വാഹന സര്‍വീസ്, ഇന്ത്യന്‍ ഓയില്‍ ഇനി വീട്ടിലെത്തും

Web Desk   | Asianet News
Published : Oct 25, 2020, 04:28 PM IST
വാഹന സര്‍വീസ്, ഇന്ത്യന്‍ ഓയില്‍ ഇനി വീട്ടിലെത്തും

Synopsis

വാഹന സര്‍വീസിനായി ഇന്ത്യന്‍ ഓയില്‍ ഇനി വീട്ടില്‍ എത്തും

വാഹന സര്‍വീസിനായി ഇന്ത്യന്‍ ഓയില്‍ ഇനി വീട്ടില്‍ എത്തും. ദില്ലി ആസ്ഥാനമായുള്ള ഹോം മെക്കാനിക്കുമായി പങ്കാളിത്തിലൂടെയാണ് കമ്പനി ഈ പദ്ധതി നടപ്പിലാക്കുക എന്ന് ഓട്ടോര്‍കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹോം മെക്കാനിക് ഐഎന്‍ഡി വാഹന ബ്രാന്‍ഡ്, മോഡല്‍ എന്നിവ കണക്കിലെടുക്കാതെ 300 ഓളം കാര്‍ റിപ്പയറിംഗും സേവനങ്ങളും ഉപഭോക്താവിന്റെ പടിവാതില്‍ക്കല്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹന തകര്‍ച്ച, ക്ലച്ച് അല്ലെങ്കില്‍ ബ്രേക്ക് പ്രവര്‍ത്തന പ്രശ്നങ്ങള്‍, എഞ്ചിന്‍ പ്രശ്‌നങ്ങള്‍ എന്നിവ പോലുള്ള പ്രധാന പ്രശ്‌നങ്ങള്‍ ഈ സേവനം വഴി ലഭിക്കും. ബാറ്ററി ചാര്‍ജിംഗ്, വെഹിക്കിള്‍ വാഷിംഗ്, ടയര്‍ പഞ്ചര്‍, മറ്റ് മൂല്യവര്‍ദ്ധിത സേവനങ്ങള്‍ എന്നിവ പോലുള്ള ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സേവനങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. വരും മാസങ്ങളില്‍ പദ്ധതി കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

PREV
click me!

Recommended Stories

സുരക്ഷയിൽ ഒന്നാമൻ: ഹ്യുണ്ടായി നെക്സോയുടെ രഹസ്യം എന്ത്?
ക്രെറ്റയെ വിറപ്പിക്കാൻ മഹീന്ദ്രയുടെ പുതിയ അവതാരം