ഒന്നാമന്‍ ക്രെറ്റ, രണ്ടാമന്‍ ഗ്രാന്‍ഡ് i10 നിയോസ്; ഹ്യുണ്ടായിയുടെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

By Web TeamFirst Published May 12, 2021, 12:22 PM IST
Highlights

12,463 യൂണിറ്റുകളുമായി ക്രെറ്റ മിഡ് സൈസ് എസ്‌യുവിയാണ് കഴിഞ്ഞ മാസം മൊത്തം ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്റെ കീഴില്‍ നിന്നും ഏറ്റവുമധികം വിറ്റഴിഞ്ഞ മോഡല്‍ എന്നാണ് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

2021 ഏപ്രില്‍ മാസത്തെ ആഭ്യന്തര വില്‍പ്പന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നു. 49,002 യൂണിറ്റ് വില്‍പ്പനയായിരുന്നു രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി വിറ്റതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

12,463 യൂണിറ്റുകളുമായി ക്രെറ്റ മിഡ് സൈസ് എസ്‌യുവിയാണ് കഴിഞ്ഞ മാസം മൊത്തം ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്റെ കീഴില്‍ നിന്നും ഏറ്റവുമധികം വിറ്റഴിഞ്ഞ മോഡല്‍ എന്നാണ് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവി കൂടിയാണിത്. 

11,540 യൂണിറ്റുകളുമായി മൂന്നാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ആണ് രണ്ടാം സ്ഥാനത്ത്. 11,245 യൂണിറ്റുകളുമായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ മോഡലായി വെന്യു കോംപാക്ട് എസ്‌യുവിയും മാറി.

പുത്തന്‍ i20 പ്രീമിയം ഹാച്ച്ബാക്കാണ് ഹ്യുണ്ടായി നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന സ്വന്തമാക്കിയ നാലാമത്തെ മോഡല്‍. കഴിഞ്ഞ മാസം 5,002 യൂണിറ്റ് വില്‍പ്പനയാണ് കാറിന് സ്വന്തമാക്കാന്‍ സാധിച്ചത്.

ഓറ കോംപാക്ട് സെഡാന്‍ 3,347 യൂണിറ്റുമായി അഞ്ചാം സ്ഥാനത്തും എന്‍ട്രി ലെവല്‍ സാന്‍ട്രോയ്ക്ക് 2021 ഏപ്രില്‍ മാസത്തില്‍ 2,683 ഉപഭോക്താക്കളെയുമാണ് കണ്ടെത്താനായത്. മിഡ് സൈസ് സെഡാന്‍ ശ്രേണിയില്‍ 2,552 യൂണിറ്റുകളുമായി വേര്‍ണയ്ക്കും മിന്നിത്തിളങ്ങാനായി.

ഹ്യുണ്ടായിയുടെ പ്രീമിയം എസ്‌യുവിയായ ട്യൂസോണിന് 105 യൂണിറ്റുകള്‍  മാത്രമാണ് നിരത്തിലെത്തിക്കാനായത്. എലാന്‍ട്ര ഫ്‌ലാഗ്ഷിപ്പ് സെഡാന്‍ കഴിഞ്ഞ മാസം 53 യൂണിറ്റുകള്‍ വിറ്റഴിപ്പോള്‍ ബ്രാന്‍ഡിന്റെ ഓള്‍ഇലക്ട്രിക് കോന എസ്‌യുവിയുടെ 12 യൂണിറ്റുകളും വിറ്റു.

മാര്‍ച്ചില്‍ കമ്പനിയുടെ ആകെ വില്‍പ്പന 52,600 യൂണിറ്റായിരുന്നു. അതായത് 6.8 ശതമാനം വില്‍പന ഇടിവാണ് കമ്പനിക്കുണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!