ഇന്ത്യന്‍ യുവത്വത്തെ ഞെട്ടിക്കുകയാണ് 'ജെസിബി കി ഖുദായി'; പക്ഷെ മലയാളി അത്രയ്ക്കങ്ങ് കണ്ടില്ലെന്ന് മാത്രം

By Web TeamFirst Published May 31, 2019, 10:47 PM IST
Highlights

ജെ സി ബി ഉപയോഗിച്ച് മണ്ണ് മാന്തുന്ന ഒരു വീഡിയോ ആണ് സംഭവങ്ങള്‍ക്കെല്ലാം കാരണം. പ്രത്യേകതകളൊന്നുമില്ലാത്ത ഒരു ജെ സി ബി മണ്ണ് മാന്തുന്നതിന്‍റെ വീഡിയോക്ക് അമ്പത് ലക്ഷത്തോളം കാഴ്ചക്കാരെ ലഭിച്ചതോടെയാണ് ചര്‍ച്ച തുടങ്ങിയത്

ദില്ലി: സോഷ്യല്‍ മീഡിയ ഇടപെടലിന്‍റെ കാര്യത്തില്‍ മലയാളികള്‍ മുന്നിലാണെന്നതാണ് പൊതുവേയുള്ള ധാരണ. തകര്‍പ്പന്‍ ട്രോളൊരുക്കുന്ന കാര്യത്തിലും മലയാളികള്‍ ഒട്ടും പിന്നിലല്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ശ്രദ്ധേയമായ 'ജെസിബി കി ഖുദായി' മാത്രം മലയാളികള്‍ അത്രയ്ക്കങ്ങ് ശ്രദ്ധിച്ചില്ല. കേരളത്തിന്‍റെ പൊതു ബോധത്തിലും വിഷയം ചര്‍ച്ചയായില്ല.

പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയാണ് ജെസിബിയുമായി ബന്ധപ്പെട്ട് നടന്നത്. ജെസിബിയുടെ ഉപയോഗത്തിന്‍റെ വിവിധ വീഡിയോകളും ചിത്രങ്ങളും പലരും ഷെയര്‍ ചെയ്യുകയും പോസ്റ്റ് ചെയ്യുകയും ചെയ്തു. ഹാഷ്ടാഗുകളാണെങ്കില്‍ ട്രെന്‍ഡിംഗുമായിരുന്നു. ഇന്ത്യാക്കാരുടെ തൊഴിലില്ലാഴ്മയാണ് ഇതിലൂടെ ചര്‍ച്ചയായത്.

ജെ സി ബി ഉപയോഗിച്ച് മണ്ണ് മാന്തുന്ന ഒരു വീഡിയോ ആണ് സംഭവങ്ങള്‍ക്കെല്ലാം കാരണം. പ്രത്യേകതകളൊന്നുമില്ലാത്ത ഒരു ജെ സി ബി മണ്ണ് മാന്തുന്നതിന്‍റെ വീഡിയോക്ക് അമ്പത് ലക്ഷത്തോളം കാഴ്ചക്കാരെ ലഭിച്ചതോടെയാണ് ചര്‍ച്ച തുടങ്ങിയത്. പിന്നാലെ വീഡിയോക്കൊപ്പം ട്വീറ്റുകള്‍ നിറഞ്ഞു. ഇന്ത്യന്‍ യുവത്വം ജോലിയില്ലാതെ വെറുതെ ഇരിക്കുന്നതിന്‍റെ തെളിവാണ് വീഡിയോക്ക് കിട്ടിയ കാഴ്ചക്കാരുടെ എണ്ണം തെളിയിക്കുന്നതെന്ന നിലയില്‍ പലരും ട്വീറ്റുകളുമായി നിറഞ്ഞു.

Kid - watch cartoon
Men - watch Netflix , Hotstar
Legend - pic.twitter.com/4cBIaIxIZ7

— DHRITIMAN 🇮🇳 (@Dhritimansarma8)

സംഭവം ഹിറ്റായതോടെ ജെസിബി കമ്പനി തന്നെ നന്ദി അറിയിച്ച് രംഗത്തെത്തി. വീഡിയോ കണ്ട് പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി അറിയിക്കുകയായിരുന്നു കമ്പനി. എന്തായാലും ട്വീറ്റുകളും ഹാഷ്ടാഗുകളും ഇപ്പോഴും സജീവമാണ്. ഒരു വശത്ത് ഇന്ത്യന്‍ യുവത്വത്തിന്‍റെ തൊഴിലില്ലാഴ്മയും പൊതുബോധത്തില്‍ ചര്‍ച്ചയാക്കാന്‍ ജെസിബി കി ഖുദായിക്ക് സാധിച്ചിട്ടുണ്ട്.

 

click me!