അഞ്ച് വർഷത്തിനകം പെട്രോളിന് പകരം ഈ വിലകുറഞ്ഞ ഇന്ധനം രാജ്യത്ത് ഒഴുകും! ഒരു ലിറ്ററിന് ഇത്രയും പണം ലാഭിക്കാം

Published : Apr 16, 2025, 11:36 AM IST
അഞ്ച് വർഷത്തിനകം പെട്രോളിന് പകരം ഈ വിലകുറഞ്ഞ ഇന്ധനം രാജ്യത്ത് ഒഴുകും! ഒരു ലിറ്ററിന് ഇത്രയും പണം ലാഭിക്കാം

Synopsis

2030 ആകുമ്പോഴേക്കും പെട്രോളിൽ 30% എത്തനോൾ കലർത്തുക എന്ന ലക്ഷ്യം കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്നു. ഈ നീക്കം പരമ്പരാഗത ഇന്ധന ഉപയോഗം കുറയ്ക്കാനും കർഷകർക്ക് വരുമാനം വർദ്ധിപ്പിക്കാനും സഹായിക്കും. E20 ഇന്ധനത്തിന്റെ വില സാധാരണ പെട്രോളിനേക്കാൾ കുറവാണ്.

രമ്പരാഗത ഇന്ധന ഉപയോഗം കുറയ്ക്കാൻ കേന്ദ്രസർക്കാർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ഒരു വലിയ ഉദാഹരണമാണ് എത്തനോൾ മിക്സഡ് പെട്രോൾ. അതായത് E20 ഇന്ധനം. 2030 ആകുമ്പോഴേക്കും പെട്രോളിൽ 30% എത്തനോൾ കലർത്തുക എന്ന പുതിയ ലക്ഷ്യം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നുണ്ട് പുതിയ റിപ്പോർട്ടുകൾ. 2025 മാർച്ചോടെ പെട്രോളിൽ എത്തനോൾ കലർത്തുന്നതിന്റെ കണക്ക് 20 ശതമാനം എത്തും എന്നും പുതിയ റിപ്പോർട്ടുകൾ പറയുന്നു.

നേരത്തെ, 2030 ആകുമ്പോഴേക്കും പെട്രോളിൽ എത്തനോൾ കലർത്തൽ 20% ആക്കണമെന്ന് സർക്കാർ ലക്ഷ്യമിട്ടിരുന്നു. എന്നാൽ പിന്നീട് ലക്ഷ്യം 2024-25 എത്തനോൾ വിതരണ വർഷത്തിലേക്ക് (നവംബർ ഒന്നുമുതൽ ഒക്ടോബർ 31 വരെ) നീട്ടി. നവംബർ 1 മുതൽ ഒക്ടോബർ 31 വരെയുള്ള എത്തനോൾ വിതരണ വർഷമായ 2023-24 ൽ, പെട്രോളിൽ എത്തനോൾ മിശ്രിതം ശരാശരി 14.6% ആയി. അതേസമയം, 2022-23 വിതരണ വർഷത്തിൽ ഈ കണക്ക് 12.06% ആയിരുന്നു.

ഈ ദശാബ്‍ദത്തിന്റെ അവസാനത്തോടെ ദേശീയ ബ്ലെൻഡിംഗ് ലക്ഷ്യം 30 ശതമാനം ആയി ഉയർത്താൻ കരാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ പെട്രോളിൽ എത്തനോൾ കലർത്തുന്നത് കഴിഞ്ഞ 10 വർഷത്തിനിടെ 21.2 ട്രില്യൺ രൂപയുടെ വിദേശനാണ്യ ലാഭത്തിന് കാരണമായി. ഏകദേശം 19.3 ദശലക്ഷം മെട്രിക് ടൺ അസംസ്കൃത എണ്ണ എത്തനോൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. എത്തനോൾ മിശ്രിതം വഴി കഴിഞ്ഞ 10 വർഷത്തിനിടെ കർഷകർക്ക് 21.04 ട്രില്യൺ രൂപയുടെ പേയ്‌മെന്റുകൾ നൽകിയിട്ടുണ്ട് എന്നാണ് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ (ISMA) കണക്കുകൾ.

എത്തനോൾ മിശ്രിതത്തിന്റെ ലക്ഷ്യം 20% ആയി വർദ്ധിപ്പിക്കുക എന്നതാണ് ദീർഘകാല നയം വിഭാവനം ചെയ്യുന്നതെന്ന് പ്രകൃതി വാതക മന്ത്രാലയം പറയുന്നു. കഴിഞ്ഞ വർഷം എത്തനോൾ മിശ്രിതം ഏകദേശം 10 മുതൽ 14% വരെയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഇതിനകം 19% മുതൽ 20% വരെ എത്തിയിരിക്കുന്നു. ഈ വർഷം പഞ്ചസാര മേഖലയിൽ നിന്നുള്ള വഴിതിരിച്ചുവിടൽ കഴിഞ്ഞ വർഷത്തെ 2.1 ദശലക്ഷം ടണ്ണിൽ നിന്ന് ഏകദേശം 3.5 ദശലക്ഷം ടണ്ണായി ഉയരും. ഇത് 2030 ലെ ലക്ഷ്യത്തേക്കാൾ അഞ്ച് വർഷം മുന്നിലാണ്.

എത്തനോൾ ഇന്ധനം എന്നാൽ
ഈഥൈൽ ആൽക്കഹോൾ അല്ലെങ്കിൽ എത്തനോൾ (C2H5OH) പഞ്ചസാര പുളിപ്പിച്ച് സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന ഒരു ജൈവ ഇന്ധനമാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനായി ഈ ജൈവ ഇന്ധനത്തെ പെട്രോളുമായി കലർത്തുന്നതിനായി ഇന്ത്യ എത്തനോൾ ബ്ലെൻഡഡ് പെട്രോൾ (ഇബിപി) പ്രോഗ്രാം ആരംഭിച്ചു. E20 എന്നത് 20 ശതമാനം എത്തനോൾ, 80 ശതമാനം പെട്രോളിന്റെ മിശ്രിതത്തെ സൂചിപ്പിക്കുന്നു. E20 ലെ 20 എന്ന സംഖ്യ പെട്രോൾ മിശ്രിതത്തിലെ എത്തനോളിന്റെ അനുപാതത്തെ പ്രതിനിധീകരിക്കുന്നു. അതായത്, സംഖ്യ കൂടുന്തോറും പെട്രോളിലെ എത്തനോളിന്റെ അനുപാതം കൂടുതലായിരിക്കും. വരും ദിവസങ്ങളിൽ അതിന്റെ അനുപാതം 50:50 ആയി മാറും.

ഒരുലിറ്റർ E20 പെട്രോളിന്റെ വില 
ജിയോ-ബിപി തയ്യാറാക്കുന്ന E20 പെട്രോളിൽ 80% പെട്രോളും 20% എത്തനോളും അടങ്ങിയിരിക്കുന്നു. ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് ഏകദേശം 96 രൂപയാണ് വില. അതായത്, 96 രൂപ നിരക്കിൽ, 80% പെട്രോളിന്റെ വില 76.80 രൂപയായി മാറുന്നു. അതുപോലെ, എത്തനോളിന്റെ വില ലിറ്ററിന് 55 രൂപ വരെയാണ്. അതായത്, 55 രൂപയിൽ 20% എത്തനോളിന്റെ വില 11 രൂപയായി മാറുന്നു. അതായത് ഒരു ലിറ്റർ E20 പെട്രോളിൽ 76.80 രൂപ വിലയുള്ള സാധാരണ പെട്രോളും 11 രൂപ വിലയുള്ള എത്തനോളും അടങ്ങിയിരിക്കുന്നു. അങ്ങനെ, ഒരു ലിറ്റർ E20 പെട്രോളിന്റെ വില 87.80 രൂപയായി മാറുന്നു. അതായത് സാധാരണ പെട്രോളിനേക്കാൾ 8.20 രൂപ കുറവാണ്. അതുപോലെ, E30 പെട്രോളിൽ ഏകദേശം 12 രൂപ ലാഭിക്കാം എന്നാണ് റിപ്പോർട്ടുകൾ.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം