ഈ ഓട്ടോ സൂപ്പര്‍ ഹിറ്റ്; ഇനി എണ്ണ വേണ്ടാത്ത സ്‍കൂട്ടര്‍ നിര്‍മ്മിക്കാനും കേരളം!

Web Desk   | Asianet News
Published : Feb 15, 2021, 10:32 AM ISTUpdated : Feb 15, 2021, 10:37 AM IST
ഈ ഓട്ടോ സൂപ്പര്‍ ഹിറ്റ്; ഇനി എണ്ണ വേണ്ടാത്ത സ്‍കൂട്ടര്‍ നിര്‍മ്മിക്കാനും കേരളം!

Synopsis

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മിക്കാനൊരുങ്ങി കേരളത്തിന്‍റെ സ്വന്തം പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്

പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മിക്കാനൊരുങ്ങി കേരളത്തിന്‍റെ സ്വന്തം പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെഎഎല്‍). നീംജി എന്ന ഇ – ഓട്ടോ നിര്‍മാണത്തിലൂടെ ശ്രദ്ധേയമായ പൊതുമേഖലാ സ്ഥാപനത്തിന്‍റെ പുതിയ സംരംഭമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോര്‍ഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചാണ് കെ.എ.എല്ലിന്റെ പുതിയ പദ്ധതി. കേരളത്തില്‍ നിര്‍മിച്ച നീം-ജീം ഇലക്ട്രിക് ഓട്ടോയിക്ക് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് പുതിയ ചുവടുവയ്പ്പ്. 

ഇലക്ട്രിക്ക് വാഹന നിര്‍മാണത്തിലൂടെ വലിയ കുതിപ്പാണ് വ്യവസായ വകുപ്പിന് കീഴിലെ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നടത്തുന്നത്. സ്ഥാപനം നിര്‍മിച്ച ഇ – ഓട്ടോ നേപ്പാളില്‍ ഉള്‍പ്പെടെ നിരത്തുകള്‍ കീഴടക്കി മുന്നേറുന്ന സാഹചര്യത്തിലാണ് പുതിയ ചുവടുവെയ്പ്.

ചുരുങ്ങിയ ചിലവില്‍ യാത്ര ഒരുക്കുകയെന്നാണ് കെ.എ.എല്‍. നിര്‍മിക്കുന്ന സ്‌കൂട്ടറിന്റെ പ്രധാന സവിശേഷത. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വെറും 50 പൈസ മാത്രമായിരിക്കും ഈ സ്‌കൂട്ടറിന് ചിവല് വരിക. ഇലക്ട്രിക് സ്‌കൂട്ടറിന്റെ മൂന്ന് മോഡലുകളായിരിക്കും ആദ്യം നിര്‍മിക്കുക. 46,000 രൂപ മുതല്‍ 58,000 രൂപ വരെയായിരിക്കും ഇ-സ്‌കൂട്ടറിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല പുതിയ സംരംഭം തുടങ്ങുന്നതോടെ 71 പേര്‍ക്ക് നേരിട്ടും 50ല്‍ അധികംപേര്‍ക്ക് അല്ലാതെയും തൊഴിലും ലഭിക്കും.

ഇന്ധന ഉപയോഗം കുറയ്ക്കാനും ഇന്ധനവില വര്‍ധനവില്‍ നിന്നും സാധാരണക്കാര്‍ക്ക് രക്ഷനേടാനും പദ്ധതിയിലൂടെ കഴിയും എന്നതും നേട്ടമാണ്. കെ.എ.എല്‍. നിര്‍മിച്ച ഇലക്ട്രിക് ഓട്ടോറിക്ഷ നീംജി നേപ്പാളിലേക്കും കയറ്റുമതി ചെയ്‍തിരുന്നു.

PREV
click me!

Recommended Stories

സാധാരണക്കാരനും കുറഞ്ഞ വിലയിൽ സൺറൂഫ്; ഇതാ നാല് കാറുകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ