'ഒരു കയ്യബദ്ധം!' 'വണ്ടിയിൽ പെട്രോളില്ലെങ്കിൽ പിഴ!', വിശദീകരണവുമായി കേരള പൊലീസും

By Web TeamFirst Published Jul 30, 2022, 7:20 PM IST
Highlights


കഴിഞ്ഞ ദിവസമാണ് വണ്ടിയിൽ പെട്രോളില്ലെന്ന കാരണത്തിൽ യുവാവിന് പിഴ ചുമത്തിയെന്ന വാര്‍ത്തയെത്തിയത്. സോഷ്യൽ മീഡിയ ഏറ്റെടുത്ത വാര്‍ത്തയ്ക്ക് പിന്നാലെ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തകൾ എത്തുകയും ചെയ്തു. 

കഴിഞ്ഞ ദിവസമാണ് വണ്ടിയിൽ പെട്രോളില്ലെന്ന കാരണത്തിൽ യുവാവിന് പിഴ ചുമത്തിയെന്ന വാര്‍ത്തയെത്തിയത്. സോഷ്യൽ മീഡിയ ഏറ്റെടുത്ത വാര്‍ത്തയ്ക്ക് പിന്നാലെ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തകൾ എത്തുകയും ചെയ്തു. പിന്നാലെ ഇതിന്റെ നിയമ വശത്തെ കുറിച്ചും സംഭവത്തിന്റെ സത്യാവസ്തയെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ അന്വേഷിക്കുകയും ബേസിൽ ശ്യാം എന്ന യുവാവിന്റെ പ്രതികരണമടക്കം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 

ആവശ്യത്തിന് പെട്രോളില്ലാതെ ബൈക്കോടിച്ചു അഥവാ  "Driving Without Suffiecient Fuel with passangers" എന്നാണ് ബേസിലിന് പൊലീസ് നല്‍കിയ പിഴ രശീതിയില്‍ രേഖപ്പെടുത്തിയിരുന്നത്.  യഥാർത്ഥത്തിൽ അതൊരു കുറ്റമാണോ? അതോ പൊലീസിനുണ്ടായ പിഴവാണോ എന്ന ചോദ്യങ്ങൾ ഉയരുന്ന സമയത്താണ് ബേസിൽ ശ്യാം തന്നെ സംഭവത്തിന്റെ വിശദാംശങ്ങളുമായി എത്തിയത്. 

വാര്‍ത്ത അറിഞ്ഞ് വിളിച്ചു കാര്യം തിരക്കിയ എംവിഐയോടും ബേസില്‍ ഇതേ കഥ വിവരിച്ചു കൊടുത്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞാണ് മോട്ടോര്‍വാഹന നിയമത്തില്‍ "Driving Without Suffiecient Fuel with passangers" എന്നൊരു വകുപ്പുണ്ട് എന്ന് ബേസില്‍ അറിയുന്നത്. അത് പക്ഷെ, ഇരുചക്ര വാഹനങ്ങള്‍ക്കും പ്രൈവറ്റ് വാഹനങ്ങൾക്കും ബാധകമായ വകുപ്പല്ല എന്നും ബസ് പോലുള്ള പാസഞ്ചർ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക്  മാത്രമാണ് ബാധകമാകുക എന്നും എംവിഡി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായും ബേസില്‍ പറഞ്ഞു.

പക്ഷേ പല വിദേശ രാജ്യങ്ങളിലും സ്വകാര്യ വാഹനങ്ങൾക്കും ഇത് ബാധകമാണ് എന്ന് സുഹൃത്തുക്കള്‍ വഴി അറിയാൻ കഴിഞ്ഞു എന്നും ബേസില്‍ ശ്യാം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. തനിക്കിത് പുതിയ അറിവായിരുന്നു എന്നും വ്യക്തമാക്കിയ ബേസില്‍ നാട്ടിലെ ബസ് ഡ്രൈവര്‍മാര്‍ ഈ നിയമത്തെപ്പറ്റി ബോധവന്മാരായിരിക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു.

ഇപ്പോഴിതാ തങ്ങളുടെ ഭാഗം വിശദീകരിച്ച് പൊലീസും എത്തിയിരിക്കുകയാണ്

വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പോലീസ് പിഴ ചുമത്തിയെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.  ഇതിനു പിന്നിലെ വാസ്തവമിതാണ്. എറണാകുളം ഇടത്തല പോലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ 22നാണ് സംഭവം. അമിതപ്രകാശം പരത്തുന്ന ലൈറ്റുകൾ ഘടിപ്പിച്ച ബൈക്കുമായി വൺവേ തെറ്റിച്ചു വന്ന യുവാവിനെ പോലീസ് തടയുകയും പിഴ അടക്കാൻ നിർദേശിക്കുകയുമായിരുന്നു. 

പിഴ തുകയായ 250 രൂപ (അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന്)  ഒടുക്കാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ചെല്ലാൻ മെഷീനിൽ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പർ സെലക്ട് ചെയ്തപ്പോൾ പോലീസ് ഉദ്യോഗസ്ഥന് അബദ്ധം സംഭവിക്കുകയും Kerala Motor Vehicle Rules സെക്ഷൻ 46(2)e  സെലക്ട് ആവുകയും ചെയ്തു. 

പിഴ അടച്ച ചെല്ലാനിൽ സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യം കൗതുകമായി തോന്നിയ യുവാവ്  ഈ ചെലാൻ വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയും ആയത്  ലേശം കൗതുകം കൂടുതലുള്ള മറ്റാരോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.  അബദ്ധം മനസിലാക്കിയ പോലീസ് യുവാവിനെ ബന്ധപ്പെട്ട്  ഇക്കാര്യം ബോധ്യപ്പെടുത്തുകയും പുതിയ ചെലാൻ നൽകുകയും ചെയ്തിട്ടുണ്ട്. 

ട്രാഫിക് നിയമങ്ങൾ സംബന്ധിച്ച പുതിയ അറിവ് കിട്ടിയതിലും തന്റെ അനുഭവം വൈറൽ ആയതിലും യുവാവ് ഇപ്പോൾ ഹാപ്പിയാണ്. Kerala Motor Vehicle Rules സെക്ഷൻ 46(2)e  ൽ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം Kerala Motor Vehicle Rules സെക്ഷൻ 46(2) (e) : shall, at all times exercise all reasonable care and diligence to maintain his vehicle in a  fit  and  proper  condition  and  shall  not  knowingly  drive  the  vehicle  when  it  or  any brake,  tyre  or  lamp  thereof,  is  in  a  defective  condition  likely  to  endanger  any passenger  or  other  person  or  when  there  is  not  sufficient  fuel  in  the  tank  of  the vehicle to enable him to reach the next fuel filling station on the route; 

പ്രസ്തുത നിയമപ്രകാരം പൊതുഗതാഗതത്തിനു ഉപയോഗിക്കുന്ന (ടാക്സി ഉൾപ്പെടെയുള്ള ) വാഹനങ്ങളിൽ മതിയായ ഇന്ധനം കരുതാതിരിക്കുകയോ, യാത്രാക്കാരുമായി  ഇന്ധനമോ സിഎൻജിയോ നിറയ്ക്കാൻ  ഫ്യുവൽ സ്റ്റേഷനിലേക്ക് വാഹനങ്ങൾ കൊണ്ടുപോകുന്നതും  [46(2)q ] തെറ്റാണ്. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ നിയമം രൂപീകരിച്ചിരിക്കുന്നത്. 

കൊച്ചിയില്‍ നടന്ന വൈറല്‍ സംഭവത്തിന് ആധാരമായ ആ കഥ ഇങ്ങനെ.

ഫോട്ടോ ജേണലിസ്റ്റായ ബേസില്‍ ജോലിക്ക് പോകുന്നിതിനിടയിൽ പുക്കാട്ടുപടി ജംങ്ഷനിലെ വണ്‍ വേ റോഡിലൂടെ എതിർദിശയിൽ തന്റെ റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 ഓടിച്ചുപോകുകയായിരുന്നു.  ഒരു കറക്കം ഒഴിവാക്കാനും  കുറച്ചു സമയം ലാഭിക്കാനും വേണ്ടിയായിരുന്നു ഈ വഴി തിരഞ്ഞെടുത്തത് എന്ന് ബേസില്‍ പറയുന്നു.  എന്നാല്‍ അഞ്ച് മീറ്റർ അപ്പുറത്തുള്ള റോഡിലേക്ക് കടക്കുന്നതിനിടെ ഇടത്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കൈകാണിക്കുകയും വാഹനത്തിന് 250 രൂപ പെറ്റി അടക്കുകയുണ്ടായി. 

ജീപ്പിന് മുകളില്‍ കയറി മാസ് എന്‍ട്രി; പുലിവാല് പിടിച്ച് ബോബി ചെമ്മണ്ണൂര്‍

വൈകിയതിനാല്‍ പിഴയടച്ച് രസീത് വാങ്ങി പോക്കറ്റിൽ ഇട്ട് നേരെ ഓഫിസിൽ പോയി. അവിടെ എത്തി രസീത് എടുത്തു നോക്കിയപ്പോഴാണ് അതിലെ സെക്ഷൻ എഴുതിയത് താന്‍ ശ്രദ്ധിക്കുന്നത് എന്ന് ബേസില്‍ പറയുന്നു. "Driving Without Suffiecient Fuel with passangers" എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. സംശയം തോന്നി പരിചയമുള്ള ചില വക്കീലന്മാർക്ക് അയച്ചുകൊടുത്തപ്പോൾ ഇങ്ങനെ ഒരു വകുപ്പില്ല എന്ന് അവർ പറഞ്ഞതായും ബേസില്‍ പറയുന്നു.  പിന്നെയും സംശയം കൂടിയപ്പോള്‍ ബേസില്‍ വാട്‌സ്ആപ്പ് ൽ സ്റ്റാറ്റസ് ഇട്ടു. അഞ്ചാറു പേര്‍ മറുപടി പറഞ്ഞതല്ലാതെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല എന്നും 24 മണിക്കൂർ കഴിഞ്ഞു സ്റ്റാറ്റസ് മാഞ്ഞു പോയതോടെ സംഗതി താന്‍ വിട്ടുവെന്നും ബേസില്‍ പറയുന്നു.

പിറ്റേ ദിവസം ഒരു സുഹൃത്ത് ഒരു ഇൻസ്റ്റാഗ്രാം പേജിൽ ഈ രസീത് സ്റ്റോറി ലഭിച്ചതിന്‍റെ സ്‍ക്രീന്‍ ഷോട്ട് അയച്ചു തന്നതോടെയാണ് സംഭവത്തിന്‍റെ ഗതി മാറുന്നതായി ബേസില്‍ തിരിച്ചറിയുന്നത്. രസീതിയിലെ തന്‍റെ ഫോണ്‍ നമ്പർ അടക്കം ഉള്ള വ്യക്തിപരമായ വിവരങ്ങൾ ഒന്നും മാസ്‌ക് ചെയ്യാതെയായിരുന്നു ഇന്‍സ്റ്റാഗ്രാമിലെ ആ പോസ്റ്റ്. അപ്പോള്‍ മുതല്‍ താന് എയറിലായതായി ബേസില്‍ പറയുന്നു. പിന്നീട് ഫോണ്‍ നമ്പർ മറച്ചുകൊണ്ടു താൻ പോലും അറിയാതെ ഈ രസീത്, പല ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി സ്റ്റോറികളിലും, വാട്‌സ്ആപ് ഗ്രൂപ്പുകളിലും, ട്രോൾ പേജുകളിലും നിറയുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഈ ബുള്ളറ്റിന്‍റെ ആ നിഗൂഡ രഹസ്യം അറിഞ്ഞ് ആദ്യം ഉടമ ഞെട്ടി, പിന്നാലെ എംവിഡിയും!

ചില ട്രോളുകളിൽ ഉള്ളടക്കത്തെ വളച്ചൊടിച്ചുകൊണ്ടാണ് പോസ്റ്റ് ചെയ്‍തത് എന്നും സെക്ഷൻ എഴുതിയ ഉദ്യോഗസ്ഥർക്ക് പറ്റിയ ഒരു കൈപ്പിഴ മാത്രമായിരുന്നു അതെന്നും ഉറപ്പിച്ച്ു പറയുന്ന ബേസില്‍ ശ്യാം ട്രോളുകളിലും മറ്റും പറയുന്നത് പോലെ തന്റെ വണ്ടി പെട്രോൾ തീർന്ന് വഴിയിൽ ആയിട്ടില്ല എന്നും പെട്രോൾ ഇല്ലെന്ന് പറഞ്ഞു ഒരു പോലീസുകാരനും തന്നെ പിഴ അടപ്പിച്ചിട്ടില്ല എന്നും വ്യക്തമാക്കുന്നു. 

click me!