ഇവി ബാറ്ററികള്‍ റീസൈക്കിള്‍ ചെയ്യാന്‍ ഇ-ബൈക്ക്‌ഗോ

By Web TeamFirst Published Feb 13, 2021, 11:25 AM IST
Highlights

രാജ്യത്തെ ഇ-മാലിന്യങ്ങളുടെ വര്‍ദ്ധന കുറയ്ക്കുന്നതിനായി ഇന്ത്യന്‍ ഇലക്ട്രിക് വെഹിക്കിള്‍ അധിഷ്ഠിത ലാസ്റ്റ് മൈല്‍ ഡെലിവറി സ്റ്റാര്‍ട്ടപ്പായ ഇ- ബൈക്ക് ഗോ ഇവി ബാറ്ററികള്‍ റിസൈക്കിള്‍ ചെയ്യാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. 

രാജ്യത്തെ ഇ-മാലിന്യങ്ങളുടെ വര്‍ദ്ധന കുറയ്ക്കുന്നതിനായി ഇന്ത്യന്‍ ഇലക്ട്രിക് വെഹിക്കിള്‍ അധിഷ്ഠിത ലാസ്റ്റ് മൈല്‍ ഡെലിവറി സ്റ്റാര്‍ട്ടപ്പായ ഇ- ബൈക്ക് ഗോ ഇവി ബാറ്ററികള്‍ റിസൈക്കിള്‍ ചെയ്യാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. പ്രകൃതിക്ക് കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന മാലിന്യങ്ങളെ ഒഴിവാക്കാനാണ് ഈ നീക്കമെന്ന് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പദ്ധതിക്ക് കീഴില്‍ ,ഇലക്ട്രിക് വാഹനങ്ങളുടെ ലിഥിയം അയേണ്‍ ബാറ്ററികള്‍ പുനചക്രമണം ചെയ്യുന്നതിനോടൊപ്പം ലെഡ് ആസിഡ് ബാറ്ററികള്‍ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി അവകാശപ്പെടുന്നു. 

ഈ പദ്ധതിയിലൂടെ ഇവി ബാറ്ററികളുടെ ശേഷി 25 ശതമാനം കുറവാകുമ്പോള്‍ വാഹനത്തില്‍ നിന്ന് പുറത്തെടുക്കാം. ലിഥിയം ബാറ്ററികളുടെ കാര്യത്തില്‍ ,99 ശതമാനത്തില്‍ കൂടുതല്‍ ലിഥിയം പുനരുപയോഗത്തിനായി പുറത്തെടുക്കാം. പുതിയ ബാറ്ററികള്‍ ഉണ്ടാക്കുവാന്‍ ലിഥിയം തന്നെ ഉപയോഗിക്കാന്‍ സാധിക്കും.അതേസമയം ഉപയോഗിച്ച ബാറ്ററികള്‍ സോളാര്‍ പ്ലാന്റുകളിലോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാം.പുനചക്രമണ പ്രക്രിയയില്‍ ഇല്‌ക്ട്രോണിക് മാലിന്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ഇവി ബാറ്ററികളുടെ നിര്‍മ്മാണം ഇല്ലാത്തതിനാല്‍ ഇവ ഇറക്കുമതി ചെയ്യേണ്ടാതായി വരുന്നു. ഇവികളുടെ അന്തിമ ചെലവ് വളരെ വലുതാണ്. ഇവികളുടെ പരിവര്‍ത്തനതിന് ഇത് തടസ്സം സൃഷ്ടിക്കുന്നുണ്ട്.2019 സാമ്പത്തിക വര്‍ഷം റീട്ടെയില്‍ ചെയ്ത 27,224 യൂണിറ്റുകളെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷത്തില്‍ 27,260 യൂണിറ്റ് ഹൈ സ്പീഡ് ഇലക്ട്രിക് ഇരുചക്രവാനങ്ങള്‍ ഇന്ത്യയില്‍ വിറ്റിട്ടുണ്ട്.

ഈ തന്ത്രം പരിസ്ഥിതിക്ക് പലപ്പോഴും അപകടകരമായ ഖനനത്തിന്റെ ആവശ്യകത കുറയ്്ക്കുമെന്നും ഇത് ബാറ്ററികളുടെ ROI കൂട്ടുമെന്നും സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ഇര്‍ഫാന്‍ ഖാന്‍ പറയുന്നു. ഈ രീതിയില്‍ ബാറ്ററികളിലെ നിക്ഷേപത്തിന് മികച്ച വരുമാനം മാത്രമല്ല, സമൂഹത്തിന് വലിയ നേട്ടവും കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

click me!