
2022 മാർച്ചിൽ ഹ്യുണ്ടായ് ഇന്ത്യ 55,287 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ആഭ്യന്തര വിപണിയിൽ 44,600 വാഹനങ്ങൾ ചില്ലറ വിൽപ്പന നടത്തി. 10,687 വാഹനങ്ങൾ അന്താരാഷ്ട്ര വിപണികളിലേക്ക് അയച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ 6,10,760 കാറുകൾ വിറ്റഴിച്ച് 6.1 ശതമാനം വളർച്ചയാണ് ഹ്യൂണ്ടായ് ഇന്ത്യ രേഖപ്പെടുത്തിയത് എന്നും കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
റേഞ്ച് റോവർ എസ്‌വിയുടെ ഇന്ത്യന്‍ ബുക്കിംഗ് തുടങ്ങി ജാഗ്വാർ ലാൻഡ് റോവർ
മുൻ മാസങ്ങളിൽ നടത്തിയ ബിസിനസിനെ അപേക്ഷിച്ച്, മൊത്തം വിൽപ്പനയിൽ ഹ്യുണ്ടായ് ഇന്ത്യ സ്ഥിരമായ വളർച്ച കൈവരിക്കുന്നു. ഇതുകൂടാതെ, കഴിഞ്ഞ മാസം, i20 N ലൈനിന്റെ കളർ സ്‍കീം കമ്പനി പരിഷ്‍കരിച്ചു. ഹാച്ച്ബാക്കിന്റെ സ്പോർട്ടി പതിപ്പ് ഇപ്പോൾ നാല് മോണോ-ടോണിലും മൂന്ന് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ ഷേഡുകളിലും ലഭ്യമാണ്.
ഈ വണ്ടി വാങ്ങാന്‍ എത്തുന്നവര്‍ മടങ്ങുക മറ്റൊരു കിടിലന്‍ വണ്ടിയുമായി, കാരണം ഇതാണ്!
ഹ്യുണ്ടായ് ഇന്ത്യ ഈ വർഷം കുറഞ്ഞത് മൂന്ന് എസ്‌യുവികളെങ്കിലും വിപണിയില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായ് ടക്‌സൺ ഫെയ്‌സ്‌ലിഫ്റ്റും വെന്യു ഫെയ്‌സ്‌ലിഫ്റ്റും പൊതുനിരത്തുകളിൽ പരീക്ഷണം നടത്തുന്നതായി ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ ഈ വർഷം തന്നെ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെയും കമ്പനി അവതരിപ്പിച്ചേക്കും.
പുതിയ മാർക്കറ്റിംഗ് കാംപെയിനുമായി ഹ്യണ്ടായി ഇന്ത്യ
സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്‌യുവി) പോർട്ട്‌ഫോളിയോ പ്രദർശിപ്പിക്കുന്ന ഒരു പുതിയ മാർക്കറ്റിംഗ് കാമ്പെയിൻ ആരംഭിച്ച് ദക്ഷിണ കൊറിയൻ (South Kora) കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ (Hyundai Motors India). തങ്ങളുടെ പുതിയ കാംപെയിൻ 'എക്‌സൈറ്റിംഗ് ഹ്യുണ്ടായ് എസ്‌യുവി ലൈഫിനെ' ചിത്രീകരിക്കുന്നുവെന്ന് കമ്പനി പറയുന്നതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
30 മാസത്തിനുള്ളിൽ രണ്ടര ലക്ഷം, വിൽപ്പന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി വെന്യു
ഹ്യുണ്ടായ് വെന്യു, ക്രെറ്റ, അൽകാസർ, ടക്‌സൺ, കോന ഇലക്ട്രിക് എന്നിങ്ങനെ അഞ്ച് എസ്‌യുവികൾ കമ്പനിക്ക് നിലവിൽ ഇന്ത്യൻ നിരയിൽ ഉണ്ട്. മാത്രമല്ല, കഴിഞ്ഞ രണ്ട് വർഷമായി (2020, 2021) 'ഇന്ത്യയുടെ നമ്പർ വണ്‍ എസ്‌യുവി ബ്രാൻഡ്' എന്ന തലക്കെട്ട് ഹ്യുണ്ടായ് നിലനിർത്തിയിട്ടുണ്ട് എന്നും കമ്പനി പറയുന്നു.
Honda 2Wheelers : 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ
“ഹ്യുണ്ടായ് എസ്‌യുവികൾ സാഹസികമായ ഒരു ജീവിതശൈലിയുടെ പര്യായമായി മാറുകയാണ്, ഇത് ഉപഭോക്താക്കൾക്ക് അനുദിനം ആഹ്ളാദകരമായ അനുഭവങ്ങൾ നൽകുന്നു. ഇന്ത്യയുടെ നമ്പർ വണ്‍ എസ്‌യുവി ബ്രാൻഡ് എന്ന നിലയിൽ, ഹ്യൂണ്ടായ് എസ്‌യുവി കുടുംബം തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു, ഉപഭോക്താക്കൾ അവരുടെ പ്രിയപ്പെട്ട ഹ്യൂണ്ടായ് എസ്‌യുവി ആസ്വദിക്കുന്നു.." കാംപയിൻ ലോഞ്ചിനെക്കുറിച്ച് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ (സെയിൽസ്, മാർക്കറ്റിംഗ് ആന്‍ഡ് സർവീസ്) തരുൺ ഗാർഗ് പറഞ്ഞു.
പുതിയ ഡിസ്‍കവറി ഇന്ത്യയിൽ അവതരിപ്പിച്ച് ജാഗ്വാർ ലാന്‍ഡ് റോവർ
"ഹ്യുണ്ടായ് എസ്‌യുവി ലൈഫ് ആഘോഷിക്കുന്നതിനായി, ഞങ്ങളുടെ ഉപഭോക്താക്കൾ ഏറ്റെടുക്കുന്ന ആവേശകരമായ നിമിഷങ്ങളും യാത്രകളും ഉൾക്കൊള്ളുന്ന ഒരു പുതിയ കാമ്പെയ്‌ൻ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബെഞ്ച്മാർക്ക് എസ്‌യുവികൾ ഉപയോഗിച്ച് ഞങ്ങൾ ഇന്ത്യൻ ഉപഭോക്താക്കളെ ആവേശം കൊള്ളിക്കുന്നത് തുടരുമ്പോൾ, ഈ പുതിയ കാംപെയിൻ തീർച്ചയായും എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നവരെ ഹ്യൂണ്ടായ് എസ്‌യുവി കുടുംബത്തിൽ ചേരുന്നതിനും അവരുടെ ഏറ്റവും പ്രിയപ്പെട്ട ഹ്യൂണ്ടായ് എസ്‌യുവിയുമായി ഒരു പുതിയ സാഹസിക യാത്ര ആരംഭിക്കുന്നതിനും തീർച്ചയായും ആകർഷിക്കും. ഇതിനായി, ഹ്യുണ്ടായ് എസ്‌യുവികൾക്കായി ഞങ്ങൾ ഒരു സമർപ്പിത വെബ്‌പേജും ഉടൻ പുറത്തിറക്കും.." കമ്പനി വ്യക്തമാക്കുന്നു.
വൈറസിനെ തുരത്തും എയർ പ്യൂരിഫിക്കേഷനുമായി ഒരു വണ്ടിക്കമ്പനി!