എതിരാളികളെ മലര്‍ത്തിയടിച്ച് വെന്യൂ കുതിക്കുന്നു

By Web TeamFirst Published Oct 12, 2019, 8:21 PM IST
Highlights

വിപണിയിലെത്തി വെറും അഞ്ച് മാസങ്ങൾക്കകം 42,681 വെന്യുകളെയാണ് ഹ്യുണ്ടായി നിരത്തിലെത്തിച്ചത്. വാഹനത്തിന്‍റെ ബുക്കിങ്ങ് 75,000വും കടന്നു

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി 2019 മെയ് 21നാണ് വെന്യു എന്ന കോംപാക്ട് എസ്‍യുവിയെ വിപണയിലെത്തിക്കുന്നത്.  രാജ്യത്തെ ആദ്യ കണക്ടഡ് എസ്‌യുവിയായ വെന്യു മികച്ച നേട്ടമുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിപണിയിലെത്തി വെറും അഞ്ച് മാസങ്ങൾക്കകം 42,681 വെന്യുകളെയാണ് ഹ്യുണ്ടായി നിരത്തിലെത്തിച്ചത്. വാഹനത്തിന്‍റെ ബുക്കിങ്ങ് 75,000വും കടന്നിരിക്കുകയാണ്. 

വെന്യൂവിന്‍റെ ഈ മുന്നേറ്റം തുടരുകയാണെങ്കില്‍ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന കോംപാക്ട് എസ്‌യുവി എന്ന മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ സ്ഥാനം ഉടൻ നഷ്‍ടമായേക്കും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വിൽപ്പനയിൽ ബ്രെസയെ തകർക്ക് വെന്യു മുന്നിലെത്തിയിരുന്നു.  ഓഗസ്റ്റില്‍ മാത്രം 9,342 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. എര്‍ട്ടിഗയാണ് രണ്ടാം സ്ഥാനത്തും ബ്രെസ മൂന്നാം സ്ഥാനത്തുമായിരുന്നു. വെന്യൂവിന്‍റെ എസ്എക്‌സ് ഡ്യുവല്‍ ക്ലെച്ച്, എസ്എക്‌സ് ഓപ്ഷണല്‍ എന്നീ വേരിയന്റുകൾക്കാണ് ആവശ്യക്കാർ അധികവും.

6.50 ലക്ഷം മുതല്‍ 10.84 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില. വലിയ സാങ്കേതികവിദ്യകളുള്ള വലിയ വാഹനം എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന വെന്യു ഇ, എസ്, എസ്എക്സ്, എസ്എക്സ് (ഓപ്ഷണല്‍) എന്നീ നാല് വകഭേദങ്ങളിലാണ് വിപണിയിലെത്തുക. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, എബിഎസ് വിത്ത് ഇഎസ്‌സി, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്. 

118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്. 1.0 ലിറ്റര്‍ എന്‍ജിനില്‍ ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കും മാനുവല്‍ ഗിയര്‍ബോക്‌സും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഡീസല്‍ എന്‍ജിനില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്‍മിഷന്‍.  മാരുതി ബ്രസ, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്സോണ്‍ തുടങ്ങിയവരാണ് വെന്യുവിന്‍റെ മുഖ്യ എതിരാളികള്‍.

click me!