കാർഗിൽ യുദ്ധവീരന്മാരുടെ സ്‍മരണ, മോട്ടോർ സൈക്കിൾ റാലിയുമായി ഇന്ത്യൻ സൈന്യം

Published : Jul 19, 2022, 11:04 AM IST
കാർഗിൽ യുദ്ധവീരന്മാരുടെ സ്‍മരണ,  മോട്ടോർ സൈക്കിൾ റാലിയുമായി ഇന്ത്യൻ സൈന്യം

Synopsis

ആറ് ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ, 30 ബൈക്ക് യാത്രക്കാരുടെ സംഘം കാർഗിൽ യുദ്ധത്തിലെ വീരന്മാരുടെ അജയ്യമായ ആത്മാവിനെയും അവരുടെ ധൈര്യവും സാഹസികതയും പുനരുജ്ജീവിപ്പിക്കാനും ശ്രമിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

1999ലെ കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനെതിരായ വിജയത്തിന്‍റെ 23-ാം വാർഷികം ആഘോഷിക്കുന്നതിനായി മോട്ടോർ സൈക്കിൾ റാലിയുമായി ഇന്ത്യൻ ആർമി. ന്യൂഡൽഹിയിലെ നാഷണൽ വാർ മെമ്മോറിയലിൽ നിന്ന് ലഡാക്കിലെ ദ്രാസിലെ കാർഗിൽ യുദ്ധസ്‍മാരകത്തിലേക്ക് ഇന്ത്യൻ സൈന്യം മോട്ടോർ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്‍തായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 30 അംഗ ബൈക്ക് റാലി ആറ് ദിവസങ്ങൾക്ക് ശേഷം ജൂലൈ 26-ന് സമാപിക്കും. ദേശീയ യുദ്ധസ്‍മാരകത്തിൽ നിന്ന് കരസേനാ ഉപമേധാവി ലെഫ്റ്റനന്റ് ജനറൽ ബിഎസ് രാജുവാണ് റാലി ഫ്ലാഗ് ഓഫ് ചെയ്‍തത്.

ബസ് പാതകളിലെ പാർക്കിംഗ്, ദില്ലിയിൽ വലിച്ചുനീക്കിയത് ഇത്രയും വാഹനങ്ങൾ

ആറ് ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ, 30 ബൈക്ക് യാത്രക്കാരുടെ സംഘം കാർഗിൽ യുദ്ധത്തിലെ വീരന്മാരുടെ അജയ്യമായ ആത്മാവിനെയും അവരുടെ ധൈര്യവും സാഹസികതയും പുനരുജ്ജീവിപ്പിക്കാനും ശ്രമിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദ്രാസിലെ കാർഗിൽ യുദ്ധ സ്‍മാരകത്തിൽ സമാപിക്കുന്നതിന് മുമ്പ്, ഹരിയാന, പഞ്ചാബ്, ജമ്മു കശ്‍മീർ, ലഡാക്ക് എന്നിവിടങ്ങളിലൂടെ റാലി കടന്നുപോകും.

പര്യടന വേളയിൽ പരമാവധി പ്രദേശങ്ങൾ കവർ ചെയ്യുന്നതിനായി ബൈക്ക് യാത്രക്കാരെ രണ്ട് ടീമുകളായി തിരിച്ചിട്ടുണ്ട്. രണ്ട് ടീമുകളും സോജില പാസ് ആക്‌സിസ്, റോഹ്താങ് പാസ് ആക്‌സിസ് എന്നിങ്ങനെ രണ്ട് വ്യത്യസ്‍ത ഭാഗങ്ങളിലൂടെ നീങ്ങും. ഇവ യഥാക്രമം 1,400 കിലോമീറ്ററും 1,700 കിലോമീറ്ററും ദൂരം ഉൾക്കൊള്ളുന്നു. യാത്രയ്ക്കിടയിൽ വിദൂര പ്രദേശങ്ങൾ കവർ ചെയ്യുന്നതിനായി, ബൈക്കർ ടീമുകൾ ഉയർന്ന മലമ്പാതകളിലൂടെയും ദുഷ്‌കരമായ ട്രാക്കുകളിലൂടെയും കടന്നുപോകും.

അമ്പമ്പോ എന്തൊരു വില്‍പ്പന, ഈ വണ്ടികളുടെ വമ്പന്‍ കച്ചവടവുമായി ഫോക്‌സ്‌വാഗൺ!

ബൈക്ക് റാലിയിലൂടെ, രാജ്യസ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ ധീരരായ സൈനികരുടെ ധീരതയും നിശ്ചയദാർഢ്യവും ഉയർത്തിക്കാട്ടുകയാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ച മറ്റൊരു വാര്‍ത്തയില്‍, സൈന്യത്തിന്‍റെ ഉപയോഗത്തിനായി ഇന്ത്യയിൽ നിർമ്മിച്ച ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾസ് അല്ലെങ്കിൽ പ്രൊട്ടക്റ്റഡ് മൊബിലിറ്റി വെഹിക്കിൾസ് (IPMV) ലഡാക്കിലെ ഫോർവേഡ് ഏരിയകളിൽ ഇപ്പോൾ വിന്യസിച്ചിട്ടുണ്ട്. പർവതപ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുന്ന സൈനികരുടെ ചലനവും പോരാട്ട ശേഷിയും വർദ്ധിപ്പിക്കുന്നതിന് ഈ യുദ്ധ വാഹനങ്ങൾ ഉപയോഗിക്കുന്നു.

ദുഷ്‌കരമായ ഭൂപ്രദേശങ്ങൾ കാരണം സാധാരണ കാറുകളുടെയും ട്രക്കുകളുടെയും സഞ്ചാരം നിയന്ത്രിച്ചിരിക്കുന്ന ലഡാക്ക് പോലുള്ള വെല്ലുവിളി നിറഞ്ഞ പ്രദേശങ്ങൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ്  ഈ യുദ്ധ വാഹനങ്ങൾ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം