യാത്ര കഴിഞ്ഞോ? മടക്കി ബാഗിലിടാം, വീണ്ടുമെടുത്ത് യാത്ര തുടരാം; ഇതൊരൊന്നൊന്നര സ്‍കൂട്ടറാ!

Web Desk   | Asianet News
Published : Oct 27, 2020, 09:58 AM IST
യാത്ര കഴിഞ്ഞോ? മടക്കി ബാഗിലിടാം, വീണ്ടുമെടുത്ത് യാത്ര തുടരാം; ഇതൊരൊന്നൊന്നര സ്‍കൂട്ടറാ!

Synopsis

ആവശ്യമുള്ളപ്പോള്‍ എടുത്ത് ഉപയോഗിക്കാനും അല്ലാത്തപ്പോള്‍ മടക്കി ബാഗില്‍ സൂക്ഷിക്കാനും സാധിക്കുന്ന ഒരു സ്‍കൂട്ടര്‍. അമ്പരക്കേണ്ട, അങ്ങനൊന്ന് വരുന്നുണ്ട്. 

ആവശ്യമുള്ളപ്പോള്‍ എടുത്ത് ഉപയോഗിക്കാനും അല്ലാത്തപ്പോള്‍ മടക്കി ബാഗില്‍ സൂക്ഷിക്കാനും സാധിക്കുന്ന ഒരു സ്‍കൂട്ടര്‍. അമ്പരക്കേണ്ട, അങ്ങനൊന്ന് വരുന്നുണ്ട്. വ്യക്തിഗത മൊബിലിറ്റി വാഹന വിപണിയിൽ എത്താനൊരുങ്ങുന്ന ഈ ഇലക്ട്രിക് സ്കൂട്ടറിന്‍റെ പേര് പൊയിമോ എന്നാണെന്ന് ന്യൂസ് 18 ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

ടോക്കിയോ യൂണിവേഴ്‍സിറ്റിയിൽ നിന്നുള്ള എട്ട് ജാപ്പനീസ് ഡിസൈനർമാരാണ് ഈ മോഡല്‍ രൂപകൽപ്പന  ചെയ്തത്. പേര് സൂചിപ്പിക്കുന്നത് പോലെ, പൊയിമോ (POrtable and Inflatable MObility) പരസ്പരം ബന്ധിപ്പിച്ച നിരവധി ഇനഫ്ലേറ്റ് ചെയ്യാവുന്ന (കാറ്റ് നിറച്ച് വീർപ്പിക്കാവുന്ന) ഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്‍കൂട്ടര്‍. ഇത് എളുപ്പത്തിൽ മടക്കി ബാക്ക്‌പാക്കിലിടാനും സാധ്യമാക്കുന്നു. കൂടാതെ എവിടെയും ഓടിക്കാവുന്ന ഇലക്ട്രിക് മോട്ടോറും ലഭിക്കുന്നു.

ജാപ്പനീസ് ടെക്നോളജി കമ്പനിയായ മെർകാരി R4D -യുമായി സഹകരിച്ചാണ് പൊയിമോ വികസിപ്പിച്ചെടുത്തത്. മോഡസലുകൾ UIST 2020 ഓൺലൈൻ കോൺഫറൻസിൽ അവതരിപ്പിക്കും. ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടർ, ഡെവലപ്പർമാർ അടുത്തിടെ ഒരു കസ്റ്റം ഫിറ്റ് എഡിഷൻ പുറത്തിറക്കി. ഉപഭോക്താവിന്റെ ശരീരത്തിനും റൈഡിംഗ് ശൈലിക്കും അനുസൃതമായി രൂപകൽപ്പന ചെയ്യാൻ കഴിയുന്നതാണിത്. തന്റെ റൈഡിംഗ് പൊസിഷൻ സങ്കൽപ്പിക്കുന്ന റൈഡറിന്റെ ചിത്രമെടുത്ത് നൽകുന്നതിലൂടെ പ്രവർത്തനങ്ങൾ ആരംഭിക്കും. 

പോയിമോ മോട്ടോർസൈക്കിളിന് മണിക്കൂറിൽ ആറ് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവും. ഒരൊറ്റ ചാർജിൽ ഏകദേശം ഒരു മണിക്കൂർ പ്രവർത്തിക്കുന്ന ഇതിന്റെ ഭാരം 9.0 കിലോഗ്രാം മാത്രമാണ്. വീലുകൾ ഉൾപ്പെടെ അഞ്ച് ഇനഫ്ലേറ്റ് ചെയ്യാവുന്ന ഘടനകളെ സംയോജിപ്പിച്ചാണ് മാനുവൽ വീൽചെയർ ടൈപ്പ് നിർമ്മിച്ചിരിക്കുന്നത്. ഇത് മാനുവൽ ആയതിനാൽ, മോട്ടോർ അല്ലെങ്കിൽ ബാറ്ററി ഇൻസ്റ്റാൾ ചെയ്തിട്ടില്ല. ഇതിനറെ മൊത്തം ഭാരം ഏകദേശം 6.5 കിലോഗ്രാം ആണ്, ഒരു സാധാരണ വീൽചെയറിനെ അപേക്ഷിച്ച് ഭാരം പകുതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 മെയ് മാസത്തില്‍ മോഡല്‍ വിപണിയില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

PREV
click me!

Recommended Stories

മെക്സിക്കൻ തീരുവ: ഇന്ത്യൻ കാർ കയറ്റുമതി പ്രതിസന്ധിയിൽ?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ