വണ്ടി ഷോറൂമില്‍ നൃത്തംചവിട്ടി ജീവനക്കാര്‍!

By Web TeamFirst Published Aug 23, 2019, 12:50 PM IST
Highlights

കിടിലന്‍ ഡാന്‍സിനൊടുവില്‍ വാഹത്തിന്റെ മൂടി മാറ്റി ഉപഭോക്താവിന് താക്കോല്‍ കൈമാറി. ഈ ഡാന്‍സിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന സ്വപ്‍നമാണ് കേന്ദ്ര സര്‍ക്കാര്‍ പങ്കുവയ്ക്കുന്നത്.  2030 ഓടെ രാജ്യം ഏറെക്കുറെ ഈ നേട്ടം കൈവരിക്കുമെന്നാണ് വിലയിരുത്തലുകള്‍.  ഭാവിയെ മുന്നിൽകണ്ട്​ നിരവധി ഇലക്​ട്രിക്​ വാഹനങ്ങളുമായി​ നിർമാതാക്കൾ എത്തുന്നുണ്ട്. ഈ നിരയിലേക്ക്​ രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുത എസ്‍യുവി എന്നറിയപ്പെടുന്ന ഹ്യൂണ്ടായ് കോന ഈ ജൂലൈ ആദ്യമാണ് അവതരിപ്പിക്കപ്പെട്ടത്. 

മികച്ച വരവേല്‍പ്പാണ് രാജ്യമെമ്പാടും കോനക്ക് ലഭിക്കുന്നതെന്നാണഅ കമ്പനി പറയുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലെ ഡീലര്‍ഷിപ്പുകളില്‍ വാഹനത്തിന്റെ ഡെലിവറികള്‍ തുടങ്ങിക്കഴിഞ്ഞു. ലക്‌നൗവില്‍ നടന്ന ഒരു ഡെലിവറി വീഡിയോയിലൂടെ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് കോന. 

സാധാരണയായി വാഹനത്തിന്‍റെ താക്കോല്‍ദാനം വെറുമൊരു ചടങ്ങ് മാത്രമാകുകയാണ് പതിവ്. ഒരു കേക്ക് മുറിക്കലിലോ മറ്റോ ഒതുങ്ങുമത്. എന്നാല്‍ ലക്‌നൗവിലെ SAS ഹ്യുണ്ടായി കോനയുടെ താക്കോല്‍ദാനം പ്രത്യേകമായരീതിയിലാണ് നടത്തിയത്.  മൂടിയിട്ടിരിക്കുന്ന കോനയ്ക്ക് മുമ്പില്‍ ഷോറൂമിലെ ജീവനക്കാര്‍ വിവിധ ബോളിവുഡ് ഗാനങ്ങള്‍ക്കനുസരിച്ച് നൃത്തം ചവിട്ടിയാണ് ഉപഭോക്താവിനെയും കുടുംബത്തെയും അമ്പരപ്പിച്ചത്.

കിടിലന്‍ ഡാന്‍സിനൊടുവില്‍ വാഹത്തിന്റെ മൂടി മാറ്റി ഉപഭോക്താവിന് താക്കോല്‍ കൈമാറി. ഈ ഡാന്‍സിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അടുത്തിടെ ബോളിവുഡ് താരം തപസി പന്നുവിന് പുതിയ ജീപ്പ് കോംപസ് നല്‍കിയപ്പോഴും ഷോറൂം ജീവനക്കാര്‍  സമാനമായൊ നൃത്ത പരിപാടി സംഘടിപ്പിച്ചിരുന്നു.

2018 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ച വാഹനം സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളിലാണ് എത്തുന്നത്. സ്റ്റാൻഡേർഡ്​ വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടുമ്പോള്‍ എക്​സ്​റ്റൻഡ് 470 കിലോ മീറ്റർ ദൂരം​ ഒറ്റചാർജിൽ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ എസ്​.യു.വികളുടെ രൂപഭാവങ്ങളാണ്​ കോനയും പിന്തുടരുന്നത്​. ​ഗ്രില്ലിന്‍റെ ഡിസൈൻ അൽപം വ്യത്യസ്​തമാണ്​. മുൻവശത്താണ്​ ചാർജിങ്​ സോക്കറ്റ്​ നൽകിയിരിക്കുന്നത്​.

സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത്​ സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ്​ മണിക്കുർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജറിൽ 54 മിനിട്ട്​ കൊണ്ട്  80 ശതമാനം ചാർജാകും. കോന എക്​സ്​റ്റൻഡിനു​ 64kWh ബാറ്ററിയും 150 kW &nbsp ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. 

25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില. എന്നാല്‍ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ പുതിയ പദ്ധതികള്‍ പ്രകാരം വില 23.71 ലക്ഷം രൂപയായി കുറഞ്ഞു. 

നിലവില്‍ 15 നഗരങ്ങളില്‍ ഹ്യുണ്ടായിയുടെ 17 ഡീലര്‍ഷിപ്പുകളിലാണ് കോന ലഭിക്കുന്നത്. വൈകാതെ മറ്റ് ഹ്യുണ്ടായ് ഡീലര്‍ഷിപ്പുകളിലേക്കും കോന എത്തിയേക്കും. 

click me!