താങ്ങാവുന്ന പലിശയില്‍ പുത്തന്‍ ജീപ്പ് ഇനി വീട്ടിലെത്തും!

By Web TeamFirst Published Apr 10, 2021, 4:05 PM IST
Highlights

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യ ആക്സിസ് ബാങ്കുമായി ചേര്‍ന്ന് പുതിയ ഫിനാന്‍ഷ്യല്‍ പദ്ധതി പ്രഖ്യാപിച്ചു

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യ ആക്സിസ് ബാങ്കുമായി ചേര്‍ന്ന് പുതിയ ഫിനാന്‍ഷ്യല്‍ പദ്ധതി പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്കും ജീപ്പ് ബ്രാന്‍ഡ് ഡീലര്‍മാര്‍ക്കും ധനകാര്യ സേവനം ലഭ്യമാക്കുന്നതിനാണ് പദ്ധതിയെന്ന് കാര്‍ ട്രേഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജീപ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നാണ് പദ്ധതിയുടെ പേര്. 

ജീപ്പ് വാഹനങ്ങളുടെ ഉപഭോക്താക്കൾക്കും ഡീലർമാർക്കും താങ്ങാനാവുന്ന വായ്‍പ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കമ്പനികൾ തമ്മിൽ പങ്കാളിത്തത്തിൽ ഏർപ്പെട്ടത്. രാജ്യത്ത് ജീപ്പിന്റെ ബിസിനസ് വിപുലീകരിക്കുന്നതിനും ഉപഭോക്തൃ അടിത്തറ ഉറപ്പാക്കുന്നതിനും കൂടിയാണ് ഇത്തരമൊരു തന്ത്രപരമായി പങ്കാളിത്തമെന്നും ജീപ്പ് ഇന്ത്യ പറയുന്നു. 

ജീപ്പ് ബ്രാന്‍ഡ് ഡീലര്‍മാര്‍ക്കു നല്‍കുന്ന പ്രത്യേക പലിശനിരക്ക് അവരുടെ റീട്ടെയില്‍ ബിസിനസ് സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. 

രാജ്യത്തുടനീളമുള്ള ജീപ്പ് ഉപഭോക്താക്കള്‍ക്ക് ആക്സിസ് ബാങ്കിന്‍റെ 4586 ശാഖകള്‍ വഴി ധനകാര്യ സേവനം ലഭിക്കും. കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ള ജീപ്പ് ഡീലര്‍ഷിപ്പുകളില്‍ ബാങ്ക് കൗണ്ടറുകള്‍ തുറക്കും. 

പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ക്ലാസ് ഫണ്ടിംഗ് പരിഹാരങ്ങളാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ആക്സിസ് ബാങ്ക് അധികൃതരും പറയുന്നു. ഇപ്പോള്‍, ഒരു ജീപ്പ് എസ്യുവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു ഉപഭോക്താവിനും ഒരു ജീപ്പ് ഡീലര്‍ ഷോറൂമിലേക്കോ ഏതെങ്കിലും ആക്സിസ് ബാങ്ക് ബ്രാഞ്ചിലേക്കോ എത്തിയാല്‍ മതിയാകും അവരുടെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
 

click me!