വണ്ടി വാങ്ങാന്‍ എളുപ്പം പണം വേണോ? ടാറ്റയും യെസ് ബാങ്കും കൈകോര്‍ക്കുന്നു

By Web TeamFirst Published Dec 11, 2019, 4:10 PM IST
Highlights

ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ വാഹനങ്ങൾ വാങ്ങാൻ സഹായിക്കുന്ന തരത്തിലാകും പ്രവർത്തനങ്ങൾ

മുംബൈ: ടാറ്റ മോട്ടോഴ്‌സും യെസ് ബാങ്കുമായി സഹകരിച്ച് ഡിജിറ്റൽ റീട്ടെയിൽ ഫിനാൻസ് രംഗത്തേക്കിറങ്ങുന്നു. ചരക്ക്, പാസഞ്ചർ കാരിയറുകളുടെ മുഴുവൻ ശ്രേണിയിലും സംയുക്തമായി ഡിജിറ്റൽ റീട്ടെയിൽ ഫിനാൻസ് പദ്ധതികൾ അവതരിപ്പിക്കുമെന്ന് കമ്പനികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  

ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ വാഹനങ്ങൾ വാങ്ങാൻ സഹായിക്കുന്ന തരത്തിലാകും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.  ടാറ്റാ മോട്ടോഴ്‌സിന്റെ സാങ്കേതിക വിദ്യ പ്ലാറ്റ്ഫോമായ ഇ-ഗുരു ആപ്ലിക്കേഷൻ വഴി ഉപഭോക്താക്കളുടെ ബിസിനസ്സ് ആവശ്യങ്ങൾ മനസിലാക്കും. അതിലൂടെ ഓരോ ഉപഭോക്താക്കൾക്കും അവരുടെ ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിലുള്ള വാഹനങ്ങൾക്കായുള്ള നിർദ്ദേശങ്ങൾ ടാറ്റ മോട്ടോർസ് നൽകും. 

അതിനോടൊപ്പം യെസ് ബാങ്ക് സഹകരണത്തോടെ ഉപഭോക്താവിന് ആവശ്യമായ ഫിനാൻസ് പാക്കേജുകൾ നിർദ്ദേശിക്കും. ഫിനാൻസ് പദ്ധതി, സ്കീമുകൾ, ആദ്യ അടവ്,  ഇഎംഇ എന്നിവയിൽ എല്ലാം ടാറ്റാമോട്ടോർസും യെസ് ബാങ്കും തമ്മിൽ സഹകരിച്ചാകും സഹായങ്ങൾ ലഭ്യമാക്കുക.

മികച്ച ഉപഭോക്തൃ അനുഭവം നൽകാൻ സഹായിക്കുന്ന  ഇ-ഗുരു ആപ്ലിക്കേഷനെ യെസ് ബാങ്ക് കൂടുതൽ പ്രയോജനപ്പെടുത്തികൊണ്ട് രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിലൂടെ വളരെ വേഗത്തിൽ ഏറ്റവും കുറഞ്ഞ ഫിനാൻസ് സൗകര്യങ്ങൾ യെസ് ബാങ്ക് ലഭ്യമാക്കും.

സാങ്കേതികവിദ്യയെ മുൻനിർത്തി ചടുലമായി മുന്നോട്ട് പോകുന്ന സാങ്കേതിക വിദഗ്ദ്ധരായ രണ്ട് പ്രസ്ഥാനങ്ങൾ തമ്മിലുള്ള സ്വാഗതാർഹമായ പങ്കാളിത്തമാണിതെന്നും ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന്  ഈ സഹകരണം സഹായിക്കുമെന്നും ധാരണാപത്രത്തിൽ ഒപ്പുവെച്ചുകൊണ്ട് ടാറ്റാ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് സെയിൽസ് ആന്റ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാജേഷ് കൗൾ പറഞ്ഞു.

ടാറ്റാ മോട്ടോഴ്‌സുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ അഭിമാനിക്കുന്നുവെന്നും വാണിജ്യ വാഹന ഡീലർമാർക്കും ഉപഭോക്താക്കൾക്കും സാങ്കേതികവിദ്യയിലൂടെ മെച്ചപ്പെട്ട സൗകര്യം വാഗ്ദാനം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും യെസ് ബാങ്ക് നാഷണൽ ഹെഡ് കൊമേഴ്‌സ്യൽ റീട്ടെയിൽ അസറ്റ്സ് ആൻഡ് എംഐബി ഗ്രൂപ്പ് പ്രസിഡന്റ് നിപുൻ ജെയിനും പറഞ്ഞു.  

ക്രെഡിറ്റ് മൂല്യനിർണ്ണയത്തിനായി തത്സമയ ഡോക്യുമെന്റ് പ്രോസസ്സിംഗ് സുഗമമാക്കുന്നതിനും തത്വത്തിൽ അംഗീകാരം നേടുന്നതിനും മറ്റ് ആനുകൂല്യങ്ങൾക്കിടയിൽ ക്രെഡിറ്റ് നില തത്സമയം ട്രാക്കുചെയ്യുന്നതിന് ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നതിനും ടാറ്റാ മോട്ടോഴ്സിന്റെ വിപണിയിലെ വളർച്ചയെ  സഹായിക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാറ്റ മോട്ടോഴ്‌സ് സബ് 1 ടൺ മുതൽ 55ടൺ വരെയുള്ള എൻഡ്-ടു-എൻഡ് സ്മാർട്ട് ട്രാൻസ്പോർട്ട് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ രാജ്യത്തെ 3700 ടച്ച് പോയിൻറുകലിലൂടെ വിശാലമായ വിൽപ്പന, സേവന വിതരണ ശൃംഖലയുമുണ്ട്.

click me!