Singer KK Audi : ഒരു കോടിയുടെ ജര്‍മ്മന്‍ വണ്ടി സ്വന്തമാക്കി ഈ പിന്നണി ഗായകന്‍!

By Web TeamFirst Published Jan 10, 2022, 1:16 PM IST
Highlights

സ്പോർട്ടിയായി തോന്നിക്കുന്ന ടാംഗോ റെഡ് ഷെയിഡിസുള്ള ഔഡി ആർഎസ് 5 ആണ് ഗായകന്‍ ഗാരേജില്‍ എത്തിച്ചത്. 1.04 കോടി രൂപയാണ് ഔഡി RS5ന്റെ എക്‌സ് ഷോറൂം വില

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിലെ ഗാനങ്ങളിലൂടെ പ്രശസ്‍തനായ ഗായകനാണ് കെകെ (Playback Singer KK ) അഥവാ കൃഷ്‍ണകുമാര്‍ കുന്നത്ത് (Krishnakumar Kunnath). ഇപ്പോഴിതാ ഒരു പുതിയ ഔഡി RS5 സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. കെകെയുടെ പുതിയ കാർ ഡെലിവറി എടുക്കുന്നതിന്‍റെ ചിത്രങ്ങൾ ഔഡി ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പോർട്ടിയായി തോന്നിക്കുന്ന ടാംഗോ റെഡ് ഷെയിഡിസുള്ള ഔഡി ആർഎസ് 5 ആണ് ഗായകന്‍ ഗാരേജില്‍ എത്തിച്ചത്. 1.04 കോടി രൂപയാണ് ഔഡി RS5ന്റെ എക്‌സ് ഷോറൂം വില.

ഔഡി RS5 ഒരു 4-ഡോർ സ്പോർട്‍സ് കൂപ്പാണ്. കാർ യഥാർത്ഥത്തിൽ കാണാൻ മനോഹരമാണ്. ഒരു  സ്പോർട്‍സ് കൂപ്പായ ഈ മോഡല്‍, ഏറ്റവും മികച്ച ഔഡികളിൽ ഒന്നാണിതെന്ന് നിസംശയം പറയാം.  വാഹനത്തിന്‍റെ മൊത്തത്തിലുള്ള ഡിസൈനിൽ സ്പോർട്ടി സ്വഭാവം വളരെ പ്രകടമാണ്. വളരെ മസ്‍കുലർ ലുക്ക് ഫ്രണ്ട് ബമ്പറും ഹെഡ്‌ലാമ്പുകളും RS5 ബാഡ്‍ജുള്ള വിശാലമായ ഫ്രണ്ട് ഗ്രില്ലും ഇതിലുണ്ട്. റൂഫ്, ഫ്രെയിംലെസ്സ് അല്ലെങ്കിൽ തൂണില്ലാത്ത ഡോറുകൾ, പിന്നിൽ ഫാസ്റ്റ്ബാക്ക് ഡിസൈൻ, വലിയ അലോയി വീലുകൾ എന്നിങ്ങനെയുള്ള കൂപ്പെയാണ് കാറിന് ലഭിക്കുന്നത്.

ഇന്ത്യൻ റോഡുകളിൽ വീണ്ടും പരീക്ഷണവുമായി സിട്രോൺ C3 എസ്‌യുവി

ഔഡി RS5 യഥാർത്ഥത്തിൽ ഒരു സ്‌പോർട്‌സ് കൂപ്പാണ്. അകത്തളത്തിൽ ഫീച്ചറുകളുടെ നീണ്ട ലിസ്റ്റ് ഔഡി വാഗ്ദാനം ചെയ്യുന്നു. ക്യാബിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയ്ക്ക് മറ്റ് ഔഡികളുമായി സാമ്യമുണ്ട്. എന്നാൽ, നിർമ്മാതാവ് അതിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്‍തമാക്കാൻ ധാരാളം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ, ഇന്റീരിയറിലും ഇത് സാധാരണ ഔഡി അല്ലെന്ന സൂചന നൽകുന്ന ഘടകങ്ങൾ ലഭിക്കുന്നു. കാബിനിലുടനീളം പ്രവർത്തിക്കുന്ന ഒരു മെറ്റൽ കാർബൺ ഫൈബർ ബാൻഡ് കാറിന് ലഭിക്കുന്നു. കൂടാതെ, സീറ്റുകളിലും സ്റ്റിയറിങ്ങിന്റെ അടിയിലും മറ്റ് പല സ്ഥലങ്ങളിലും ഇതിന് RS ബാഡ്‍ജിംഗ് ലഭിക്കുന്നു. വൈവിധ്യമാർന്ന വിവരങ്ങൾ പ്രദർശിപ്പിക്കുന്ന കമ്പനി ഘടിപ്പിച്ച ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനാണ് ഈ കാറിൽ നൽകിയിരിക്കുന്നത്.

ഔഡി 'വെർച്വൽ കോക്ക്പിറ്റ്' എന്നു വിളിക്കുന്ന, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റര്‍ ഈ കാറിന് വാഗ്ദാനം ചെയ്യുന്നു. മുൻ സീറ്റുകൾക്ക് മസാജർ ഫംഗ്‌ഷൻ പോലുള്ള ഫീച്ചറുകൾ ഓഡി RS5 വാഗ്ദാനം ചെയ്യുന്നു. ഡോർ പാഡുകൾക്കും സ്റ്റിയറിങ്ങിനും അൽകന്‍റാര, പനോരമിക് സൺറൂഫ്, പാർക്കിംഗ് എയിഡ് പ്ലസ്, വയർലെസ് ഫോൺ ചാർജിംഗ്, ഇലക്‌ട്രിക്കലി ആക്ച്വേറ്റഡ് ന്യൂമാറ്റിക് ലംബർ സപ്പോർട്ട്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, അൽകന്റാരയിൽ ഫിനിഷ് ചെയ്‍ത സീറ്റുകൾ, ലെതർ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയും മറ്റും ലഭിക്കുന്നു. 

ഇതോ 'പ്രേതവിമാനങ്ങള്‍'?! ശൂന്യമായ വിമാനങ്ങൾ പറന്നുയരുന്നതിലെ രഹസ്യമെന്ത്..?!

സുരക്ഷാ ഫീച്ചറുകളിലേക്ക് വരുമ്പോൾ, ആറ് എയർബാഗുകളോട് കൂടിയ RS5, പിൻ പാർക്കിംഗ് ക്യാമറ, EBD ഉള്ള ABS, ESC, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഓഡി വാഗ്ദാനം ചെയ്യുന്നു. ഔഡി RS5 ഒരു ഫോർ ഡോർ സ്‌പോർട്‌സ് കൂപ്പാണ്, അത് പ്രായോഗികവുമാണ്. RS5 ലെ വൈഡ് ഓപ്പണിംഗ് ബൂട്ട് പരമാവധി 465 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നു.

ഔഡി RS5 ന്റെ എഞ്ചിനിലേക്ക് വരുമ്പോൾ, ഇത് പോർഷെയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത 2.9 ലിറ്റർ ട്വിൻ-ടർബോ V6 ആണ് വാഹനത്തിന്‍റെ ഹൃദയം. കാർ 450 പിഎസും 600 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കുന്നു. എഞ്ചിൻ 8 സ്‍പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. സാധാരണ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ 60 ശതമാനം പവറും പിൻ ചക്രങ്ങളിലേക്ക് അയക്കുന്ന ഔഡിയുടെ ജനപ്രിയ ക്വാട്രോ സംവിധാനത്തോടെയാണ് കാർ വരുന്നത്. ഇതിന് വെറും 3.9 സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. പരമാവധി വേഗത 250 കിലോ മീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. സെഗ്‌മെന്റിൽ ബിഎംഡബ്ല്യു എം3, ലെക്‌സസ് ആർസി എഫ് തുടങ്ങിയ കാറുകളോടാണ് ഔഡി ആർഎസ് 5 മത്സരിക്കുന്നത്. 

കവര്‍ചിത്രം പ്രതീകാത്മകം

ഈ വര്‍ഷം നടക്കാനിരിക്കുന്ന 11 പ്രധാന ലോഞ്ചുകൾ; കാറുകളും ബൈക്കുകളും

click me!