വൈറസിനെ തുരത്തും എയർ പ്യൂരിഫിക്കേഷനുമായി ഒരു വണ്ടിക്കമ്പനി!

By Web TeamFirst Published Mar 21, 2021, 11:56 AM IST
Highlights

കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന സാങ്കേതിക വിദ്യ

മുംബൈ: ജാഗ്വാർ ലാൻറ് റോവറിന്‍റെ പുതിയ എയർ പ്യൂരിഫിക്കേഷൻ ടെക്നോളജി  വൈറസുകളെയും ബാക്ടീരിയകളെയും പ്രതിരോധിക്കുമെന്ന് തെളിയിച്ചതായി കമ്പനി. തങ്ങളുടെ ഭാവി കാബിൻ എയർ പ്യൂരിഫിക്കേഷൻ ടെക്നോളജി ലബറോട്ടറി പരീക്ഷണത്തിൽ വായുജന്യ ബാക്ടീരിയകൾക്കും വൈറസുകൾക്കും എതിരെ 97 ശതമാനം വരെ പ്രതിരോധം സാധ്യമാക്കുന്നതായി ജാഗ്വാർ ലാൻറ് റോവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഹീറ്റിംഗ് വെൻറിലേഷൻ, എയർ കണ്ടീഷനിങ് എന്നിവയടങ്ങുന്ന സംവിധാനത്തിൻറെ പ്രോട്ടോ ടൈപ്പ് പാനസോണികിൻറെ നാനോ എക്സ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സംവിധാനമാണ് ബാക്ടീരിയയെയും വൈറസിനെയും തടയുന്നതിന് സഹായിക്കുന്നത്. ഭാവിയിൽ ജാഗ്വാറിൻറെയും ലാൻറ് റോവറിൻറെയും കാബിൻ  അനുഭവം മികച്ചതാക്കാൻ നിലവിലെ ഗവേഷണങ്ങൾ വഴിവെയ്ക്കുമെന്നും കമ്പനി അറിയിച്ചു. 

ആഡംബര വാഹനത്തെ പുനർ നിർവചിക്കുന്നതിൻറെ ഭാഗമായി കൈകൊള്ളുന്ന നടപടികളുടെ ഭാഗമാണ് ഈ  ഗവേഷണമെന്നും കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതമാകുന്നതിനും ജാഗ്വാർ, ലാൻറ് റോവറിൻറേത് മാത്രമായ അനുഭവം നൽകുന്നതിനും സമൂഹത്തെ ഗുണകരമായി സ്വാധീനിക്കാനുമാണ് നിലവിലെ ഗവേഷണമെന്നും കമ്പനി പറയുന്നു.  

എയർഫിൽട്രേഷൻറെ പ്രോട്ടോടൈപ്പ് ബാക്ടീരിയ വൈറസ് എന്നിവക്കെതിരെ 97 ശതമാനം വരെ പ്രതിരോധം തീർക്കുമെന്ന് തെളിഞ്ഞതായി കമ്പനി പറയുന്നു. പുതിയ കൊറോണ വൈറസിനെ( സാർസ്  കോറോണ വൈറസ് 2 ) പ്രതിരോധിക്കാനാകുമോ എന്നത് കൂടി പരീക്ഷിച്ചറിഞ്ഞതാണ് ജാഗ്വാർ, ലാൻറ് റോവർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഭാവി എയർ പ്യൂരിഫിക്കേഷൻ  ടെക്നോളജി എന്നും കമ്പനി അവകാശപ്പെടുന്നു.

വികസിതമായ പുതിയ സാങ്കേതികവിദ്യ വായുവിലെ ദുർഗന്ധം അകറ്റുന്നതും അലർജിക്ക് കാരണമായ പദാർത്ഥങ്ങളെ  നിർവീര്യമാക്കി വായു ശുദ്ധീകരിക്കുന്നതുമാണ്. കാബിൻ പ്യൂരിഫിക്കേഷന് വേണ്ടിയുള്ള ഗവേഷണം ജാഗ്വാറിന്  ആധുനിക ആഡംബര വാഹനങ്ങളുടെ നിർവചനത്തെ മാറ്റി മറിക്കാനും തനതായ ഉപഭോക്തൃ അനുഭവം നൽകാനും പ്രാപ്‍തമാക്കും. സാമൂഹത്തിന് ഗുണകരമായ പ്രഭാവം ചെലുത്താനും സാങ്കേതിക വിദ്യ വഴി സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

click me!