പുത്തന്‍ നിഞ്ച 300മായി കവസാക്കി, വില പ്രഖ്യാപനം ഉടൻ

Published : Feb 26, 2021, 06:28 PM IST
പുത്തന്‍ നിഞ്ച 300മായി കവസാക്കി, വില പ്രഖ്യാപനം ഉടൻ

Synopsis

2021 ബിഎസ്6 നിഞ്ച 300-ന്റെ വില പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

2020 ഏപ്രിലിൽ പുതിയ ബിഎസ്6 മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വന്നതിന് മുന്നോടിയായി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കവസാക്കിയുടെ എൻട്രി ലെവൽ മോഡല്‍ നിഞ്ച 300 ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു. ഇപ്പോഴിതാ നിഞ്ച 300 സൂപ്പർ സ്പോർട്‌സ് ബൈക്കിന്റെ ബിഎസ്6 പതിപ്പിനെ അടുത്ത ദിവസങ്ങളില്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കവസാക്കി എന്ന് ഗാഡി വാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബൈക്കിന്‍റെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. 2021 ബിഎസ്6 നിഞ്ച 300-ന്റെ വില പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, മോട്ടോർസൈക്കിളിനെ കവസാക്കി ഇന്ത്യയുടെ ഔദ്യോഗിക വെബ്സെറ്റിൽ ഇതുവരെ ഉള്‍പ്പെടുത്തിയില്ല. മാര്‍ച്ച് ആദ്യവാരം വിലപ്രഖ്യാപനം ഉള്‍പ്പെടെ നടന്നേക്കും.

ബിഎസ് 6 ആയി പരിഷ്‍കരിച്ച 296 സിസി ലിക്വിഡ്-കൂൾഡ്, 4-സ്ട്രോക്ക് പാരലൽ-ട്വിൻ യൂണിറ്റ് തന്നെയാകും ബൈക്കിന്റെ ഹൃദയം. ബി‌എസ്-6 രൂപത്തിൽ ഇത് 11000 rpm-ൽ 39 bhp കരുത്തും 10000 rpm-ൽ 27 Nm ടോര്‍ഖും ഉത്പാദിപ്പിക്കും. സ്ലിപ്പറും അസിസ്റ്റഡ് ക്ലച്ചും സ്റ്റാൻ‌ഡേർഡായി ജോടിയാക്കിയ ആറ് സ്പീഡ് ഗിയർ‌ബോക്സാണ് ട്രാന്‍സ്‍മിഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

സസ്പെൻഷൻ കൈകാര്യം ചെയ്യുന്നതിന് ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പ്രീലോഡ് ക്രമീകരിക്കാവുന്ന റിയർ മോണോ ഷോക്കും നിഞ്ച 300-ൽ തുടരും. 2021 മോഡലിൽ ഗ്രീൻ, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങൾ സംയോജിപ്പിക്കുന്ന പുതുമയുള്ള ഒരു കളർ ഓപ്ഷനും ലഭ്യമാണ്. ബോഡിയിലുടനീളം നിരവധി റെഡ് ഹൈലൈറ്റുകൾ നൽകിയിരിക്കുന്നത് ബൈക്കിന് ഒരു സ്പോർട്ടി ലുക്ക് നൽകുന്നു. മുൻ മോഡലിന് സമാനമാണ് 2021 ബിഎസ്-VI നിഞ്ച 300-ന്റെ ബാക്കി രൂപകൽപ്പനയും സ്റ്റൈലിംഗും. ഫെയറിംഗ് ഇന്റഗ്രേറ്റഡ് ഫ്രണ്ട് ബ്ലിങ്കറുകൾ, ഡ്യുവൽ-പോഡ് ഹെഡ്‌ലൈറ്റ്, മസ്കുലർ ഫ്യൂവൽ ടാങ്ക്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, എക്‌സ്‌ഹോസ്റ്റിലെ ക്രോം ഹീറ്റ്‌ഷീൽഡ് എന്നിവയെല്ലാം നൽകിയിരിക്കുന്നു.

PREV
click me!

Recommended Stories

സുരക്ഷയിൽ ഒന്നാമൻ: ഹ്യുണ്ടായി നെക്സോയുടെ രഹസ്യം എന്ത്?
ക്രെറ്റയെ വിറപ്പിക്കാൻ മഹീന്ദ്രയുടെ പുതിയ അവതാരം