വമ്പൻ മൈലേജുണ്ട്, എന്നിട്ടും മാരുതിയുടെ ഈ പ്രീമിയം ഹാച്ച്ബാക്കിന് ഡിമാൻഡ് ഇടിയുന്നു!

Published : Apr 16, 2025, 08:24 AM ISTUpdated : Apr 16, 2025, 08:26 AM IST
വമ്പൻ മൈലേജുണ്ട്, എന്നിട്ടും  മാരുതിയുടെ ഈ പ്രീമിയം ഹാച്ച്ബാക്കിന് ഡിമാൻഡ് ഇടിയുന്നു!

Synopsis

മാർച്ച് മാസത്തിൽ 12,000-ത്തിലധികം ബലേനോ കാറുകൾ വിറ്റഴിഞ്ഞു. 6.70 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന ഈ കാർ പെട്രോൾ, സിഎൻജി ഓപ്ഷനുകളിൽ ലഭ്യമാണ്. കാറിന്റെ സവിശേഷതകളും വിലയും ഈ ലേഖനത്തിൽ വിശദമായി പ്രതിപാദിക്കുന്നു.

2025 മാർച്ച് മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തുവന്നിരിക്കുന്നു. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയ്ക്ക് വളരെ മികച്ചതായിരുന്നു. ഈ കാലയളവിൽ 12,000ത്തിൽ അധികം ആളുകൾ ബലേനോ വാങ്ങി. 12,357 യൂണിറ്റ് ബലേനോകളാണ് കഴിഞ്ഞ മാസം മാരുതി സുസുക്കി വിറ്റത്. എന്നാൽ ഇത് 2024 മാർച്ച് മാസത്തിലെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 20 ശതമാനം ഇടിവ് സംഭവിച്ചു. 2024 മാർച്ച് മാസത്തിൽ 15,588 യൂണിറ്റ് ബലേനോകൾ കമ്പനി വിറ്റിരുന്നു.

ഈ കാറിന്റെ പ്രാരംഭ വില 6.70 ലക്ഷം രൂപയാണ്. ബലേനോ പെട്രോൾ, സിഎൻജി ഓപ്ഷനുകളിൽ വാങ്ങാം. മാരുതി ബലേനോയുടെ വില, ഫീച്ചറുകൾ എന്നിവയെക്കുറിച്ച് അറിയാം. മാരുതി ബലേനോ ഹാച്ച്ബാക്കിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 6.70 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 9.37 ലക്ഷം രൂപയുമാണ് വില. ബലേനോ സിഎൻജി ശ്രേണിയുടെ എക്സ്-ഷോറൂം വില 8.44 ലക്ഷം രൂപയാണ്. കാറിന്റെ വകഭേദങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, സിഗ്മ, ഡെൽറ്റ, ഡാറ്റ, ആൽഫ എന്നിവ ഉൾപ്പെടെ നാല് വകഭേദങ്ങളിലാണ് ഇത് വരുന്നത്. 

മാരുതി ബലേനോ കാറിന്റെ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള 9 ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒടിഎ അപ്‌ഡേറ്റുകൾ, ആർക്കാമിസിൽ നിന്നുള്ള മ്യൂസിക് സിസ്റ്റം, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), ക്രൂയിസ് കൺട്രോൾ, റിയർ എസി വെന്റുകൾ തുടങ്ങി നിരവധി സവിശേഷതകൾ ഇതിലുണ്ട്.

ഇതോടൊപ്പം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കാറിൽ 6 എയർബാഗുകൾ എന്നിവ ലഭിക്കും. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, മിക്ക സവിശേഷതകളും ഉയർന്ന മോഡലിലോ ഉയർന്ന വേരിയന്റുകളിലോ മാത്രമാണ് നൽകിയിരിക്കുന്നത് എന്നതാണ്. എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, 1.2 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ ലഭിക്കും, ഇത് പരമാവധി 89 bhp പവർ ഔട്ട്പുട്ടും 113 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

സിഎൻജി മോഡിലുള്ള മാരുതി ബലേനോ എഞ്ചിൻ 76 ബിഎച്ച്പി പവറും 98.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്‍തമാണ്. മൈലേജിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഒരു കിലോ സിഎൻജി 30.61 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. മാരുതി ബലേനോയിൽ 37 ലിറ്റർ പെട്രോൾ ടാങ്കും 8 കിലോഗ്രാം സിഎൻജി ടാങ്കും ഉണ്ട്. ഇതോടൊപ്പം, നിങ്ങൾ ബലേനോയുടെ ബൈ-ഫ്യുവൽ മോഡൽ വാങ്ങി രണ്ട് ടാങ്കുകളിലും ഇന്ധനം നിറച്ചാൽ, നിങ്ങൾക്ക് 1000 കിലോമീറ്റർ വരെ എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കും എന്ന് കമ്പനി പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം