
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് അടുത്തിടെയാണ് ഇന്ത്യൻ ആകാശങ്ങലില്‍ സുരക്ഷ ഒരുക്കാനെത്തിയത്. ജോധ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഹെലികോപ്റ്ററുകൾ വ്യോമസേനയ്‌ക്ക് കൈമാറിയത്. ഓക്ടോബർ മൂന്നിനാണ് ഈ ചോപ്പർ വിമാനം ഇന്ത്യൻ വ്യേമസേനയുടെ ഭാഗമായത്.
ഇപ്പോഴിതാ പ്രചണ്ഡ് പറത്താൻ ഇനി വനിതകളും എത്തുകയാണ്. സേനയിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് പ്രചണ്ഡ് പറത്താൻ വനിതകളെ നിയമിക്കുന്നത്. തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോപാക്ട് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് വിമാനങ്ങളാണ് സേനയുടെ വനിതാ പൈലറ്റുമാർ പറത്തുക.
ചില്ലറക്കാരനല്ല, കേന്ദ്രസേനയെ കോഴിക്കോടിറക്കിയ വ്യോമസേനയുടെ ഈ ഗജരാജ
നിലവിൽ എഎൽഎച്ച് ദ്രുവ് വിമാനവും മറ്റ് ഹെലിക്കോപ്റ്ററുകളും വനിതകൾ പറത്തുന്നുണ്ട്. ലൈറ്റ് കോപാക്ട് വിമാനങ്ങളും വൈകാതെ വനിതാ പൈലറ്റുമാർ പറത്തും. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സേനയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അഗ്നിവീർ റിക്രൂട്ടമെന്റ് പദ്ധതി വഴിയും വനിതകൾ സേനയുടെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പദ്ധതി പ്രകാരം വനികളെ നിയമിക്കുന്നതോടെ ഓഫീസർ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥരായി മാറും.
പ്രചണ്ഡ് എന്നാല്‍
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) ‘പ്രചണ്ഡ്’. പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡാണ് ഈ ഹെലികോപ്റ്ററുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഈ കോപ്റ്ററുകളുടെ നിര്‍മാണത്തിനായി ഉപയോഗിച്ച സാമഗ്രികളില്‍ 45 ശതമാനവും തദ്ദേശീയമാണെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കുന്നു.
ചടുലതാണ്ഡവമാടാൻ 'പ്രചണ്ഡ്' റെഡി, ചൈനയും പാക്കിസ്ഥാനും വിറയ്ക്കും!
ഉയര്‍ന്ന പര്‍വതമേഖലകളായ ലഡാക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വിന്യസിക്കാന്‍ ശേഷിയുള്ളതാണ് പ്രചണ്ഡ്. തിരച്ചില്‍, രക്ഷാദൗത്യങ്ങള്‍, അതിര്‍ത്തികടന്നുള്ള ആക്രമണങ്ങള്‍ എന്നിവയ്ക്ക് 'പ്രചണ്ഡ്' വിന്യസിക്കാം. ഉയരമുള്ള പ്രദേശങ്ങളിൽ ശത്രുക്കൾക്കെതിരെ പോരാടാനും, ടാങ്കുകൾ, ബങ്കറുകൾ, ഡ്രോണുകൾ, എന്നിവയെ ആക്രമിക്കാൻ ഈ കോംബാറ്റ് ഹെലികോപ്റ്റർ സഹായിക്കും. സിയാച്ചിനില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആദ്യത്തെ ആക്രമണ ഹെലകോപ്റ്ററാണിത്. 15.80 മീറ്റര്‍ നീളവും 4.70 മീറ്റര്‍ ഉയരവുമുള്ള കോപ്റ്ററുകള്‍ക്ക് മണിക്കൂറില്‍ പരമാവധി 268 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാം. 550 കിലോമീറ്ററാണ് പ്രവര്‍ത്തനദൂരപരിധി. 110 ഡിഗ്രി കറങ്ങി വെടിവെക്കാന്‍ കഴിയുന്ന 20 എംഎം ടററ്റ് തോക്കുകള്‍, നാഗ് ടാങ്ക് വേധ മിസൈല്‍, മിസ്ട്രാല്‍ വിമാനവേധ മിസൈലുകള്‍, യന്ത്രപീരങ്കി എന്നിവയാണ് കോപ്റ്ററിലുള്ള ആയുധങ്ങള്‍. 16400 അടി ഉയരത്തില്‍ ആയുധങ്ങളും ഇന്ധനവുമായി പറക്കാന്‍ ഈ ഹെലികോപ്റ്ററിനാകും.