കൊവിഡ് പോരാട്ടം; ഒരു കിടിലന്‍ ബസൊരുക്കി ഇന്ത്യന്‍ സൈന്യം!

By Web TeamFirst Published Apr 2, 2020, 9:20 AM IST
Highlights

കൊറോണ വൈറസ് ബാധിച്ച രോഗികളെ കൊണ്ടുപോകാനായി ഒരു ബസിനെ പരിഷ്‍കരിച്ച് ഒരിക്കിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം .

കൊറോണ വൈറസ് ബാധിച്ച രോഗികളെ കൊണ്ടുപോകാനായി ഒരു ബസിനെ പരിഷ്‍കരിച്ച് ഒരിക്കിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം . കൊവിഡ് -19 രോഗികൾക്ക് ചികിത്സ നൽകാൻ വേണ്ടി ഉപയോഗിക്കും എന്ന കുറിപ്പോടെ ADG-PI ഇന്ത്യൻ ആർ‌മി ട്വിറ്റർ പേജിലാണ് ബസിന്റെ ചിത്രം പുറത്തിറക്കിയത്.

സൈന്യത്തിന്റെ വെസ്റ്റേൺ കമാൻഡാണ് ഈ ബസിന്‍റെ ശില്‍പ്പികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യൻ സൈന്യത്തിന്റെ ADG-PI -യുടെ (അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ) ട്വീറ്റ് പ്രകാരം കൊവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിനായി വരുത്തിയ എല്ലാ മാറ്റങ്ങളും ഡ്രൈവറുടെയും കോ-ഡ്രൈവറുടെയും സുരക്ഷ ഉറപ്പുവരുത്തുന്നു.

has modified a bus for carrying patients with symptoms. pic.twitter.com/DZ8cGFrneU

— ADG PI - INDIAN ARMY (@adgpi)

ഡിസ്പോസിബിൾ സീറ്റ് കവറുകളും അണുവുമുക്തമാക്കുന്നത്തിനുള്ള പ്രക്രിയകളും ഈ പരിഷ്കരിച്ച ബസിനെ വേറിട്ടതാക്കുന്നു. സിംഗിൾ എൻട്രി, വെന്റിലേറ്ററുകളുള്ള ട്രീറ്റ്മെന്റ് ചേംബർ, ഡ്രൈവർ, കോ-ഡ്രൈവർ എന്നിവർക്ക് ഐസൊലേഷൻ എന്നിവ പരിഷ്കരിച്ച ബസിൽ ലഭിക്കും. കൂടാതെ, ഇന്ത്യൻ സേനയുടെ വെസ്റ്റേൺ കമാൻഡ് മെഡിക്കൽ സ്റ്റാഫുകൾക്കായി പ്രത്യേക സംരക്ഷണ ഗിയറുകളും ഉപകരണങ്ങളും നൽകും.

click me!