വില 10 ലക്ഷത്തില്‍ താഴെ, വരുന്നൂ ഇന്ത്യക്ക് വേണ്ടിയൊരു കുഞ്ഞന്‍ ജീപ്പ്!

Published : Jun 30, 2019, 04:06 PM IST
വില 10 ലക്ഷത്തില്‍ താഴെ, വരുന്നൂ ഇന്ത്യക്ക് വേണ്ടിയൊരു കുഞ്ഞന്‍ ജീപ്പ്!

Synopsis

പത്തുലക്ഷത്തില്‍ താഴെ വിലയുള്ള ചെറു എസ്‍യുവിയുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജീപ്പ്

പത്തുലക്ഷത്തില്‍ താഴെ വിലയുള്ള ചെറു എസ്‍യുവിയുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജീപ്പ് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യൻ വിപണിയെ മുന്നിൽ കണ്ട് വികസിപ്പിക്കുന്ന വാഹനത്തിന് ജീപ്പ് 526 എന്നാണ് കോ‍ഡ് നാമം. 

പരമ്പരാഗത ജീപ്പിന്റെ അടിസ്ഥാന സ്വഭാവങ്ങളുള്ള വാഹനം കോംപാക്റ്റ് എസ്‍യുവി സെഗ്ന‍മെന്‍റിലേക്കാണ് എത്തുന്നത്. പുതു തലമുറ ഫീയറ്റ് പാണ്ടയിലും 500ലും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിലായിരിക്കും  വാഹനത്തിന്‍റെ നിര്‍മ്മാണം. സെഗ്മെന്റില്‍ തന്നെ ആദ്യ നാലു വീൽഡ്രൈവുമായി എത്തുന്ന മോ‍ഡലുമായിരിക്കും ഇത്. വാഹനത്തിന്റെ എൻജിൻ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

മാരുതി ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ തുടങ്ങിയവരായിരിക്കും വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം