സ്‍കൂൾ ബസിന് പിന്നിൽ ബാനർ, ആ പരസ്യം കണ്ട് ആദ്യം എംവിഡി ഞെട്ടി! പ്രതികരിച്ച് ജനങ്ങളും!

Published : Mar 18, 2024, 12:39 PM ISTUpdated : Mar 18, 2024, 12:46 PM IST
സ്‍കൂൾ ബസിന് പിന്നിൽ ബാനർ, ആ പരസ്യം കണ്ട് ആദ്യം എംവിഡി ഞെട്ടി! പ്രതികരിച്ച് ജനങ്ങളും!

Synopsis

നമ്മുടെ കുട്ടികൾ സുരക്ഷിതമായി പോകേണ്ട ഇത്തരം വാഹനങ്ങളിൽ ബ്രേക്ക്‌ ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ്, എമർജൻസി ഹെൽപ്പ്ലൈൻ നമ്പറുകൾ, രജിസ്ട്രേഷൻ മാർക്ക്‌, വിൻഡ് സ്ക്രീൻ ഗ്ലാസുകൾ മുതലായവ മറച്ചു സർവീസ് നടത്തുന്നത് സുരക്ഷിതമോ എന്നാണ് ചിത്രം സഹിതമുള്ള പോസ്റ്റിലൂടെ എംവിഡി ചോദിക്കുന്നത്.  

സ്‍കൂൾ വാഹനങ്ങളിൽ പരസ്യങ്ങൾ പതിക്കുന്നതിനെതിരെ ബോധവൽക്കരണവുമായി സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡിയുടെ മുന്നറിയിപ്പ്. നമ്മുടെ കുട്ടികൾ സുരക്ഷിതമായി പോകേണ്ട ഇത്തരം വാഹനങ്ങളിൽ ബ്രേക്ക്‌ ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ്, എമർജൻസി ഹെൽപ്പ്ലൈൻ നമ്പറുകൾ, രജിസ്ട്രേഷൻ മാർക്ക്‌, വിൻഡ് സ്ക്രീൻ ഗ്ലാസുകൾ മുതലായവ മറച്ചു സർവീസ് നടത്തുന്നത് സുരക്ഷിതമോ എന്നാണ് ചിത്രം സഹിതമുള്ള പോസ്റ്റിലൂടെ എംവിഡി ചോദിക്കുന്നത്.  ബാനറുകൾ അപകടകരമായി വലിച്ചു കെട്ടുന്നതും, കാഴ്ച്ച മറയുന്ന തരത്തിൽ പരസ്യ സ്റ്റിക്കറുകൾ പതിക്കുന്നതും മറ്റും കുറ്റകരം അല്ലെ എന്നും ചോദിക്കുന്ന എംവിഡി അഭിപ്രായങ്ങൾ കമന്‍റ് ചെയ്യാനും പറയുന്നു. ഇതിൽ നിരവധി കമന്‍റുകളും ലഭിക്കന്നുണ്ട്.

ഇതിൽ മിക്ക പ്രതികരണങ്ങളും പോസിറ്റീവാണ് എന്നതാണ് ശ്രദ്ധേയം. തീർച്ചയായും ഇത്തരം പ്രവണത ഇപ്പോൾ കൂടിയിട്ടുണ്ട് എന്നും സ്‍കൂളുകളുടെ ഒരു മത്സരം തന്നെ നടക്കുന്നുണ്ട് എന്നും ചിലർ എഴുതുന്നു. നല്ല വിദ്യാഭ്യാസം കൊടുക്കുകയാണെങ്കിൽ ഒരു പരസ്യത്തിന്‍റെയും ആവശ്യമില്ല ആളുകൾ തേടിയെത്തും എന്നും ചിലർ ഓർമ്മിപ്പിക്കുന്നു. ഇത്തരത്തിലുള്ള പരസ്യങ്ങൾ അനുവദിക്കരുതെന്ന് ചിലർ പറയുമ്പോൾ കെഎസ്ആർടിസി ബസുകളിൽ എഴുതിവയ്ക്കുന്ന പരസ്യം എംവിഡിയെ ഓർമ്മിപ്പിക്കുന്നവരും ഉണ്ട്. വണ്ടി ഓടിക്കുന്നവർ പരസ്യം കാണാനായിട്ടും സിഗ്നലിൽ നിർത്തുമ്പോൾ പരസ്യം വായിക്കുമ്പോഴും ശ്രദ്ധ തെറ്റി അപകടം ഉണ്ടാവുകയില്ലേ. എന്തുകൊണ്ട് എം വി ഡി അതിന് വില കൽപ്പിക്കുന്നില്ല എന്നും ചിലർ ചോദിക്കുന്നു.

youtubevideo
 

PREV
click me!

Recommended Stories

29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ