ആസാദി കാ അമൃത മഹോത്സവ്; കൊച്ചിയിൽ നിന്നും കപ്പലോട്ട മത്സരം

Web Desk   | Asianet News
Published : Oct 23, 2021, 10:29 PM ISTUpdated : Oct 23, 2021, 10:30 PM IST
ആസാദി കാ അമൃത മഹോത്സവ്; കൊച്ചിയിൽ നിന്നും കപ്പലോട്ട മത്സരം

Synopsis

മത്സരാർത്ഥികൾക്കിടയിൽ സാഹസികത, കപ്പലോട്ടം എന്നിവയോടുള്ള താല്‍പ്പര്യം ഉറപ്പിക്കുക ലക്ഷ്യം

ദില്ലി: ആസാദി കാ അമൃത മഹോത്സവ് ആഘോഷങ്ങളുടെ (Azadi Ka Amrit Mahotsav) സ്‍മരണാര്‍ത്ഥം, ഇന്ത്യൻ നേവൽ സെയിലിംഗ് അസോസിയേഷന്റെ (Indian Naval Sailing Association ) (INSA) കീഴിൽ കൊച്ചിയിൽ (Kochi) നിന്നും ഗോവയിലേക്ക് (Goa) ഇന്ത്യൻ നാവികസേന  (Indian Navy) ഓഫ്ഷോർ കപ്പൽ ഓട്ടമത്സരം (Offshore Sailing Regatta) സംഘടിപ്പിക്കുന്നു.

ഇന്ത്യൻ നാവികസേനയുടെ ആറ് കപ്പലുകൾ ആയ മാഥേയ്, തരിണി, ബുൽബുൽ, നീൽകാന്ത്, കടൽപുര, ഹരിയാൽ എന്നിവ മത്സരത്തിൽ പങ്കെടുക്കും. അഞ്ചു ദിവസം നീളുമെന്ന് പ്രതീക്ഷിക്കുന്ന മത്സരം 2021 ഒക്ടോബർ 24ന് ആരംഭിക്കും. കൊച്ചി നാവിക ആസ്ഥാനത്ത് നിന്നും ഗോവയിലേക്കുള്ള ഏകദേശം 360 നോട്ടിക്കൽ മൈൽ ദൂരമാണ് കപ്പലുകൾ പിന്നിടുക. മത്സരാർത്ഥികൾക്കിടയിൽ സാഹസികത, കപ്പലോട്ടം എന്നിവയോടുള്ള താല്‍പ്പര്യം ഉറപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.

2021 ഒക്ടോബർ 24 ന് കൊച്ചിയിൽ, ആസാദി കാ അമൃത മഹോത്സവ് കപ്പൽ ഓട്ടത്തിന് FOC-in-C (ദക്ഷിണ മേഖല) തുടക്കം കുറിക്കും. 2021 ഒക്ടോബർ 29ന് യാത്രികർക്ക് നൽകുന്ന സ്വീകരണത്തിൽ ഗോവയിൽ ഉള്ള നേവൽ വാർ കോളേജ് കമാൻഡന്റന്റ് അധ്യക്ഷത വഹിക്കും.  


 

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ