പുത്തന്‍ ഡീസല്‍ എഞ്ചിനുമായി ഹ്യുണ്ടായി വെന്യു

By Web TeamFirst Published Mar 24, 2020, 10:51 AM IST
Highlights

ദക്ഷിണ കൊറിയന്‍ വാഹ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ സബ്‌കോംപാക്റ്റ് എസ്‌യുവി വെന്യുവിന് ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ യു2 സിആര്‍ഡിഐ ഡീസല്‍ എന്‍ജിന്‍ നല്‍കി. 

ദക്ഷിണ കൊറിയന്‍ വാഹ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ സബ്‌കോംപാക്റ്റ് എസ്‌യുവി വെന്യുവിന് ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ യു2 സിആര്‍ഡിഐ ഡീസല്‍ എന്‍ജിന്‍ നല്‍കി. 8.09 ലക്ഷം മുതല്‍ 11.39 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില. 

നിലവിലെ 1.4 ലിറ്റര്‍ എന്‍ജിന്‍ ഉപയോഗിച്ചിരുന്ന ബിഎസ്4 മോഡലിനേക്കാള്‍ 30,000 രൂപയോളം കൂടുതല്‍ ആണിത്. വാഹനത്തിന്‍റെ ബുക്കിംഗ് ആരംഭിച്ചു. 21,000 രൂപയാണ് ബുക്കിംഗ് തുക. ഫീച്ചറുകളുടെ കാര്യത്തില്‍ മാറ്റമില്ല.

ബിഎസ് 6 പാലിക്കുന്ന പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 4,000 ആര്‍പിഎമ്മില്‍ 98.6 ബിഎച്ച്പി പരമാവധി കരുത്തും 1,500- 2,750 ആര്‍പിഎമ്മില്‍ 240 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ബിഎസ് 6 പാലിക്കുന്ന രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലും ഹ്യുണ്ടായ് വെന്യൂ ലഭിക്കും. 1.2 ലിറ്റര്‍ കപ്പ, 1.0 ലിറ്റര്‍ കപ്പ ടര്‍ബോ ജിഡിഐ എന്നിവയാണ് രണ്ട് പെട്രോള്‍ എന്‍ജിനുകള്‍.

2019 മെയ് 21നാണ് വെന്യുവിനെ വിപണയിലെത്തിക്കുന്നത്.  വലിയ സാങ്കേതികവിദ്യകളുള്ള വലിയ വാഹനം എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന വെന്യു ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വിപണിയിലെത്തുക. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.

മാരുതി ബ്രസ, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്സോണ്‍ തുടങ്ങിയവരാണ് വെന്യുവിന്‍റെ മുഖ്യ എതിരാളികള്‍. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!