കാറും ബൈക്കും; 1.2 കോടിയുടെ സമ്മാനവുമായി മുതലാളി, പൊട്ടിക്കരഞ്ഞ് തൊഴിലാളികള്‍!

Published : Oct 17, 2022, 03:15 PM ISTUpdated : Oct 17, 2022, 03:23 PM IST
കാറും ബൈക്കും; 1.2 കോടിയുടെ സമ്മാനവുമായി മുതലാളി, പൊട്ടിക്കരഞ്ഞ് തൊഴിലാളികള്‍!

Synopsis

അപ്രതീക്ഷിത സമ്മാനത്തെ തുടര്‍ന്ന് ചലനി ജ്വല്ലറിയിലെ ജീവനക്കാരില്‍ ചിലര്‍ന്ന് അമ്പരന്ന് കരയുകയും സന്തോഷാശ്രുക്കൾ പൊഴിക്കുകയും ചെയ്‍തതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.   

രാജ്യത്തെ ഏറ്റവും സവിശേഷമായ ഉത്സവമാണ് ദീപാവലി. ഇത്തവണത്തെ  ദീപാവലി ഉത്സവം ഇങ്ങെത്തിയിരിക്കുകയാണ്. ഈ ദീപാവലിക്ക് ആരുടെയും കണ്ണ് ആനന്ദക്കണ്ണീരിനാല്‍ നനയ്ക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 1.2 കോടി രൂപ വില വരുന്ന കാറുകളും ബൈക്കുകളും സമ്മാനമായി നല്‍കി തന്റെ ജീവനക്കാരെ ഞെട്ടിച്ച ചെന്നൈയിലെ ഒരു വ്യവസായിയുടെ വാര്‍ത്തയാണിത്. തൊഴിലാളികളില്‍ 10 പേർക്ക് കാറും 20 പേർക്ക് ബൈക്കും സമ്മാനമായി ലഭിച്ചു. 

ചെന്നൈയിലെ ചലനി ജ്വല്ലറി ഉടമയായ ജയന്തി ലാല്‍ ചായന്തിയാണ് തന്‍റെ തൊഴിലാളികളെ അമ്പരപ്പിക്കുന്ന സമ്മാനം നല്‍കി ഞെട്ടിച്ചത്. ജ്വല്ലറി ഉടമ കുടുംബമായി കരുതുന്ന സഹപ്രവർത്തകർക്ക് 10 കാറുകളും 20 ബൈക്കുകളും സമ്മാനമായി നൽകി. അപ്രതീക്ഷിത സമ്മാനത്തെ തുടര്‍ന്ന് ചലനി ജ്വല്ലറിയിലെ ജീവനക്കാരില്‍ ചിലര്‍ന്ന് അമ്പരന്ന് കരയുകയും സന്തോഷാശ്രുക്കൾ പൊഴിക്കുകയും ചെയ്‍തതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

"ഇത് അവരുടെ ജോലിയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ജീവിതത്തിൽ എന്തെങ്കിലും പ്രത്യേകതകൾ കൂട്ടിച്ചേർക്കുന്നതിനുമാണ്. എന്റെ ബിസിനസ്സിലെ എല്ലാ ഉയർച്ച താഴ്ചകളിലും അവർ എന്നോടൊപ്പം പ്രവർത്തിക്കുകയും ലാഭം നേടാൻ എന്നെ സഹായിക്കുകയും ചെയ്‍തു.." ജയന്തി ലാല്‍  പറഞ്ഞു.

"അവർ വെറും ജോലിക്കാരല്ല, എന്റെ കുടുംബമാണ്. അതിനാൽ, അവർക്ക് അത്തരം സർപ്രൈസുകൾ നൽകി അവരെ എന്റെ കുടുംബാംഗങ്ങളെപ്പോലെ പരിഗണിക്കാൻ ഞാൻ ആഗ്രഹിച്ചു. ഇതിന് ശേഷം ഞാൻ നിറഞ്ഞ ഹൃദയത്തോടെ സന്തോഷിക്കുന്നു. ഓരോ ഉടമയും അവരുടെ ജീവനക്കാരെയും സഹപ്രവർത്തകരെയും സമ്മാനങ്ങൾ നൽകി ബഹുമാനിക്കണം.." ജയന്തി ലാല്‍ വ്യക്തമാക്കുന്നു. 

ഹോണ്ടയുടെ ബൈക്കും സ്‌കൂട്ടറുകളും മാരുതി സുസുക്കി കാറുകളുമാണ് ജീവനക്കാര്‍ക്ക് സമ്മാനിച്ചത്.'ഞങ്ങളുടെ ഓര്‍ഗനൈസേഷനില്‍ ഞങ്ങള്‍ക്ക് ഒരു പ്രത്യേക ഡിഎന്‍എ ഉണ്ട്. ഒരു ഉപഭോക്താവോ ജീവനക്കാരനോ ഞങ്ങളെ സന്ദര്‍ശിക്കുമ്പോഴെല്ലാം, അവര്‍ അത് നിരുപാധികം അനുഭവിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു'- ചലാനി ജ്വല്ലറി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേസമയം ദീപാവലി ദിനത്തില്‍ വലിയ സമ്മാനം നല്‍കി ജീവനക്കാരെ ഞെട്ടിച്ച ആദ്യത്തെ മുതലാളിയല്ല ജയന്തിലാല്‍ ചായന്തി. നേരത്തെ, സൂറത്ത് ആസ്ഥാനമായുള്ള വജ്ര വ്യവസായി സാവ്ജി ധോലാകിയ തന്റെ ജീവനക്കാര്‍ക്ക് ഫ്‌ലാറ്റുകളും കാറുകളും സമ്മാനങ്ങള്‍ നല്‍കി തൊഴിലാളികളെ ഞെട്ടിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം