ഹ്യുണ്ടായി ഇന്ത്യയ്ക്ക് 25 വയസ്; ആഘോഷിക്കാന്‍ തുറന്നത് കിടിലന്‍ ആസ്ഥാനമന്ദിരം

By Web TeamFirst Published Jul 31, 2021, 5:28 PM IST
Highlights

1000 കോടി രൂപ മുതല്‍മുടക്കിയാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. മികച്ച ലുക്കിലും ഹൈടെക് സംവിധാനങ്ങളിലുമാണ് ഗുരുഗ്രാമിലെ ഈ ഹ്യുണ്ടായി ആസ്ഥാനം നിർമ്മിച്ചിരിക്കുന്നത്. 

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 25 വര്‍ഷം തികയുന്നു. ഈ ആഘോഷത്തിന്‍റെ ഭാഗമായി ഹരിയാനയിലെ ഗുരുഗ്രാമില്‍ പുതിയ ആസ്ഥാനമന്ദിരം തുറന്നതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

1000 കോടി രൂപ മുതല്‍മുടക്കിയാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. മികച്ച ലുക്കിലും ഹൈടെക് സംവിധാനങ്ങളിലുമാണ് ഗുരുഗ്രാമിലെ ഈ ഹ്യുണ്ടായി ആസ്ഥാനം നിർമ്മിച്ചിരിക്കുന്നത്. ഈ ബഹുനില കെട്ടിടം 28,000 ചതുരശ്ര മീറ്റര്‍ വിസ്‍തീര്‍ണത്തിലാണ് ഹ്യുണ്ടായി ഒരുക്കിയിട്ടുള്ളത്. ഇ.വി. ചാര്‍ജിങ്ങ് സംവിധാനവും ഇതില്‍ ഉണ്ടെന്നാണ് റിപ്പോർട്ട്. പനോരമിക് വ്യൂ നല്‍കുന്ന തരത്തില്‍ ഡിസൈന്‍ ചെയ്‍തിട്ടുള്ള അഞ്ച് നില കെട്ടിടമാണ് ഇത്.

പ്രകൃതി സൗഹാര്‍ദമായണ് ഇതിന്റെ നിർമാണം. കെട്ടിടത്തിന്റെ നടുത്തളത്തില്‍ നിന്നാല്‍ മുകളില്‍ വരെയുള്ള ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും. 50 കിലോവാട്ട് സോളാര്‍ പാനലുകളാണ് മേല്‍കൂരയില്‍ നല്‍കിയിട്ടുള്ളത്. പ്രധാന കവാടം തുറന്ന് എത്തുന്നത് പ്രോഗ്രാമികളും മറ്റും നടത്താന്‍ സാധിക്കുന്ന ബോള്‍റൂമിലേക്കാണ്. ആറ് കോണ്‍ഫറന്‍സ് റൂമുകൾ ഇതിലുണ്ട്. 300 പേര്‍ക്ക് ഇരിക്കാവുന്ന ക്യാന്റീന്‍, സ്ത്രീകള്‍ക്കുള്ള വിശ്രമമുറിയും ഈ കെട്ടിടത്തിൽ ഉണ്ട്. തെര്‍മല്‍ സ്‌കാനിങ്ങ്, ഫില്‍റ്റര്‍ സംവിധാനമുള്ള എയര്‍ ഡക്ടറ്റുകള്‍, സാന്നിറ്റൈസേഷനുള്ള യു.വി. ലൈറ്റിങ്ങ് എന്നിവയുമുണ്ടെന്നാണ് റിപ്പോർട്ട്.

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ കോർപ്പറേറ്റ് ആസ്ഥാനം ചലനാത്മക മേഖലയിലും അതിനപ്പുറത്തും തടസ്സമില്ലാത്ത വികസനത്തിന് വഴിയൊരുക്കുമെന്നും അതേസമയം ‘മികച്ച നാളെയുടെ പരിവർത്തന കേന്ദ്രം’ ആയി മാറുമെന്നും കമ്പനി പറയുന്നു. ഗുരുഗ്രാമിന്റെ ഹൃദയഭാഗത്ത് അത്യാധുനിക പുതിയ കോർപ്പറേറ്റ് ആസ്ഥാനം ഇന്ത്യയിലെ ജനങ്ങളിലേക്കുള്ള ഹ്യുണ്ടായിയുടെ വിജയ യാത്രയുടെ പ്രതീകമായി നിലകൊള്ളുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ എസ് എസ് കിം പറഞ്ഞു. പുതിയ എച്ച്എംഐ കോർപ്പറേറ്റ് ഹെഡ്ക്വാർട്ടേഴ്സ് നിർമ്മിച്ചിരിക്കുന്നത് ഹ്യുണ്ടായിയുടെ ആഗോള കാഴ്ചപ്പാട് 'മാനവികതയ്ക്കുള്ള പുരോഗതി' എന്ന തത്വത്തിലാണെന്നും ആളുകളോടും പരിസ്ഥിതിയോടും ശക്തമായ പ്രതിബദ്ധതയോടെ, ഈ ആസ്ഥാനം നവീകരണത്തിന്റെ ഒരു കേന്ദ്രബിന്ദുവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!