈ രാജ്യങ്ങളിൽ സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ചിലി, പെറു എന്നിവ ഏറ്റവും വലിയ വിപണികളായി ഉയർന്നുവന്നു. ഇതിനുപുറമെ, കമ്പനി ആഫ്രിക്കയിലേക്ക് 1 ദശലക്ഷം യൂണിറ്റ് കാറുകൾ കയറ്റുമതി ചെയ്തു.

യാത്രാ വാഹന വിഭാഗത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് എന്ന് ഈ കയറ്റുമതി നാഴികക്കല്ലിനെക്കുറിച്ച് സംസാരിച്ച ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ അൻസൂ കിം പറഞ്ഞു. കഴിഞ്ഞ 25 വർഷത്തിനിടെ 3.7 ദശലക്ഷം യൂണിറ്റ് കാറുകൾ കയറ്റുമതി ചെയ്തുകൊണ്ട് ഹ്യുണ്ടായ് വൻതോതിൽ വിദേശനാണ്യം നേടി. വരും വർഷങ്ങളിലും ഈ വേഗത തുടരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മെയ്ക്ക് ഇൻ ഇന്ത്യ, മെയ്ഡ് ഫോർ ദി വേൾഡ് എന്ന പദ്ധതിയിൽ പ്രതിജ്ഞാബദ്ധരാണ് എന്നും കമ്പനി വ്യക്തമാക്കി.

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?