കോനയ്ക്ക് വണ്ടര്‍ വാറന്‍റി പാക്കേജുമായി ഹ്യുണ്ടായി

Web Desk   | Asianet News
Published : Jul 31, 2020, 04:22 PM IST
കോനയ്ക്ക് വണ്ടര്‍ വാറന്‍റി പാക്കേജുമായി ഹ്യുണ്ടായി

Synopsis

ഇലക്ട്രിക് എസ്‍യുവി കോനയുടെ വാറന്റി പാക്കേജ് പരിഷ്‍കരിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി

ഇലക്ട്രിക് എസ്‍യുവി കോനയുടെ വാറന്റി പാക്കേജ് പരിഷ്‍കരിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ഓറ, ഗ്രാൻഡ് ഐ 10 നിയോസ്, വെർന, ക്രേറ്റ എന്നിവയ്ക്കൊക്കെ ലഭ്യമായ വണ്ടർ വാറന്റി പാക്കേജാണ് ഇപ്പോൾ കോനയ്ക്കും ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നത്.  

കാർ ഉപയോഗവും ഓടാൻ സാധ്യതയുള്ള ദൂരവും അടിസ്ഥാനപ്പെടുത്തി ഉപയോക്താവിന് ഇഷ്ടമുള്ള വാറന്റി വ്യവസ്ഥ തിരഞ്ഞെടുക്കാനുള്ള അവസരമാണ് വണ്ടർ വാറന്റി പാക്കേജ്. മൂന്നു വർഷം അഥവാ പരിധിയില്ലാത്ത ദൂരം, നാലു വർഷം അഥവാ 60,000 കിലോമീറ്റർ, അഞ്ചു വർഷം അഥവാ 50,000 കിലോമീറ്റർ എന്നിവയാണു ഹ്യുണ്ടായി അനുവദിക്കുന്ന വാറന്റി സാധ്യതകൾ. 

അവതരണ വേളയിൽ കോനയ്ക്കും മൂന്നു വർഷം അഥവാ പരിധിയില്ലാത്ത കിലോമീറ്റർ നീളുന്ന വാറന്റിയാണ് ഹ്യുണ്ടേയ് അനുവദിച്ചിരുന്നത്. എന്നാൽ ‘വണ്ടർ വാറന്റി’ പാക്കേജ് ബാധകമാക്കിയതോടെ വാഹന ഉടമകൾക്ക് അവരവരുടെ ഉപയോഗക്രമം അടിസ്ഥാനമാക്കിയുള്ള പദ്ധതി തിരഞ്ഞെടുക്കാൻ അവസരം ലഭിക്കും. 

പുതിയ വാഹനങ്ങൾക്കു പുറമെ നിലവിൽ നിരത്തിലുള്ള വാഹനങ്ങൾക്കും അധിക ചെലവില്ലാതെ വണ്ടർ വാറന്റിയുടെ സാധ്യത പ്രയോജനപ്പെടുത്താം. വാഹനം ഓടിയ ദൂരം വാറന്റി പരിധിക്കുള്ളിലാവണമെന്നതു മാത്രമാണു ഹ്യുണ്ടേയ് നിഷ്കർഷിക്കുന്ന വ്യവസ്ഥ. 

അതേസമയം വണ്ടർ വാറന്റിയിലെ എതു സാധ്യത സ്വീകരിച്ചാലും കോനയുടെ ബാറ്ററിക്കുള്ള വാറന്റി എട്ടു വർഷം അഥവാ 1.60 ലക്ഷം കിലോമീറ്റർ ആയി തുടരുമെന്നും ഹ്യുണ്ടേയ് വ്യക്തമാക്കുന്നു.

പരമാവധി അഞ്ചു വർഷം വരെ പരിരക്ഷ ലഭിക്കാനുള്ള അവസരവും ഹ്യുണ്ടേയ് നൽകുന്നുണ്ട്. 
ഇതിനു പുറമെ രാജ്യത്തെ 30 നഗരങ്ങളിലായി അൻപതോളം ഡീലർഷിപ്പുകളിൽ 7.2 കിലോവാട്ട് എ സി ചാർജിങ് സൗകര്യവും ഹ്യുണ്ടേയ് സ്ഥാപിച്ചു കഴിഞ്ഞു. 

അടുത്തിടെ കോനയുടെ ആഗോളതലത്തിലെ മൊത്തം വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടിരുന്നു. കഴിഞ്ഞ ജൂൺ 30ലെ കണക്കനുസരിച്ച് കോന വിൽപന 1,03,719 യൂണിറ്റ് പിന്നിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018ലായിരുന്നു കോംപാക്ട് എസ്‌യുവിയായ കോന അരങ്ങേറ്റം കുറിച്ചത്. ആഭ്യന്തര വിപണിയായ ദക്ഷിണ കൊറിയയുടെ സംഭാവന മൊത്തം കോന വിൽപനയുടെ നാലിലൊന്നോളം വരുമെന്നാണു ഹ്യുണ്ടേയിയുടെ കണക്ക്. അവശേഷിക്കുന്ന 75 ശതമാനത്തോളം വിൽപനയും വിദേശ വിപണികളിൽ നിന്നായിരുന്നെന്ന് കമ്പനി വ്യക്തമാക്കുന്നു. 

കണക്റ്റഡ് സാങ്കേതികവിദ്യയുടെയും അതിവേഗ ചാർജിങ് സംവിധാനത്തിന്റെയും പിൻബലത്തോടെയെത്തുന്ന അഞ്ചു സീറ്റുള്ള കോംപാക്ട് എസ്‌യുവിയാണ് കോന. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത എസ്‍യുവി എന്നറിയപ്പെടുന്ന ഹ്യൂണ്ടായ് കോന 2019 ജൂലൈ ആദ്യമാണ് അവതരിപ്പിക്കപ്പെട്ടത്.  2018 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ച വാഹനം സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളിലാണ് എത്തുന്നത്. 

സ്റ്റാൻഡേർഡ്​ വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടുമ്പോള്‍ എക്​സ്​റ്റൻഡ് 470 കിലോ മീറ്റർ ദൂരം​ ഒറ്റചാർജിൽ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ എസ്​.യു.വികളുടെ രൂപഭാവങ്ങളാണ്​ കോനയും പിന്തുടരുന്നത്​. ​ഗ്രില്ലിന്‍റെ ഡിസൈൻ അൽപം വ്യത്യസ്​തമാണ്​. മുൻവശത്താണ്​ ചാർജിങ്​ സോക്കറ്റ്​ നൽകിയിരിക്കുന്നത്​. പ്രായോഗികമായ 
ഇ വിയെന്ന വിശേഷണത്തോടെ എത്തിയ കോനയ്ക്ക് ഇന്ത്യയിൽ ഇതുവരെ 400 യൂണിറ്റ് വിൽപനയാണു കൈവരിക്കാനായത്. 

സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത്​ സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ്​ മണിക്കുർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജറിൽ 54 മിനിട്ട്​ കൊണ്ട്  80 ശതമാനം ചാർജാകും.

കോന എക്​സ്​റ്റൻഡിനു​ 64kWh ബാറ്ററിയും 150 kW &nbsp ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. 25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില. എന്നാല്‍ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ പുതിയ പദ്ധതികള്‍ പ്രകാരം വില 23.71 ലക്ഷം രൂപയായി കുറഞ്ഞിരുന്നു. 

PREV
click me!

Recommended Stories

വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!
ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ