രണ്ടരക്കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി താരസുന്ദരി!

Published : Mar 21, 2019, 05:02 PM ISTUpdated : Mar 21, 2019, 05:04 PM IST
രണ്ടരക്കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി താരസുന്ദരി!

Synopsis

2.3 കോടി രൂപ വിലയുള്ള റേഞ്ച് റോവര്‍ വോഗ് എല്‍ഡബ്ല്യുബി സ്വന്തമാക്കി ബോളിവുഡ് താരസുന്ദരി

2.3 കോടി രൂപ വിലയുള്ള റേഞ്ച് റോവര്‍ വോഗ് എല്‍ഡബ്ല്യുബി സ്വന്തമാക്കി ബോളിവുഡ് താരസുന്ദരി കത്രീന കൈഫ്. ലാന്‍ഡ് റോവറിന്റെ ഈ എസ്‌യുവി സ്വന്തമാക്കിയ ഏറ്റവും പുതിയ താരമാണ് കത്രീന കൈയ്‍ഫ്. 

കത്രീനയുടെ പഴയ വാഹനമായ ഔഡി ക്യൂ 7 ന്‍റെ നമ്പറായ 8822 തന്നെയാണ് പുതിയ വാഹനത്തിനും. ലാന്‍ഡ് റോവറിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവര്‍ വോഗ്. വോഗിന്റെ ലോങ് വീല്‍ബെയ്‌സ് പതിപ്പാണ് എല്‍ഡബ്ല്യുബി. 4.4 ലിറ്റര്‍ എസ്ഡിവി9 ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എന്‍ജിന്‍ 335 പിഎസ് പവറും 740 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. മികച്ച സ്‌റ്റൈലും യാത്രാസുഖവുമാണ് ഈ വാഹനത്തിന്റെ പ്രധാന പ്രത്യേകത.

ശില്‍പ്പഷെട്ടി, ആലിയ ഭട്ട്, ഷാരുഖ് ഖാന്‍, സല്‍മാന്‍ഖാന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം റേഞ്ച് റോവര്‍ മുന്‍പ് സ്വന്തമാക്കിയിരുന്നു. സല്‍മാന്‍ ഖാന്‍ തന്റെ അമ്മയ്ക്കായിട്ടാണ് റേഞ്ച് റോവര്‍ വാങ്ങിയത്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ഇന്ധനവില വർദ്ധനവ് നിസാരമല്ല; നിങ്ങളുടെ കാർ യാത്രാ ചെലവുകൾ ഇനി ഇത്രയധികം വർദ്ധിക്കും