പ്രീമിയം അഷ്വറന്‍സ് പ്രോഗ്രാമുമായി ഹ്യുണ്ടായി

Web Desk   | Asianet News
Published : Oct 04, 2020, 10:28 AM IST
പ്രീമിയം അഷ്വറന്‍സ് പ്രോഗ്രാമുമായി ഹ്യുണ്ടായി

Synopsis

ഉപഭോക്താക്കള്‍ക്ക് പുതിയ സര്‍വീസ് ഓഫറുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി

ഉപഭോക്താക്കള്‍ക്ക് പുതിയ സര്‍വീസ് ഓഫറുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. കമ്പനിയുടെ രണ്ട് പ്രീമിയം മോഡലുകളായ പുതിയ ട്യൂസോണ്‍, എലാന്‍ട്ര വാഹനങ്ങള്‍ ആണ്  'ഹ്യുണ്ടായ് പ്രീമിയം അഷ്വറന്‍സ് പ്രോഗ്രാം' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അഞ്ച് വര്‍ഷത്തെ വണ്ടര്‍ വാറണ്ടിയാണ് ഈ ഓഫറുകളില്‍ ആദ്യത്തേത്. 3 വര്‍ഷം / 30,000 കിലോമീറ്റര്‍ അറ്റകുറ്റപ്പണി സൗജന്യ ലേബര്‍ ചാര്‍ജുകളും സൗജന്യ ഉപഭോഗവസ്തുക്കളും ട്യൂസോണിനും എലാന്‍ട്രയ്ക്കും ലഭിക്കുന്നു. ആനുകൂല്യങ്ങളില്‍ 3 വര്‍ഷത്തെ റോഡ്‌സൈഡ് അസിസ്റ്റ്, 3 വര്‍ഷത്തെ ബ്ലൂലിങ്ക് സബ്സ്‌ക്രിപ്ഷന്‍, 3 മാപ്പ് കെയര്‍ അപ്ഡേറ്റ് എന്നിവയും ഉണ്ട്.

വാഹനം ഡെലിവറി ചെയ്ത് 15 ദിവസത്തിനുള്ളില്‍ പ്രീമിയം കെയര്‍ മാനേജര്‍ നടത്തുന്ന 1 'ശുഭാരംബ്' ഹോം സന്ദര്‍ശനത്തില്‍ നിന്നും ഈ കാറുകള്‍ വാങ്ങുന്നവര്‍ക്ക് പ്രയോജനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താവിന് വിശദമായ വിശദീകരണം നല്‍കാനും കാറുകളുമായി ബന്ധപ്പെട്ട് ഉപഭോക്താവിന് ഉണ്ടാകുന്ന ഏത് ചോദ്യങ്ങളും പരിഹരിക്കാനുമാണ് ഈ പ്രോഗ്രാം പ്രത്യേകമായി ഒരുക്കിയിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള 1,300 വര്‍ക്ക്ഷോപ്പുകളുടെ ശൃംഖല വഴി ഹ്യുണ്ടായി ഈ പുതിയ പ്രോഗ്രാം നടപ്പിലാക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ഉടമസ്ഥാവകാശ അനുഭവം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ പദ്ധതി സഹായിക്കുമെന്നാണ് കമ്പനി കരുതുന്നത്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
പുതിയ 19.5 ടൺ ഹെവി-ഡ്യൂട്ടി ബസുമായി ഭാരത്ബെൻസ്