കയറ്റുമതി; ഇന്ത്യന്‍ ബൈക്കുകള്‍ക്ക് വന്‍കുതിപ്പ്, സ്‌കൂട്ടറുകള്‍ക്ക് കിതപ്പ്

By Web TeamFirst Published Oct 22, 2019, 1:04 PM IST
Highlights

ഇരുചക്രവാഹനങ്ങളുടെ കയറ്റുമതിയില്‍ വളര്‍ച്ച

രാജ്യത്തെ ഇരുചക്രവാഹനങ്ങളുടെ കയറ്റുമതിയില്‍ നാല് ശതമാനം വളര്‍ച്ച. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‍സ് പുറത്തിറക്കിയ  2019 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്തെ കണക്കുകളാണ് വളര്‍ച്ചയ്ക്ക് തെളിവാകുന്നത്.

17,93,957 യൂണിറ്റുകളാണ് ഈ കാലയളവില്‍ കയറ്റുമതി ചെയ്തത്. 2018ല്‍ ഇക്കാലയളവില്‍ 17,23,280 യൂണിറ്റുകളായിരുന്നു കയറ്റുമതി. മോട്ടോര്‍ സൈക്കിളിന്റെ കയറ്റുമതിയില്‍ 6.81 ശതമാനമാണ് വര്‍ദ്ധനവ്. 2018നെ അപേക്ഷിച്ച് 14,84,252 യൂണിറ്റുകളില്‍ നിന്ന് 15,85,338 യൂണിറ്റുകളായാണ് ഇക്കാലയളവിലെ വര്‍ധന. 

എന്നാല്‍, സ്‌കൂട്ടറിന്റെ കയറ്റുമതി ഇക്കാലയളവില്‍ കുറഞ്ഞു.  2018ല്‍  2,25,821 യൂണിറ്റായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 2,01,277 യൂണിറ്റായി ഇടിഞ്ഞു. 10.87 ശതമാനത്തോളം ഇടിവ്. മോപ്പഡുകള്‍ക്കാണ് കനത്ത തിരിച്ചടി.  44.41 ശതമാനമാണ് മോപ്പഡിന്റെ കയറ്റുമതിയിലെ ഇടിവ്. 2018ല്‍ 13,207 യൂണിറ്റുകള്‍ കയറ്റി അയച്ച സ്ഥാനത്ത്  7,342 യൂണിറ്റുകള്‍ മാത്രമാണ് ഇക്കൊല്ലത്തെ കയറ്റുമതി.

click me!