കൂട്ടിയിടിക്കുന്ന വാഹനങ്ങള്‍ക്കിടയില്‍ വഴിയാത്രികന്‍, ഞെട്ടിക്കുന്ന വീഡിയോ!

Published : Mar 19, 2019, 04:08 PM IST
കൂട്ടിയിടിക്കുന്ന വാഹനങ്ങള്‍ക്കിടയില്‍ വഴിയാത്രികന്‍, ഞെട്ടിക്കുന്ന വീഡിയോ!

Synopsis

ആളെ കയറ്റാന്‍ നടുറോഡിൽ നിർത്തിയിരിക്കുന്ന ബസിനും അതിവേഗതിയല്‍ ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന കൂറ്റന്‍ ലോറിക്കും എതിരെ വരുന്ന പിക്ക്അപ്പ് വാനിനും  ഇടയിൽ പെട്ടുപോകുന്ന ഒരു പാവം വഴിയാത്രക്കാരൻ. 

ആളെ കയറ്റാന്‍ നടുറോഡിൽ നിർത്തിയിരിക്കുന്ന ബസിനും അതിവേഗതിയല്‍ ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന കൂറ്റന്‍ ലോറിക്കും എതിരെ വരുന്ന പിക്ക്അപ്പ് വാനിനും  ഇടയിൽ പെട്ടുപോകുന്ന ഒരു പാവം വഴിയാത്രക്കാരൻ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയിലും യൂടൂബിലുമൊക്കെ വൈറലാകുന്ന ഒരു വീഡിയോ ആണിത്. 

റോഡിൽ നിർത്തി ആളെക്കയറ്റിയ ബസിനെയും അമിത വേഗത്തിലായിരുന്ന ലോറിയെയും വീഡിയോയില്‍ വ്യക്തമായി കാണാം. തൊട്ടടുത്ത പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

അപകടം നടന്നത് മഹാരാഷ്ട്രയിലാണെന്നാണ് കരുതുന്നത്. എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും ഡ്രൈവർമാരുടെ അശ്രദ്ധ നിമിത്തം ബലിയാടാവുന്ന നിരപരാധികളുടെ ജീവിതങ്ങളെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. 

PREV
click me!

Recommended Stories

ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ