മഹാരാഷ്ട്രയില്‍ ആദ്യത്തെ വൈദ്യുത വാഹന എക്സ്പീരിയന്‍സ് സെന്‍റര്‍ തുറന്ന് ജോയ് ഇ-ബൈക്ക്

By Web TeamFirst Published Oct 23, 2021, 3:51 PM IST
Highlights

പ്രത്യേകമായി രൂപകല്‍പ്പന ചെയ്‍ത ഈ കേന്ദ്രങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ ലക്ഷ്യമിടുന്നുവെന്നും ഈ എക്സ്പീരിയന്‍സ് സെന്‍ററുകള്‍  കമ്പനിയുടെ മുന്നേറ്റത്തില്‍ നാഴികക്കല്ലാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

കൊച്ചി: രാജ്യത്തെ  മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹനമായ ' ജോയ് ഇ- ബൈക്ക്' (Joy e bike) ബ്രാന്‍ഡിന്‍റെ ഉടമകളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് (WardWizard Innovations And Mobility Limited) തങ്ങളുടെ ആദ്യത്തെ വൈദ്യുത വാഹന എക്സ്പീരിയന്‍സ് സെന്‍റര്‍ പൂനയില്‍ (Pune) തുറന്നു.  

പ്രത്യേകമായി രൂപകല്‍പ്പന ചെയ്‍ത ഈ കേന്ദ്രങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ ലക്ഷ്യമിടുന്നുവെന്നും ഈ എക്സ്പീരിയന്‍സ് സെന്‍ററുകള്‍  കമ്പനിയുടെ മുന്നേറ്റത്തില്‍ നാഴികക്കല്ലാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇത് നഗര- ഗ്രാമീണ മേഖലകളില്‍  കടന്നെത്താന്‍ കമ്പനിയെ സഹായിക്കും. ജോയ്-ഇ-ബൈക്കിന്‍റെ ഇലക്ട്രിക് സ്‍കൂട്ടറുകളുടെയും മോട്ടോര്‍സൈക്കിളുകളുടെയും മുഴുവന്‍ ശ്രേണിയും കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കും. നിലവില്‍, ജോയ്-ഇ-ബൈക്കിന് 10 മോഡലുകളാണുള്ളത്. 

ഉപഭോക്താക്കള്‍ക്ക് ജോയി-ഇ-ബൈക്കിന്‍റെ സവിശേഷതകള്‍ അനുഭവിച്ചു മനസിലാക്കുന്നതിനും വിപണി സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമാണ് ഇ-ബൈക്ക് അനുഭവം കേന്ദ്രം തുറക്കുന്നതെന്ന്  വാര്‍ഡ്വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍  ശീതള്‍ ഭലേറാവു പറഞ്ഞു.  സംസ്ഥാനത്ത് മൂന്നു കേന്ദ്രങ്ങള്‍ കൂടി തുറക്കുമെന്നും അവര്‍ അറിയിച്ചു. 

മഹാരാഷ്ട്രയില്‍ 113 ഡീലര്‍ഷിപ്പകളുള്ള കമ്പനിക്ക് രാജ്യത്തൊട്ടാകെ 430-ലധികം ഡിലര്‍ഷിപ്പുകളാണുള്ളത്. ഇതിനു പുറമേ ഡല്‍ഹി, വഡോധര, നാദിയാദ്, ഹിമാത്നഗര്‍, ജോധ്പൂര്‍, പൂന എന്നിവിടങ്ങളില്‍ കമ്പനിയുടെ എക്സ്പീരിയന്‍സ് സെന്‍ററുകള്‍ ഉണ്ട്.  ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കമ്പനി 2500 ഇരചക്ര വാഹനങ്ങളാണ് വിറ്റത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. ഉത്സവ സീസണില്‍  മികച്ച വില്‍പ്പനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി  അജിത് പവാര്‍, പൂന  കോര്‍പറേഷന്‍ അംഗവും മുന്‍മേയറുമായ ദീപക് മങ്കാര്‍,  നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്‍റ്  പ്രശാന്ത് ജഗ്താപ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കേന്ദ്രം തുറന്നത്.

click me!