Latest Videos

നവകേരള ബസുണ്ടാക്കിയത് പണ്ട് തൊഴിൽ സമരം പൂട്ടിച്ച കമ്പനി! കണ്ണപ്പ, 'പ്രകാശെ'ന്ന പൊന്നപ്പനായ അമ്പരപ്പിക്കും കഥ!

By Web TeamFirst Published Nov 18, 2023, 11:50 AM IST
Highlights

ഒരുപക്ഷേ കണ്ണപ്പ ഓട്ടോ മൊബൈല്‍സ് എന്നു പറഞ്ഞാല്‍ പലരും തിരിച്ചറിയാൻ ഇടയില്ല. എന്നാല്‍ 'പ്രകാശ്' എന്ന പേര് ബസ് പ്രേമികള്‍ മറക്കാൻ ഇടയില്ല. പ്രകാശ് തന്നെയാണ് നമ്മുടെ ഈ കണ്ണപ്പയും. ഈ കമ്പനിക്ക് കൌതുകം നിറഞ്ഞ ഒരു ചരിത്രമുണ്ട്. അടച്ചുപൂട്ടലിന്‍റെ വക്കില്‍ നിന്നും എസ്.എം.കണ്ണപ്പ ഓട്ടോമൊബൈൽസ് എന്ന കമ്പനി ഫിനീക്സ് പക്ഷിയെപ്പോലെ കുതിച്ചുയർന്ന ഈ കഥ ഇന്ത്യൻ സംരംഭകത്വത്തിന്‍റെ  വിജയത്തിന്‍റെ ഉദാഹരണം കൂടിയാണ്. ആ കഥകള്‍ അറിയാം.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള സദസ് യാത്രയ്ക്കായി ഉപയോഗിക്കുന്ന ബസാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി മലയാളികളുടെ സജീവ ചർച്ചാ വിഷയം. ഭാരത് ബെൻസിന്റെ ഒ.എഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ഈ ബസ് നിർമ്മിച്ചിരിക്കുന്നത്. പൂർണസൗകര്യമുള്ള യാത്രാ ബസ്സാക്കി മാറ്റാനുള്ള ഉത്തരവാദിത്വം സർക്കാർ ഏൽപ്പിച്ചത് എസ് എം കണ്ണപ്പ എന്ന തെന്നിന്ത്യയിലെ മികച്ച ഓട്ടോ മൊബൈൽ ഗ്രൂപ്പിനെയാണ്. നിലവിലെ ട്രഷറി നിയന്ത്രണങ്ങളെ വരെ മറികടന്ന് ഒരുകോടി അഞ്ച് ലക്ഷം രൂപയാണ് ബസിനായി സർക്കാർ അനുവദിച്ചത്. ക‍ർണാടകയിലെ മണ്ഡ്യയിലുള്ള കണ്ണപ്പയുടെ ഫാക്ടറിയിലാണ് ബസിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത്. 

ഒരുപക്ഷേ കണ്ണപ്പ ഓട്ടോ മൊബൈല്‍സ് എന്നു പറഞ്ഞാല്‍ പലരും തിരിച്ചറിയാൻ ഇടയില്ല. എന്നാല്‍ 'പ്രകാശ്' എന്ന പേര് ബസ് പ്രേമികള്‍ മറക്കാൻ ഇടയില്ല. പ്രകാശ് തന്നെയാണ് നമ്മുടെ ഈ കണ്ണപ്പയും. ഈ കമ്പനിക്ക് കൌതുകം നിറഞ്ഞ ഒരു ചരിത്രമുണ്ട്. അടച്ചുപൂട്ടലിന്‍റെ വക്കില്‍ നിന്നും എസ്.എം.കണ്ണപ്പ ഓട്ടോമൊബൈൽസ് എന്ന കമ്പനി ഫിനീക്സ് പക്ഷിയെപ്പോലെ കുതിച്ചുയർന്ന ഈ കഥ ഇന്ത്യൻ സംരംഭകത്വത്തിന്‍റെ  വിജയത്തിന്‍റെ ഉദാഹരണം കൂടിയാണ്. ആ കഥകള്‍ അറിയാം.

1968ല്‍ ആണ് എസ് എം കണ്ണപ്പ അഥവാ എസ്എംകെയുടെ തുടക്കം. അന്ന് ഈ മേഖലയില്‍ മറ്റ് കമ്പനികള്‍ അധികമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കണ്ണപ്പയുടെ ബസുകള്‍ സൂപ്പര്‍ഹിറ്റുമായി. പക്ഷേ ഇടയ്ക്ക് ഉടമയ്ക്ക് കടുത്ത പ്രതിസന്ധി നേരിട്ടു. അങ്ങനെ പ്രകാശ് നാരംഗ് എന്ന ബിസിനസുകാരന്‍റെ ഉടമസ്ഥതയിലുള്ള പ്രകാശ് റോഡ് ലൈൻസ് എന്ന കമ്പനി 1975ല്‍ എസ്എംകെയെ ഏറ്റെടുത്തു. എന്നാല്‍ എസ്എംകെയുടെ ബ്രാൻഡ് നാമത്തിന്‍റെ പ്രാധാന്യം മനസിലാക്കിയ പ്രകാശ് നാരംഗും സംഘവും ഈ  ബ്രാൻഡ് നാമം തുടരാൻ തീരുമാനിച്ചു.  

ആഡംബര ബസ് കേരളത്തിലെത്തി; വിവാദങ്ങൾക്കിടെ നവകേരള ജനസദസ്സിന് ഇന്ന് കാസർകോട് തുടക്കം

പ്രകാശ് ഏറ്റെടുത്ത ശേഷം കമ്പനി നല്ലരീതിയില്‍ മുന്നോട്ടുപോയി. വർഷങ്ങള്‍ കഴിഞ്ഞു. പെട്ടെന്നൊരുനാള്‍ കമ്പനിയില്‍ തൊഴില്‍ തർക്കം തുടങ്ങി. അങ്ങനെ 1987ല്‍ കമ്പനി അടച്ചുപൂട്ടി. ഒരു വർഷത്തോളം ഈ നില തുടർന്നു. പക്ഷേ ഒടുവില്‍  കൂലിത്തർക്കമൊക്കെ തീർത്ത് 1988ല്‍ ഫിനീക്സ് പക്ഷിയെപ്പോലെ പ്രകാശ് കുതിച്ചുയർന്നു. പ്രൊഫഷണലുകളുടെ സഹായത്തോടെ ഓട്ടോമേറ്റഡ് സംവിധാനം ഉള്‍പ്പെടെ കമ്പനി അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് മാറി. 1990ല്‍ ലക്ഷ്വറി കോച്ചുകളും കമ്പനി നിര്‍മ്മിച്ചുതുടങ്ങി. കാലത്തിന് അനുസരിച്ച് കമ്പനിയുടെ രൂപവും ഭാവവും മാറി. ഇന്ന് ഇന്ത്യയില്‍ നമ്പര്‍ വണ്‍ ബസ് ബോഡി നിര്‍മ്മാതാക്കളാണ് പ്രകാശ്. ലക്ഷ്വറി ബസ് ബോഡി ബിൽഡിംഗ് രംഗത്തേക്ക് കടക്കുന്ന ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ കമ്പനിയാണ് പ്രകാശ്. കാലത്തിനും മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾക്കും അനുസൃതമായി നിരന്തരം വികസിച്ചുകൊണ്ട് മത്സരത്തിൽ മുന്നിൽ നിൽക്കുന്നുവെന്നും പ്രകാശ് അവകാശപ്പെടുന്നു.

ബംഗളൂരുവിലെ ലാല്‍ബാഗിലാണ് കമ്പനിയുടെ രജിസ്ട്രേഡ് ഓഫീസ്. മാണ്ഡ്യയില്‍ ഉള്‍പ്പെടെ രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. എട്ട് ഏക്കറോളം വരുന്ന പ്ലാന്‍റിുകളില്‍ നിന്നും ഒരുമാസം ഏകദേശം 300 ബസുകള്‍ പ്രകാശ് ബോഡി കെട്ടി പുറത്തിറക്കുന്നു. സേഫ്റ്റി, കംഫർട്ട്, ലക്ഷ്വറി എന്നിവയാണ് കമ്പനി മുറുകെപ്പിടിക്കുന്നത്. വിറ്റ വാഹനത്തിന്‍റെ മികവും കമ്പനി ഇടയ്ക്കിടെ നേരിട്ട് പരിശോധിക്കും. കേരളത്തിലെ ലക്ഷ്വറി ബസുകളില്‍ 75 ശതമാനവും എസ്എം കണ്ണപ്പയുടെ പ്രകാശ് ബസുകളാണ്. 

"പണി വരുന്നുണ്ട് അവറാച്ചാ" ടിക്കറ്റ് നിരക്ക് കുത്തനെ കുറയും, 400 കിമി മൈലേജുള്ള സൂപ്പർ ബസുകള്‍ പണിപ്പുരയില്‍!

നവകേരള ബസിന്‍റെ പ്രത്യേകതകള്‍
കേരളത്തിന്റെ തനത് സാസ്കാരിക അടയാളങ്ങളുടെ ചിത്രീകരണമാണ് ബസിന്റെ ബോഡിയിൽ. കെഎസ് ആർടിസി എംഡി പുറപ്പെടുവിച്ച പ്രക്യേത വി‍ജ്ഞാന പ്രകാരം ഗതാഗത അതോറിറ്റിയുടെ മാനദണ്ഡങ്ങളിൽ പ്രത്യേകം ഇളവ് നേടി വിവിധങ്ങളായ മാറ്റങ്ങളും ബസിൽ വരുത്തിയിട്ടുണ്ട്. കോൺട്രാക് ക്യാരേജ് വാഹനങ്ങൾക്കുള്ള വെള്ള നിറം എന്ന നിബന്ധന ഈ ബസ്സിന് ബിധമകല്ല. മുൻ നിരയിലെ ഒരു കസേരക്ക് 180 ഡിഗ്രി കറങ്ങാൻ അനുമതിയുണ്ട്. വാഹനം നിർത്തുമ്പോൾ പുറത്തുനിന്നും ജനനേറ്റർ വഴിയോ ഇൻവേർട്ടർ വഴിയോ വൈദ്യുതി നൽകാം. സർക്കാർ ആവശ്യപ്പെടുമ്പോൾ വണ്ടി വിൽക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. 

ഭാരത് ബെൻസിന്റെ ഒ.എഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ബസിന്റെ നിർമ്മാണം. 240 കുതിരശക്തിയുള്ള 7200 സിസി എൻജിനും 380 ലിറ്റർ ഇന്ധനശേഷിയും ഈ ബസിനുണ്ട്. ഏകദേശം 38 ലക്ഷം രൂപയാണ് ഷാസിയുടെ എക്സ് ഷോറൂം വില. ഓൺ റോഡ് അത് 44 ലക്ഷം രൂപക്കടുത്തെത്തും. ഇത്തരം വാഹനങ്ങളുടെ ബോഡിയുടെ നിർമ്മാണച്ചിലവ് സൗകര്യങ്ങൾക്കനുസൃതമായി ഏറിയും കുറഞ്ഞുമിരിക്കും. മുന്നിലും പിന്നിലുമായി 2 വാതിലുകൾ. ശുചിമുറി അടക്കമുള്ള സൗകര്യങ്ങളാണ് അധികമായി ഒരുക്കിയത്. 25 സീറ്റുകളാണ് ബസിലുണ്ടാവുക. ഇതിനെല്ലാമായി ഏകദേശം 45 ലക്ഷത്തിനുമേലെ ചിലവുവരുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു. 

youtubevideo

click me!