ഇനി ഇലക്ട്രിക്ക് വണ്ടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ കമ്പനി

By Web TeamFirst Published Feb 18, 2021, 10:52 AM IST
Highlights

ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ  ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇലക്ട്രിക്ക് വാഹന നിര്‍മ്മാണത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നുതായി റിപ്പോര്‍ട്ട്

ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ  ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇലക്ട്രിക്ക് വാഹന നിര്‍മ്മാണത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നുതായി റിപ്പോര്‍ട്ട്. 2024-ല്‍ ഓള്‍-ഇലക്ട്രിക് ലാന്‍ഡ് റോവര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങാനും 2039-ഓടെ നെറ്റ് സീറോ കാര്‍ബണ്‍ ബിസിനസായി മാറാനും 2025 മുതല്‍ ജാഗ്വറിനെ ഒരു ഇലക്ട്രിക് ആഢംബര ബ്രാന്‍ഡാക്കാനും കമ്പനി ലക്ഷ്യമിടുന്നതായി ഫോബ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാ ജാഗ്വര്‍, ലാന്‍ഡ് റോവര്‍ നെയിംപ്ലേറ്റുകളും ദശകത്തിന്റെ അവസാനത്തോടെ ഇലക്ട്രിക് വേരിയന്റ് പുറത്തിറക്കാനാണ് ലക്ഷ്യം.  പതിറ്റാണ്ടിന്റെ മധ്യത്തില്‍ ജാഗ്വര്‍ പ്യുവര്‍ ഇലക്ട്രിക് ബ്രാന്‍ഡായി മാറ്റും. ആസൂത്രണം ചെയ്ത അടുത്ത തലമുറ XJ മോഡല്‍ ലൈനപ്പിന്റെ ഭാഗമാകില്ലെന്ന് ജാഗ്വര്‍ സ്ഥിരീകരിച്ചു. ഭാവിയിലെ ജാഗ്വര്‍ മോഡലുകള്‍ ശുദ്ധമായ ഒരു ഇലക്ട്രിക് ആര്‍ക്കിടെക്ചറില്‍ മാത്രമാകും നിര്‍മ്മിക്കുക. കൂടാതെ ഹൈഡ്രജന്‍ ഇന്ധന സെല്‍ സാങ്കേതിക വിദ്യയിലും ബ്രാന്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഭാവിയിലെ എല്ലാ മോഡലുകള്‍ക്കും അടിവരയിടുന്ന ഒരു ഇലക്ട്രിക് മോഡുലാര്‍ ആര്‍ക്കിടെക്ചറും (EMA) ജെഎല്‍ആര്‍ വികസിപ്പിക്കുന്നുണ്ട്. ചുരുക്കത്തില്‍, ജെഎല്‍ആര്‍ 2030-ന് ശേഷം വൈദ്യുതീകരിച്ച (ഹൈബ്രിഡ്) അല്ലെങ്കില്‍ എല്ലാ ഇലക്ട്രിക് മോഡലുകളും മാത്രമേ വികസിപ്പിക്കുകയുള്ളൂ. 2039 ആകുമ്പോഴേക്കും നെറ്റ് സീറോ കാര്‍ബണ്‍ മലിനീകരണം കൈവരിക്കുക എന്നതാണ് ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ലക്ഷ്യം. നിലവില്‍, ജെഎല്‍ആര്‍ പോര്‍ട്ട്‌ഫോളിയോയിലെ ഏക ഇവി ജാഗ്വര്‍ I-പേസ് മാത്രമാണ്. ഇന്ത്യയില്‍ ഉടന്‍ തന്നെ ഈ പതിപ്പ് പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!