ഇന്ത്യയിൽ ഡിഫൻഡർ ജേണീസ് സാഹസിക യാത്രാ പദ്ധതിയുമായി ലാൻഡ് റോവര്‍

Published : Dec 20, 2022, 08:36 AM IST
ഇന്ത്യയിൽ ഡിഫൻഡർ ജേണീസ് സാഹസിക യാത്രാ പദ്ധതിയുമായി ലാൻഡ് റോവര്‍

Synopsis

ഡിഫൻഡര്‍ വാഹനത്തിൽ ഒന്നിലധികം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന സെൽഫ് ഡ്രൈവ് സാഹസിക യാത്രയാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

ജാഗ്വാർ ലാൻറ് റോവർ ഇന്ത്യ സവിശേഷമായ യാത്ര അനുഭവം  നൽകുന്ന  ‘ഡിഫൻറർ ജേണീസ്’  പദ്ധതിക്ക് തുടക്കമിടുന്നു. ഡിഫൻറർ വാഹനത്തിൽ ഒന്നിലധികം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന സെൽഫ് ഡ്രൈവ് സാഹസിക യാത്രയാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.   യാത്രകളെ ഇഷ്ടപ്പെടുന്നവർ ഉത്കടമായി ആഗ്രഹിക്കുകയും അന്വേഷിച്ച് നടക്കുകയും ചെയ്യുന്ന യാത്രക്രമമാണ് ഡിഫൻറർ ജേണീസ് വഴി ഒരുങ്ങുന്നത്. 

ഡിഫൻറർ ഡ്രൈവിങിൻറെ സമ്പൂർണത സാധ്യമാകും വിധം  ഓരോ ഡിഫൻറർ ജേണിയും  ആഢംബര താമസം,  ലൈഫ് സ്റ്റൈൽ അനുഭവങ്ങൾ, സാംസ്കാരിക അഭിനിവേശം എന്നിവ പകർന്നു നൽകുന്നതും രാജ്യത്തെ പ്രമുഖമായ ചില ഓഫ് റോഡ് പാതകളിലൂടെയുള്ള ഡ്രൈവിങും അടങ്ങുന്നതാകും എന്നും കമ്പനി പറയുന്നു. അഞ്ച് ഡിഫൻറർ വാഹനങ്ങളായിരിക്കും ഓരോ യാത്രയിലും അണിനിരക്കുക. വ്യക്തിഗതമായി മികച്ച അനുഭവം നൽകുന്നതിന് അഞ്ച് ഡ്രൈവ് സ്ലോട്ടുകളാകും ഇത് വഴി ലഭ്യമാകുക.  

കേരളത്തില്‍ 'തകര്‍ക്കപ്പെട്ട' വിവാദ വണ്ടി തമിഴ്‍നാട്ടില്‍ സൂപ്പര്‍താരം; കാരണം ഇതാണ്!

ഡിഫൻറർ ജേണിയുടെ ആദ്യ  യാത്ര കൊങ്കൺ എക്സ്പീരിയൻസ് 2023 ജനുവരി 16ന് ആരംഭിക്കും. തുടക്കത്തിൽ നാല് ഡിഫൻറർ യാത്രകളാണ്  ആസൂത്രണം ചെയ്തിരിക്കുന്നത്.  കൊങ്കൻ എക്സ്പീരിയൻസ്, നീലഗിരി എക്സ്പീരിയൻസ്, കോറമണ്ടൽ എക്സ്പീരിയൻസ്, മലബാർ എക്സ്പീരിയൻസ് എന്നിവയാണവ എന്നും കമ്പനി പറയുന്നു. 

ഡിഫൻഡർ ഉപഭോക്താക്കൾ സാഹസികരും ഊർജ്ജസ്വലരുമാണ്. രൂപകൽപ്പനയിലും ഡ്രൈവിങ് സവിശേഷതകളിലും ഇതിനോടകം മാതൃകയായി മാറിയ ഡിഫൻറർ വിവേകമുള്ള   ഉപഭോക്താക്കൾക്ക്  രാജ്യത്തിൻറെ സാംസ്കാരിക വൈവിദ്ധ്യവും , സൗന്ദര്യവും  സൂക്ഷ്മമായി അറിയുന്നതിന് ഉത്കൃഷ്ടമായ അവസരമാണ് ഒരുക്കിയിരിക്കുന്നതെന്ന് ജാഗ്വാർ ലാൻറ് റോവർ ഇന്ത്യ പ്രസിഡൻറും മാനേജിങ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു. അത്യാകർഷകമായ ഇന്ത്യയുടെ തീര പ്രദേശങ്ങൾ,  വെള്ളപുതച്ച ഹിമാലയൻ നിരകൾ,  താർ മരുഭൂമിയിലെ ക്ഷണികമായ മൺകൂനകൾ എന്നിവിടങ്ങളിലെല്ലാം നിങ്ങള്‍ എത്തുന്നു എന്നും ഓരോ യാത്രയും നിങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാവുമെന്നും അദ്ദേഹം പറഞ്ഞു.   
 

PREV
click me!

Recommended Stories

ഇലക്ട്രിക് കാറുകളെ കൈവിട്ട് ലോകം; വാങ്ങിയ പലരും ഇപ്പോൾ പറയുന്നത് ഇങ്ങനെ! പുതിയ ‍ട്രെൻഡിൽ ഞെട്ടി കമ്പനികൾ
കുതിച്ചത് 222 കിലോമീറ്റർ വേഗതയിൽ; അമ്പരപ്പിച്ച് ടാറ്റ സിയറ