തൂക്കിയടിച്ച് ഹ്യുണ്ടായി, തലനാരിഴയ്ക്ക് ഭാഗ്യം നഷ്‍ടമായതിൽ ഞെട്ടി ടാറ്റ, മഹീന്ദ്ര വീണ്ടും 'മൂഷിക സ്‍ത്രീ'!

Published : Apr 03, 2025, 11:19 AM ISTUpdated : Apr 03, 2025, 11:33 AM IST
തൂക്കിയടിച്ച് ഹ്യുണ്ടായി, തലനാരിഴയ്ക്ക് ഭാഗ്യം നഷ്‍ടമായതിൽ ഞെട്ടി ടാറ്റ, മഹീന്ദ്ര വീണ്ടും 'മൂഷിക സ്‍ത്രീ'!

Synopsis

2025 മാർച്ചിലെ കാർ വിൽപ്പനയിൽ ഹ്യുണ്ടായി രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. ടാറ്റ മോട്ടോഴ്‌സിനെ പിന്തള്ളി ഹ്യുണ്ടായി മുന്നിലെത്തി. മഹീന്ദ്ര നാലാം സ്ഥാനത്തേക്ക് പോവുകയും ചെയ്തു.

2025 മാർച്ചിൽ രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തിനായുള്ള മത്സരം ശക്തമായിരുന്നു.  2025 മാർച്ചിലെ വിൽപ്പനയിൽ ഹ്യുണ്ടായി നഷ്‍ടപ്പെട്ട സ്ഥാനം വീണ്ടെടുത്തിരിക്കുന്നു. ടാറ്റ മോട്ടോഴ്‌സിനെ കഷ്‍ടിച്ച് പിന്തള്ളിയാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ ബ്രാൻഡായി മാറിയത്. ഫെബ്രുവരിയിൽ ഈ രണ്ട് കമ്പനികളെയും പരാജയപ്പെടുത്തി മുന്നിൽ എത്തിയ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വീണ്ടും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടൊയോട്ടയും കിയയും യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങളിലും തുടരുന്നു.

2025 മാർച്ചിൽ ഹ്യുണ്ടായിയുടെ മൊത്തം വിൽപ്പന (ആഭ്യന്തര + കയറ്റുമതി) 67,320 യൂണിറ്റുകൾ ആയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 65,601 യൂണിറ്റുകൾ ആയിരുന്നു. കമ്പനി 2.6 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ആഭ്യന്തര വിപണിയിൽ, കഴിഞ്ഞ മാസം ഹ്യുണ്ടായി 51,820 വാഹനങ്ങൾ വിറ്റഴിച്ചു. അതായത് വാർഷിക വളർച്ച 2.23 ശതമാനം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 53,001 വാഹനങ്ങൾ വിറ്റഴിച്ചു. ഹ്യുണ്ടായിയുടെ കയറ്റുമതി 23.02 ശതമാനം വർധിച്ച് 15,500 വാഹനങ്ങൾ വിദേശത്തേക്ക് അയച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 12,600 യൂണിറ്റായിരുന്നു.

2025 മാർച്ചിൽ 51,616 വാഹനങ്ങൾ വിറ്റ ടാറ്റ മോട്ടോഴ്‌സ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 50,110 ആയിരുന്നു. വാർഷിക വിൽപ്പനയിൽ 3.01 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. 2025 മാർച്ചിൽ കമ്പനി മൊത്തം 256 വാഹനങ്ങൾ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 187 യൂണിറ്റായിരുന്നു. ഇതനുസരിച്ച് വാർഷിക വളർച്ച 36.90 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 6,738 യൂണിറ്റായിരുന്നു.  എന്നാൽ 2025 മാർച്ചിൽ ഇത് 5,353 യൂണിറ്റായി കുറഞ്ഞു.

2025 മാർച്ചിൽ 18 ശതമാനം ഇരട്ട അക്ക വാർഷിക വിൽപ്പന വളർച്ച രേഖപ്പെടുത്തിയിട്ടും, മഹീന്ദ്രയ്ക്ക് ഹ്യുണ്ടായിയെയും ടാറ്റ മോട്ടോഴ്‌സിനെയും മറികടക്കാൻ കഴിഞ്ഞില്ല. 2025 ഫെബ്രുവരിയിൽ, 50,000-ത്തിലധികം വാഹനങ്ങൾ ഡീലർഷിപ്പുകളിലേക്ക് അയച്ച മഹീന്ദ്ര രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായിരുന്നു. 2025 മാർച്ചിൽ, തദ്ദേശീയ യുവി നിർമ്മാതാക്കൾ മൊത്തം 48,048 വാഹനങ്ങൾ അയച്ചു, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 40,631 യൂണിറ്റായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം